Posts

Showing posts from July 27, 2025
  ഒമ്പതുദിവസത്തിനു ശേഷം ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ജയിലിലടച്ച കന്യാസ്ത്രീകള്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. മതനിരപേക്ഷ മനസ്സുകള്‍ക്ക് കോടതിയുടെ വിധി ആശ്വാസകരമാണെങ്കിലും ന്യൂനപക്ഷങ്ങളുടെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും എന്ന ചോദ്യത്തിന് ബി ജെ പിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഉത്തരമാണ് ഈ കേസ്. അതായത് ഇനി ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുള്ള സാമൂഹ്യ സേവനങ്ങളും ആ തരത്തിലുള്ള ഇടപെടലുകളും ആവശ്യമില്ല എന്നാണ് ഈ കേസ് നല്കുന്ന സന്ദേശമെന്ന് നിസ്സംശയം പറയാം.               വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന സംഘപരിവാരത്തിന്റെ വിലാപങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. ഒത്തുകിട്ടിയ ഒരവസരം അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നുമാത്രമേയുള്ളു. അതോടെ മതപരിവര്‍ത്തനവും ബന്ധപ്പെട്ട വിഷയങ്ങളും വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുവാനും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്കുവാനും അവര്‍ക്കു കഴിഞ്ഞു. എന്താണോ ഈ അറസ്റ്റും ജയില്‍വാസവുംകൊണ്ട് അവരുദ്ദേശിച്ചത് നേടാന്‍ അവര്‍ക്കു സാധിച്...
  ( ഇത് ഹെമിംഗ് വേയുടെ കിഴവനും കടലും ( The Old Man and the Sea ) എന്ന നോവലിന്റെ സ്വതന്ത്രപരിഭാഷയാണ്. സ്വതന്ത്രമെന്നു പറഞ്ഞാല് ‍ തികച്ചും സ്വതന്ത്രം എന്നു തന്നെയാണ് അര് ‍ ത്ഥം. ഒരു തരം മാറ്റിയെഴുത്ത് എന്നു പറഞ്ഞാലും തെറ്റില്ല ! എന്നാല് ‍ ഹെമിംഗ് വേ ആവിഷ്കരിച്ച അസാധാരണമായ ജീവിത സാഹചര്യങ്ങളെ അത്രതന്നെ ആഴത്തില് ‍ അനുഭവിപ്പിക്കുവാന് ‍ ശ്രമം നടത്തിയിട്ടുമുണ്ട്. ജയപരാജയങ്ങള് ‍ പറയേണ്ടത് പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഉപദേശ നിര് ‍‌‍ ദ്ദേശങ്ങള് ‍ നല്കി കൂടെ നില്ക്കുമല്ലോ ) ------------------------------------ " പപ്പയ്ക്ക് നമ്മളെ ഒട്ടും വിശ്വാസമില്ലായിരുന്നു.. " " അത് ശരിയാ... പക്ഷേ നമുക്കു നമ്മളെ വിശ്വാസമായിരുന്നു.. അല്ലേ ?" " അതെ... " ഒന്നു നിറുത്തി പയ്യന്‍ ചോദിച്ചു " നമുക്കാ ടെറസ്സില്‍ പോയിരുന്ന് ഒരു ബിയറടിച്ചാലോ ? എന്നിട്ട് ഈ കുന്ത്രാണ്ടമെല്ലാം വീട്ടിലേക്കെടുക്കാം...   " " ഓ പിന്നെന്താ.... "   വൃദ്ധന്‍ സമ്മതിച്ചു               അവര്‍ ടെറസ്സിലേക്ക് ചെല്ലുമ്പോള്‍ ആ പ്രദേശത്തെ മറ്റു മുക്കുവരും അവിടെയുണ്ടായിര...
  സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നത് ഒരു‌ ഹരമായി കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്. ആ പ്രഭാഷണങ്ങളില്‍ നിന്നും പല ഭാഗങ്ങളും കാണാപ്പാഠം പഠിച്ച് സ്ഥാനത്തും - ചിലപ്പോഴൊക്കെ അസ്ഥാനത്തും - ഉദ്ധരിച്ചു നടക്കുന്നവരുമുണ്ട്. എന്തായാലും എല്ലാത്തരം ആളുകളേയും -ഒരു പക്ഷേ വിരുദ്ധ ആശയങ്ങള്‍ പിന്തുടരുന്നവരെപ്പോലും -   ആകര്‍ഷിക്കാനുള്ള ഒരു മാസ്മരികത അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കുണ്ട് എന്ന കാര്യം നമുക്കറിയാം. പൊതുവേ പൊട്ടിത്തെറികളോ വെറുപ്പു വിതയ്ക്കലോ വെല്ലുവിളികളോ ഭള്ളുപറച്ചിലോ ഒന്നുമില്ലാതെ ആ പ്രഭാഷണം ഘനഗംഭീരമായ ഒരു നദീപ്രവാഹം അനുവാചകരിലേക്ക് ചെന്നുചേരുന്നു. ആ വാക്പ്രവാഹത്തില്‍ ഒരു കണികയെന്ന പോലെ കേള്‍ക്കുന്നവര്‍ ലയിച്ചു ചേരുന്നു. മനുഷ്യന്‍ മനുഷ്യനെ തൊടുമ്പോഴുണ്ടാകുന്ന ഒരാനന്ദമുണ്ടല്ലോ , ആ ആനന്ദത്തിലേക്ക് അവര്‍ കൂപ്പുകുത്തുന്നു.               ആദ്യമൊക്കെ സുനില്‍ മാഷിന്റെ ഒരു പ്രഭാഷണം യൂട്യൂബില്‍   വന്നാല്‍ ആദ്യം കേട്ടവര്‍ ആരെങ്കിലുമൊക്കെ വിളിക്കും. യൂട്യൂബിലുണ്ട് കേട്ടില്ലേ എന്നായിരിക്കും അന്വേഷണം. കേട്ടില്ല ...
  ഛത്തീസ്ഗഢിലെ ബി ജെ പി സര്‍ക്കാര്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് സഭാ നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍ ആ രണ്ടു കന്യാസ്ത്രീകളുടെ ജയില്‍വാസം സാര്‍ത്ഥകമായി എന്നുതന്നെ പറയണം. ഞാനിപ്പറയുന്നത് ഹിന്ദുത്വയുടെ ഈ നിയമവിരുദ്ധമായ നടപടിയെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുവാനോ ലഘൂകരിക്കുവാനോ അല്ല , മറിച്ച് എത്ര ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞാലും ആര്‍ എസ് എസിനേയും അവര്‍ പോറ്റിപ്പുലര്‍ത്തുന്ന അസംഖ്യം പരിവാരസംഘടനകളേയും വേണ്ട വിധത്തില്‍ മനസ്സിലാക്കുവാനും പ്രതികരിക്കുവാനും ശ്രമിക്കാത്ത സഭാ നേതൃത്വത്തിന്റെ കഴിവുകേടിനെ കൂടുതലായി വെളിപ്പെടുത്തുന്നതിനാണ്. തിരുവസ്ത്രം പോലും ധരിച്ച് സഞ്ചരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഛത്തീസ്‍ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിലനില്ക്കുമ്പോഴാണ് കേരളം പോലെ മതനിരപേക്ഷതയ്ക്ക് പേരുകേട്ട ഒരു സംസ്ഥാനത്ത് ബി ജെ പി അനുകൂല പ്രസ്ഥാവനകളും പ്രതികരണങ്ങളുമായി കൃസ്ത്യന്‍ മതവിഭാഗം മുന്നോട്ടു വന്നിരിക്കുന്നത്. എന്നുമാത്രവുമല്ല തിരഞ്ഞെടുപ്പിലടക്കം സഹായിച്ചുകൊണ്ട് സംഘപരിവാരത്തിന് രാഷ്ട്രീയാധികാരം ലഭ്യമാക്കുവാനാവശ്യമായ നീക്കങ്ങളും ...
( ഇത് ഹെമിംഗ് വേയുടെ കിഴവനും കടലും ( The Old Man and the Sea ) എന്ന നോവലിന്റെ സ്വതന്ത്രപരിഭാഷയാണ്. സ്വതന്ത്രമെന്നു പറഞ്ഞാല്‍ തികച്ചും സ്വതന്ത്രം എന്നു തന്നെയാണ് അര്‍ത്ഥം. ഒരു തരം മാറ്റിയെഴുത്ത് എന്നു പറഞ്ഞാലും തെറ്റില്ല ! എന്നാല്‍ ഹെമിംഗ് വേ ആവിഷ്കരിച്ച അസാധാരണമായ ജീവിത സാഹചര്യങ്ങളെ അത്രതന്നെ ആഴത്തില്‍ അനുഭവിപ്പിക്കുവാന്‍ ശ്രമം നടത്തിയിട്ടുമുണ്ട്. ജയപരാജയങ്ങള്‍ പറയേണ്ടത് പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഉപദേശ നിര്‍‌‍ദ്ദേശങ്ങള്‍ നല്കി കൂടെ നില്ക്കുമല്ലോ ) The Old Man and the Sea കടല്‍ ശാന്തമായിരുന്നു. തന്റെ ചെറിയ തോണിയുടെ ഇരിപ്പു പലകയില്‍ ഒരല്പം മുന്നോട്ടു കുനിഞ്ഞിരുന്ന അയാള്‍ തല പതിയെ മുകളിലേക്കുയര്‍ത്തി. മുഖം ഇടത്തേക്കും വലത്തേയ്ക്കും തിരിച്ചു. നോക്കെത്താ ദൂരത്തോളം കടല്‍ ആകാശത്തെ പ്രതിബിംബിച്ച് ശാന്തമായി കിടന്നു. എണ്‍പത്തിനാലു ദിവസം ! ഒരു പൊടിമീനിനെപ്പോലും പിടിക്കാനാകാതെ എണ്‍പത്തിനാലുദിവസം പിന്നിട്ടിരിക്കുന്നു. അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. ആദ്യദിവസങ്ങളില്‍ അയാളോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. എന്നാല്‍ നാല്പതുദിവസത്തോളം ഒരു മീനിനെപ്പോലും കിട്ടാതെ വന്നപ്പോള്‍ ഇനി അയാളുടെ കൂ...
