Posts

Showing posts from April 8, 2018

#ദിനസരികള്‍ 367

|| കോഴിക്കോട് എന്ന പേരില്‍ അയ്യപ്പനെക്കുറിച്ച്   പി കെ പാറക്കടവിന്റെ ഒരു കഥയുണ്ട്. കേള്‍ക്കുക. || ഷെല്‍വിയുടെ പുസ്തകശാലയില്‍ ചെന്നപ്പോള്‍ അയ്യപ്പിനിരിക്കുന്നു. ” സുധീഷും രാമനുണ്ണിയും വന്നിരുന്നു.അളകാപുരിയില്‍ ചെല്ലാന്‍ പറഞ്ഞു “ കബീര്‍ പറഞ്ഞു ഞാന്‍ അയ്യപ്പനോടു പറഞ്ഞു ” ഞാനിപ്പോള്‍ വരാം അയ്യപ്പാ ”    “ നീ വരില്ല എനിക്കറിയാം ” അയ്യപ്പന്റെ വാക്കുകളില്‍ കറുപ്പ് അളകാപുരിയില്‍ പുസ്തകപ്രകാശനച്ചടങ്ങ് . ഞാന്‍ അയ്യപ്പന്‍ അവിടെയിരിക്കുന്ന കാര്യം പറഞ്ഞു. ഷെല്‍വി പറഞ്ഞു “ അയ്യപ്പനവിടെ ഉണ്ടാകില്ല.രാംദാസ് വൈദ്യരുടെ അടുത്തു പോകുന്നെന്ന് പറഞ്ഞ് പോയതാണ് ” ചടങ്ങു കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങും നേരം മുന്നില്‍ അയ്യപ്പന്‍.ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയ്യപ്പന്റെ കൈയ്യില്‍ മുടന്തി നടക്കുന്ന ഒരാട്ടിന്‍ കുഞ്ഞ് “ അല്ല , ഇതെന്താ അയ്യപ്പാ ? ” ഞങ്ങള്‍ അത്ഭുതംകൊണ്ടു അയ്യപ്പന്‍ ആ കൊല്ലുന്ന ചിരി ചിരിച്ചു.എന്നിട്ട് കീശയില്‍ നിന്ന് വലിയ ഓരോ അരയാല്‍ മരങ്ങളെടുത്ത് ഞങ്ങള്‍ക്കു തന്നു || ഇനി അയ്യപ്പന്റെ കവിത || || പാളങ്ങള്‍ || പക്ഷികളുടെ പാട്ടും പുഴയും പൂക്കളും അമ്മയുടെ വിലാപവും നിറഞ്ഞ

#ദിനസരികള്‍ 366

ഭാരതാംബേ നിന്റെ തിരുമുറ്റത്ത് ഒരു കുരുന്നു പൂവിനെ വെള്ളവിരിച്ച് അലങ്കരിച്ച് കണിവെച്ചിരിക്കുന്നു വന്നു കാണുക കണിക്കാലമല്ലേ കണ്ണന്റെ നിറമല്ല അവള്‍ക്ക് കരുവാളിപ്പിന്റെ നീലയാണ് കണ്ണന്റെ താളമല്ല അവള്‍ക്ക് അമ്മേയമ്മേയെന്ന വിങ്ങലാണ് കണ്ണന്റെ പീലിയില്ല അല്ലെങ്കില്‍ തലതന്നെ തകര്‍ന്നവള്‍ എവിടെയാണ് പീലി ചൂടുക ? വന്നു കാണുക നിന്റെ മുറ്റത്ത് ഇവളെ കണി വെച്ചിരിക്കുന്നു ആവോളം സന്തോഷിക്കുക നോക്കൂ ഞാന്‍ കരയുന്നില്ല പതം പറച്ചിലിന്റേയും വിതുമ്പലുകളുടേയും ഇടയില്‍ മകളേ മകളേ എന്നു വിളിക്കുന്നില്ല കാരണം ഈ കുരുന്നിനെ പറിച്ചെടുത്തവന്റെ തിരുനെറ്റി തുളച്ചുകൊണ്ട് ഒരു തീയുണ്ട പാഞ്ഞുപോകുന്നതുവരെ ഞാനിവളുടെ അച്ഛനാകുന്നില്ലല്ലോ. ഭാരതാംബേ നിന്റെ മക്കള്‍ കണി വെച്ചിരിക്കുന്നു വന്നു കണ്ടു നിറയുക.

