#ദിനസരികള്‍ 625
വാസ്കോ ഡ ഗാമാ കപ്പലിറങ്ങിയത് എവിടെയാണ് ? കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് പഠിച്ചു വെച്ചിരിക്കുന്ന ഉത്തരം കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്താണ് എന്നാണ്.എന്നാല്‍ അതു തെറ്റാണെന്നാണ് ചരിത്രകാരനായ എം ജി എസ് നാരായണന്‍ കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന പുസ്തകത്തിലെ ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ എന്ന ലേഖനത്തിലൂടെ പറയുന്നത്.ഡോ. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ The Career and Legend of Gama എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് എം ജി എസ് ഈ ലേഖനമെഴുതിയിട്ടുള്ളതെന്നത് പ്രസ്തുത വാദത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.( ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല. അതുകൊണ്ട് എം ജി എസ് പറയുന്നതിനെ ഏറ്റു പറയുക മാത്രം ചെയ്യുന്നു. ) പാഠപുസ്തകങ്ങളിലും നമ്മുടെ ബോധ്യങ്ങളിലും നീണ്ടനാളുകളായി നിലനില്ക്കുന്ന ആ കള്ളക്കഥ ആര്‍ക്കിയോളജക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉണ്ടാക്കിയെടുത്തതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാനപരിശോധനകളൊന്നും കൂടാതെ കോഴിക്കോടിനടുത്തുള്...