Posts

Showing posts from September 1, 2019

#ദിനസരികള്‍ 873 - ദേശീയത പറത്തുന്ന ചാന്ദ്രയാന്‍പട്ടങ്ങള്‍

            ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ എസ് ആര്‍ ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്.എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും ശ്രമിച്ച് വിജയം കൈവരിക്കണമെന്നു തന്നെയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ സാങ്കേതിക വിദഗ്ദര്‍ ഒറ്റ ശ്രമത്തില്‍തന്നെ വിജയിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന് അത് വലിയ നേട്ടമാകുമായിരുന്നു. ദൌത്യത്തിന് മുടക്കിയത് 978 കോടിയാണ്. വീണ്ടും ഒരു ശ്രമത്തിന് കോടികള്‍ തന്നെ ചിലവഴിക്കേണ്ടി വരും. അതിലുമുപരി ഐ എസ് ആര്‍ ഒ പോലെയുള്ള ഒരു വിഖ്യാത സ്ഥാപനത്തിന്റെ വിലപ്പെട്ട സമയം മറ്റു പ്രൊജക്ടുകളിലേക്കേ കേന്ദ്രീകരിക്കാമെന്ന ലാഭവുമുണ്ടായിരുന്നു.           മന്‍‌മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് , 2008 ലാണ് ചാന്ദ്രയാന്‍ 2ന് അനുവാദം നല്കുന്നത്.അന്ന് റഷ്യയുമായി ചേര്‍ന്ന് നടത്തുന്ന ഒന്നായിട്ടാണ് പദ്ധതി ആവിഷ്കരിക്കപ്പെട്ടതെങ്കിലും പിന്നീട് റഷ്യ പിന്മാറുകയും ചാന്ദ്രയാന്‍ രണ്ട് പൂര്‍ത്തീകരിക്കേണ്ട ബാധ്യത ഇന്ത്യയുടെ മാത്രമാകുകയും ചെയ്തു.ചാന്ദ്രയാന്‍ ഒന്ന് ചന

#ദിനസരികള്‍ 872 - “ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കൊലയാളി”

             ഓണപ്പതിപ്പുകളുടെ കുത്തൊഴുക്കില്‍ കൈയ്യില്‍ തടഞ്ഞതൊക്കെ വാങ്ങിച്ചു. ചിലത് വായിച്ചു.പലതും വായിക്കണമെന്നു തോന്നിയില്ല.വായിച്ചവയില്‍ തന്നെ മനസ്സില്‍ തങ്ങി നില്ക്കുന്നവ വിരളമാണ്.താന്‍ സത്യസന്ധനല്ലാത്തതുകൊണ്ട് തനിക്ക് ഒരിക്കലും ആത്മകഥ എഴുതാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ കമലാഹാസനുമായി മാതൃഭുമിയില്‍ ഭാനുപ്രകാശ് നടത്തിയ അഭിമുഖം മനസ്സിലുണ്ട്.അതോടൊപ്പംതന്നെ മാതൃഭൂമി,  നമ്പൂതിരിയും കാനായിയും പ്രഭാകരനും കബിതയും മദനനും പ്രസാദുമടക്കമുള്ള ഒരു നിര ചിത്രകാരന്മാരെയും കരുതിവെച്ചിട്ടുണ്ട്.മലയാളം ഓണപ്പതിപ്പിലും ചിലതുണ്ട്.വിയോജിപ്പുകളുണ്ടെങ്കിലും അടൂരുമായി മധുപാല്‍ നടത്തുന്ന അഭിമുഖവും  മനോജ് കൂറൂര്‍ എഴുതിയ കെണിക്കൂട്ട് എന്ന കവിതയും കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.           വായിച്ചവയുടെ കൂട്ടത്തില്‍ മനസ്സില്‍ തങ്ങിനിന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നത് ഇതൊന്നുമല്ല. അത് ദേശാഭിമാനിയുടെ ഓണപ്പതിപ്പില്‍ “ ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കൊലയാളി ” എന്ന പേരില്‍ അഡ്വക്കേറ്റ് കാളീശ്വരം രാജ് സഖാവ് വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രന്‍ നായരെക്കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പാണ്. ഒരു പക്ഷേ വര്‍ഗ്ഗീസ് ഒര