#ദിനസരികള്‍ 365

             മുന്നൂറ്റിയറുപത്തിയഞ്ച് ദിവസങ്ങള്‍.മുന്നൂറ്റിയറുപത്തിയഞ്ച് ദിനസരികള്‍. കഴിഞ്ഞ വര്‍ഷം ഇതുപോലെയൊരു ദിവസം രാവിലെ തുടങ്ങിയതാണ്. ഒരു വര്‍ഷമായിട്ട് ഒരു ദിവസം പോലും മുടങ്ങാതെ ഒരു പേജെങ്കിലും എഴുതാന്‍ കഴിഞ്ഞു.എഴുതിയതൊക്കെ വലിയ സംഭവമാണെന്നൊന്നുമല്ല, പക്ഷേ എന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് പറയാതെ വയ്യ.കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന ന്യായപ്രമാണം വെച്ച് എനിക്ക് എന്നോടുതന്നെ അമ്പടാ ഞാനേ എന്നു തോന്നിയാല്‍ ദയവായി അഹങ്കാരമെന്ന് കുറ്റപ്പെടുത്തരുത്.ഇനി എന്തെഴുതിയാലും അത് തള്ളല്‍ എന്ന വിഭാഗത്തിലേക്ക് വഴുതി വീഴും അല്ലെങ്കില്‍ വീഴ്ത്തും എന്നുള്ളതുകൊണ്ട് ദിനസരിവിശേഷങ്ങള്‍ അവസാനിപ്പിച്ചേക്കാമെന്നു കരുതുന്നു.             ചില കുറിപ്പുകള്‍ മറക്കുക വയ്യ.മാനന്തവാടിയില്‍ മാതൃഭൂമിയുടെ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നടത്തിയ പ്രഭാഷണമാണ് അതിലൊന്ന്.വലിയ ഇഷ്ടമായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ എഴുത്തുകളോട്. ആര്‍ജ്ജവമുള്ള ഒരു മനുഷ്യസ്നേഹിയെയാണ് ഞാന്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ വായിച്ചെടുത്തത്. പക്ഷേ അന്ന് സുഭാഷ് ചന്ദ്രന്റെ പ്രഭാഷണം കേട്ടതോടെ ആ വിഗ്രഹം ഉ

#ദിനസരികള്‍ 364

             ‘ കേരള പോലീസിൽ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ തയ്യാറാക്കിയ പോലീസിലെ ക്രമിനലുകളുടെ കണക്കാണിത്. 2015- ൽ ഇത് 654 ആയിരുന്നു. മൂന്നുവർഷത്തിനുള്ളിൽ 475 പോലീസുകാർ കൂടി ക്രിമിനലുകളായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏഴുവർഷമായി ഈ റിപ്പോർട്ട് തയ്യാറാക്കപ്പെടുന്നുണ്ട്. പുതിയ പട്ടികയിൽ പത്തുപേർ ഡിവൈ.എസ്.പി.മാരും എട്ട് സി.ഐ. മാരുമുണ്ട്. 2011 ജൂലായ് മുതൽ 2018 ഫെബ്രുവരി വരെയുള്ള കണക്കാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ക്രമിനിൽ കേസ് പ്രതികളായുള്ളത്. 215 ഉദ്യോഗസ്ഥരുടെ പേരാണ് തലസ്ഥാനത്ത് നിന്നുള്ളത്. കൊല്ലത്ത് 146 പേരും എറണാകുളത്ത് 125 പേരും കേസുകളിൽ പ്രതികളാണ്. ’ കാക്കിക്കുള്ളിലെ ക്രിമിനലുകുളെക്കുറിച്ച് മാതൃഭൂമി തയ്യാറാക്കിയ പരമ്പരയില്‍ നിന്നാണ് മുകളിലുദ്ധരിച്ച ഭാഗം എടുത്തിരിക്കുന്നത്.             പ്രത്യക്ഷമായിത്തന്നെ കേസുകളില്‍ പെട്ടിരിക്കുന്ന പോലീസുകാരുടെ കണക്കാണിത്. ആകെയുള്ള പോലീസ് സേനയുടെ ഏകദേശം രണ്ടോ മൂന്നോ ശതമാനത്തോളമുണ്ട് അവരുടെ എണ്ണം. ഇതുവരെ കേസുകളില്‍ പിടിക്കപ്പെടാതെയിരിക്കുന്നവരെക്ക

