#ദിനസരികള്‍ 255
“ ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെ ” എന്ന് ഇ എം എസ് , പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് പറഞ്ഞിട്ടുണ്ടത്രേ ! അവാസ്തവമാകാനാണ് സാധ്യത. എങ്കിലും പി ജിയുടെ വായനാശീലത്തെക്കുറിച്ച് അത്ഭൂതം തോന്നാത്തവര്‍ വിരളമായിരിക്കും. ആ മഹാമനീഷിയെക്കുറിച്ച് മകന്‍ എംജി രാധാകൃഷ്ണന്‍ , എഴുതിയ പുസ്തകമാണ് വായിച്ചു തീരാത്ത അച്ഛന്‍ .കാഴ്ച വായന എഴുത്ത് എന്ന പേരിലെഴുതിയിരിക്കുന്ന ഒന്നാമത്തെ ലേഖനത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. നിങ്ങള്‍ വായിച്ച് അനുഭവിക്കുക തന്നെ വേണം. പലപ്പോഴും ആ ലേഖനം വായിച്ച് പൂര്‍ത്തിയാക്കാന്‍ വിഷമിച്ചിട്ടുണ്ടെന്നു മാത്രം സൂചിപ്പിക്കട്ടെ. ദില്ലി റയില്‍വേ സ്റ്റേഷനിലെ ഒരു പുസ്തകക്കടയില്‍ അച്ഛനോടൊപ്പം പോയെ അനുഭവം രാധാകൃഷ്ണന്‍ പങ്കുവെക്കുന്നുണ്ട്.പുസ്തകക്കടയില്‍ കയറിയ പി ജി സ്വന്തം മകന്‍ കൂടെയുണ്ടായിരുന്ന കാര്യം മറന്നു പോയി.തിരക്കിനിടയില്‍ അച്ഛനെ കാണാതായപ്പോള്‍ ആകെ വലഞ്ഞ കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ട് അടുത്തെത്തിയ പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോയി അനൌണ്‍സ് ചെയ്യ...