#ദിനസരികള്‍ 871 - സത്യാനന്തരമാലയില്‍ കൊരുത്ത മുത്തുകൾ

         എന്താണ് സത്യാനന്തര സമൂഹത്തിന്റെ ( Post-truth ) പ്രത്യേകത എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഞാന്‍ പറയുന്ന ഉത്തരം ഇങ്ങനെയായിരിക്കും :-  പിണറായി വിജയന്‍ ഒരു വേദിയില്‍ വെച്ച് നൂറു ശതമാനം സത്യമായ ഒരു കാര്യവും ഉമ്മന്‍ ചാണ്ടി അതേ വേദിയില്‍ വെച്ച് നൂറു ശതമാനം നുണയായ ഒരു കാര്യവും പറയുന്നുവെന്നിരിക്കട്ടെ.പിണറായി വിജയന് കിട്ടുന്നതിനെക്കാള്‍ കൈയ്യടി ഉമ്മന്‍ ചാണ്ടിക്ക് കിട്ടുകയാണെങ്കില്‍ നാമൊരു പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര സമൂഹമാണ്.ഉമ്മന്‍ ചാണ്ടി പറഞ്ഞ നുണ എന്നതിനെക്കാള്‍ പിണറായിയെക്കുറിച്ച് നിര്‍മ്മിച്ചു വെച്ചിരിക്കുന്ന പൊതുബോധം നമ്മെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കൈയ്യടിക്കാന്‍ പ്രേരിപ്പിക്കുന്നു.അതായത് വസ്തുതകളെന്തായാലും അതൊന്നും പരിഗണിക്കപ്പെടാതെ മാധ്യമങ്ങളും മറ്റും ഊഹാപോഹങ്ങളുയേടും കേട്ടുകേള്‍വിയുടേയും മറ്റും അടിസ്ഥാനത്തില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന ബോധ്യങ്ങളോടാണ് സമൂഹത്തിന് പ്രതിപത്തി.ഫലത്തില്‍ തെളിവുകളും സത്യങ്ങളുമല്ല , വിശ്വാസങ്ങളും വികാരങ്ങളുമാണ് സംസാരിക്കേണ്ടതെന്നു ചിന്തിക്കുന്ന ഒരു വലതു പക്ഷത്തെ സത്യാനന്തര സമൂഹമെന്ന് നമുക്ക് നിര്‍വ്വചിക്കാം.        കേരളം എത്ര കണ്ട് ഇത്ത

#ദിനസരികള്‍ 870 - ഉദ്യോഗസ്ഥര്‍ ജനാധിപത്യ മര്യാദ പഠിക്കണം

  കളമശേരി എസ്.ഐ. അമൃത് രംഗനും സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കേട്ടു. സ്ഥലത്തെ ക്രസമാധാനത്തിന്റെ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ വിളിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നു എന്നതിനപ്പുറത്തേക്ക് അസ്വാഭാവികമായ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെടുന്നില്ല. എന്നിട്ടും കത്തിക്കയറുന്ന എസ്.ഐയെയാണ് നാം കാണുന്നത്. എന്നുമാത്രവുമല്ല സംഭാഷണം മാധ്യമങ്ങള്‍ക്ക് എത്തിച്ചു കൊടുത്തതിലൂടെ ഏരിയാ സെക്രട്ടറിയോട് ബോധപൂര്‍വ്വം തന്നെ അങ്ങനെ പ്രതികരിക്കുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. അതായത് ഫോണ്‍ സംഭാഷണം വെളിപ്പെടുത്തിയതിനു പിന്നില്‍ ചില കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. ഒന്ന് ഈ സര്‍ക്കാറിനു കീഴില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ഭയപ്പെടാതെ ജോലി ചെയ്യാനുള്ള സാഹചര്യമില്ല, രണ്ട് എന്നിട്ടും എല്ലാ വിധ ഭീഷണികളേയും തട്ടിത്തെറിപ്പിച്ചു കൊണ്ട് തന്നെപ്പോലെയുള്ളവര്‍ നിര്‍ഭയം ജോലി ചെയ്യുന്നു. ഒന്നാമത്തേത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ്. സി.പി.ഐ.എം. ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരിക്കുന്നവര

#ദിനസരികള്‍ 869 - കേരളം – മോഹനന്‍ വൈദ്യര്‍ ചികിത്സിക്കുന്ന നാട്

  വര്‍ഗ്ഗീയ വിഷം ചുരത്തിക്കൊണ്ട് കേരളത്തിലാകെ ഭ്രാന്തു വിതയ്ക്കാന്‍ ഓടിനടന്ന ശശികല എന്ന ഹിന്ദുത്വവാദിയായ ക്ഷുദ്രജീവിയെ നാം വിഷകല എന്നു വിളിച്ചാണ് അടയാളപ്പെടുത്തിയത്. ഈ നാട്ടില്‍ അത്തരത്തിലുള്ള വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമില്ലെന്നുള്ള സൂചനകൂടി നല്കിയ ആ വിളി കേരളത്തിന്റെ സാംസ്കാരിക ബോധ്യത്തിന്റെ പ്രതികരണം കൂടിയാണെന്ന് നാം അഭിമാനിച്ചു. അങ്ങനെ പ്രതികരിക്കാനും ഒറ്റപ്പെടുത്താനും കഴിഞ്ഞതില്‍ അഭിമാനിക്കുക എന്ന് നാം പരസ്പരം പുകഴ്ത്തി. പക്ഷേ ആ പ്രതികരണത്തില്‍ കാണിച്ച ജാഗ്രത നമ്മുടെ സാമൂഹ്യജീവിതത്തില്‍ നാം കാണിച്ചില്ല എന്നതാണ് വസ്തുത. ശശികല ഒരു വലിയ വിഷക്കൂമ്പാരത്തിന്റെ പുറത്തു കണ്ട ഒരു മുന മാത്രമായിരുന്നുവെന്നും ആ മുനയെ മാത്രം തട്ടിയുടച്ചാല്‍ അപകടം അവസാനിച്ചുവെന്നും നാം ചിന്തിച്ചു. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുക എന്നൊരു രീതിയാണ് ഇത്തരം വിഷയങ്ങളിലൊക്കെ നാം തുടര്‍ന്നുപോന്നത്. അത് നമ്മുടെ മാത്രം തെറ്റാണ്. ഇനിയും അത്തരം മുനകള്‍ കേരളത്തിന്റെ ജീവിതാന്തരീക്ഷങ്ങളെ മലിനപ്പെടുത്തരുതെന്നുള്ള കരുതലോടെ ഫലവത്തായി പ്രതികരിക്കാന്‍ നമുക്ക് പ്രതികരിക്കാന്‍ കഴിയാത്തതില്‍ സ്വയം തലയ്ക്കടിക്കുക. അധ്യാപിക എന്ന വിശേ