  ഗവര്‍ണര്‍ ചാന്‍‌സലറായി തുടരുന്ന കാലത്തോളം സംഘിവത്കരണത്തില്‍ നിന്നും നമ്മുടെ സര്‍വ്വകലാശാലകള്‍ മുക്തമാകില്ല. അതാണ് ആര്‍ എസ് എസിന്റെ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ‘ ജ്ഞാനസഭ ’ യില്‍ കുഫോസ് വി സി ഡോ എ ബിജുകുമാര്‍ പങ്കെടുത്തതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഗവര്‍ണറുടെ പ്രിയപ്പെട്ട കോഴിക്കോട് , കണ്ണൂര്‍ , കേരള സര്‍വ്വകലാശാലകളുടെ വി സിമാരുടെ ആര്‍ എസ് എസ് ബന്ധം പക്ഷേ അങ്ങാടിപ്പാട്ടാണെങ്കിലും ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ വി സിയുടെ ചിത്രം മറ്റൊന്നാണെന്നാണ് നാം കരുതിയത്. എന്നാല്‍ ജ്ഞാനസഭയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും മടിയുണ്ടായില്ല എന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. “ വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്റെ നുകത്തിനു കീഴിലാക്കുകയെന്ന ഹീനലക്ഷ്യമാണ്‌ സംഘപരിവാർ സംഘടനയുടെ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയുടെ പിറകിലുള്ളത് “ എന്നാണ് മന്ത്രി ആര്‍ ബിന്ദു ഈ സംഭവത്തെത്തുടര്‍ന്ന് പ്രതികരിച്ചത്. എന്നാല്‍ താന്‍ ജ്ഞാനസഭയില്‍ പങ്കെടുത്തിട്ടില്ലെന്നും പങ്കെടുത്തത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നട...
  പത്മരാജന്റെ ലോല എന്ന ചെറുകഥ വായിക്കുമ്പോഴൊക്കെ എന്നെ അമ്പരപ്പിക്കുന്ന ഒരു പ്രശ്നം, എങ്ങനെയാണ് ഈ കഥ ഇത്രമാത്രം സ്തോഭജനകമായി, മനസ്സില്‍ തങ്ങി നില്ക്കുന്ന ഒന്നായി മാറിയത് എന്നതാണ്.   അതിവൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളില്ല, അതിനാടകീയത നിറഞ്ഞ വേര്‍പിരിയലുകളില്ല. സ്വഭാവികമായും രണ്ടുപേര്‍ , രണ്ടു രാജ്യക്കാര്‍ - ഒരാള്‍ ഇന്ത്യന്‍ മറ്റേയാള്‍ അമേരിക്കന്‍ - കണ്ടുമുട്ടുന്നു. വളരെ കുറഞ്ഞ കാലം ഒന്നിച്ചു ജീവിക്കുന്നു. അവള്‍ അവനെ മാരകമായി സ്നേഹിക്കുന്നു. അവനാകട്ടെ പിരിയുവാനുള്ള ഒരാളാണ് ഇവള്‍ എന്ന മുന്‍ധാരണയെ പുല്കിക്കൊണ്ട് പ്രണയാളിയാകുന്നു. എന്നാല്‍ കഥ വായിച്ചുതീരുമ്പോള്‍ ശാന്തത നിറഞ്ഞ ആ പ്രണയഖണ്ഡത്തിന്റെ ആവിഷ്കാരത്തിന് പക്ഷേ വായനക്കാരെ ഇത്രമാത്രം സ്തബ്ദരാക്കുവാനുള്ള അത്ഭുതാവഹമായ ശേഷിയുണ്ടെന്ന തിരിച്ചറിവില്‍ എഴുത്തുകാരന്റെ കരവിരുതിനു മുന്നില്‍ നാം പ്രണമിച്ചു പോകുന്നു.                     കരവിരുത് ! എഴുതി വന്നപ്പോള്‍ മുന്‍വാചകത്തില്‍ ഞാനങ്ങനെയൊരു വാക്കുപയോഗിച്ചത് വലിയൊരു ചിന്തയുടെ അടിസ്ഥാനത്തിലൊന്നുമല...