#ദിനസരികള്‍ 868 - ഭഗത് സിംഗ് എന്ന കമ്യൂണിസ്റ്റ്

ഇടക്കിടക്ക് ഭഗത് സിംഗിനെ വായിക്കാനെടുക്കുക എന്നത് എനിക്ക് പ്രിയപ്പെട്ട ഒരു കാര്യമാണ്. കാരണം കേവലം ഇരുപത്തിനാലാമത്തെ വയസ്സില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റിയ ആ ചെറുപ്പക്കാരന്‍, തന്റെ വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ലോകത്തെ നോക്കിക്കണ്ട രീതി അത്രമാത്രം വിസ്മയകരവും വായനക്കാരനെ ഊര്‍ജ്ജപ്പെടുത്തുന്നതുമാണ്. തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്ക്കുകയും അവസാന ശ്വാസം വരെ ആയതിനുവേണ്ടി പോരാടുകയും ചെയ്യുക എന്നത് ഭഗത് സിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകതയാണ്. മതത്തെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും വിവാഹം പോലെയുള്ള വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായാലും അദ്ദേഹം താന്‍ സ്വീകരിച്ച ഒരു നിലപാടില്‍ സര്‍വ്വാത്മനാ ഉറച്ചു നില്ക്കുന്നതു കാണാം. അത്തരത്തില്‍ താന്‍ ചിന്തിച്ചുറപ്പിച്ച് പരുവപ്പെടുത്തിയെടുത്ത തന്റെ വിശ്വാസങ്ങള്‍ക്കു വേണ്ടി സ്വജീവിതം തന്നെ സമര്‍പ്പിച്ച ഭഗത് സിംഗ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ സമര്‍പ്പണബുദ്ധിയാണ് പ്രകടിപ്പിച്ചത്. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തേയും അദ്ദേഹം വിലയിരുത്തിയതും അങ്ങനെത്തന്നെയായിരുന്നു. അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസി

#ദിനസരികള്‍ 867 - എന്റെ കവിത ഇനിയും വരാനിരിക്കുന്നു!

തിങ്കളാഴ്ചകളെ ചൊവ്വാഴ്ചകളോട് തുന്നിച്ചേര്‍ത്തിരിക്കുന്നു. ആഴ്ചകളെ വര്‍ഷത്തോടും നിങ്ങളുടെ തളര്‍ന്ന കത്രികകക്ക് കാലത്തെ വെട്ടിമുറിക്കാനാവില്ല – സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത് ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച നെരൂദയുടെ കവിതകള്‍ എന്റെ കൈയ്യിലെത്തുന്നത് ഹൈസ്കൂള്‍ കാലങ്ങള്‍ക്കും മുമ്പേയാണ്. നെരൂദ തുറന്നിട്ടത് ഒരു പുതിയ ഭംഗിയുടെ ലോകമായിരുന്നു. അതുവരെ വായിച്ചും കേട്ടും പോന്ന കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അതെല്ലാം തന്നെ. ഉടുമ്പുകളുടെ സായന്തമായിരുന്നു അത് മഴവില്‍ക്കമാനം വെച്ച മണ്‍ചിറയ്ക്കകത്തു നിന്ന് അവന്റെ നാവ് ഒരു ശരംപോലെ പച്ചിലകളിലേക്ക് തുളഞ്ഞു കയറി ഇലകള്‍ക്കിടയില്‍ പര്‍ണ്ണാശ്രമത്തില്‍ എറുമ്പിന്‍ പറ്റം സ്ത്രോത്രമുരുവിട്ടു പെരുക്കുകയായിരുന്നു. മേഘഭൂമികളിലെ പ്രാണവായുവിനെപ്പോലെ നേര്‍ത്ത കാട്ടുലാമ സുവര്‍ണപാദുകങ്ങളണിഞ്ഞ് കടന്നുപോയി – എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുക എന്ന അത്ഭുതം എന്നെ വിടാതെ കൂടി. നെരൂദയെ അനുകരിക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തെത്തുടര്‍ന്ന് ഞാനും ചിലതെല്ലാം കടലാസിലേക്ക് എഴുതി വെച്ചു. നിത്യവും രാവിലെ ഉടുപ്പുകളേ നിങ്ങളൊരു കേസരമേല്‍ എന്നേയും കാത്