#ദിനസരികള്‍ 363

ശരിയത്ത് വിവാദ കാലത്തെ അനുസ്മരിച്ചുകൊണ്ട് ഇ എം എസും ശരിയത്തും എന്ന ലേഖനത്തില്‍ എം എന്‍ കാരശ്ശേരി തികച്ചും പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്.:- “ജന്മം കൊണ്ട് ബ്രാഹ്മണനും കര്‍മ്മം കൊണ്ട് നിര്‍മതനുമായ ഒരു കമ്യൂണിസ്റ്റുകാരന്‍ എന്താവശ്യത്തിന് മുസ്ലീങ്ങളുടെ മതനിയമങ്ങളെ വിമര്‍ശിക്കുന്നു?” തികച്ചും ന്യായയുക്തമെന്ന് തോന്നിപ്പിക്കുന്ന ഈ ചോദ്യം സാധാരണ മതവേദികളില്‍ നിന്നും ഇടക്കിടക്ക് ഉയരാറുണ്ട്. അനുബന്ധമായി , “നിങ്ങളുടെ ചിന്തകളേയും വിശ്വാസങ്ങളേയും ഞങ്ങള്‍ ചോദ്യം ചെയ്യാറില്ലല്ലോ പിന്നെന്തിനാണ് ഞങ്ങളെ എതിര്‍ക്കുന്നത്? അതുകൊണ്ട് ഞങ്ങളെ ഞങ്ങളുടെ വിശ്വാസവുമായി വെറുതെ വിടൂ” എന്നുകൂടി അവര്‍ വാദിച്ചു കളയും. അവര്‍ അവരുടെ വഴിക്ക് പോകട്ടെ എന്നു ചിന്തിച്ചുകൊണ്ട് , സാധാരണബുദ്ധിയില്‍ ആ ന്യായവാദത്തെ പിന്തുണക്കുകകയായിരിക്കും പലരും ചെയ്യുക. അവിടെയാണ് ഇ എം എസിനെപ്പോലെ ഉത്പതിഷ്ണുവായ ഒരു ചിന്തകന് സമൂഹത്തെ പിന്നോട്ടടിക്കുന്ന ഏതൊരു നിലപാടുകള്‍ക്കെതിരേയും അതിശക്തമായി പ്രതികരിക്കേണ്ടി വരുന്നത്. തന്റെ ഇരുപതുകളില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇ എം എസ് പറയുന്നത് സ്വസമുദായത്തിലെ അനാചാരങ്ങള്‍‌ക്കെതിരെ അതിശക്തമാ

#ദിനസരികള്‍ 362

             രാമായനമല്ല , സീതായനമാണ് ശരി എന്നൊരു പക്ഷമുണ്ടല്ലോ. ഞാനും ആ പക്ഷക്കാരനാണ്.സീതയുടെ പാദരേണുക്കളെ പിന്തുടരാനുളള ആത്മബലം പോലും രാമനില്ല.സീതയോളം രാമന്‍ ഉയരില്ലെന്ന് വാല്‍മീകിക്കും അറിയാം.ലോകത്തെ ഏറ്റവും ഗുണവാനും വീര്യവാനുമായ ആളെ തേടിയിറങ്ങിയ അദ്ദേഹം , ഒരു പക്ഷേ തന്റെ ചോദ്യത്തിനുത്തരം രാമനില്‍ കണ്ടെത്തിയിട്ടുണ്ടാകാം.എന്നാല്‍ രാമനെ അതിശയിക്കുന്ന തലത്തില്‍ സീതയെ ഉരുക്കിപ്പണിതതിലൂടെ എക്കാലത്തും രാമനെക്കാള്‍ മികച്ച പ്രതിയോഗിയെയാണ് ആദികവി സൃഷ്ടിച്ചെടുത്തത്.മനുഷ്യന്‍ ഗുണവാനും വീര്യവാനും മാത്രമായിരുന്നാല്‍ പോരെന്നും മനുഷ്യത്വമെന്ന സര്‍വ്വാതിശായിയായ മൂല്യബോധത്തെ പിന്‍പറ്റുമ്പോഴാണ് ഒരുവന്‍ പൂര്‍ണനാകുന്നതെന്നും അത്തരത്തിലുള്ള ഒരു പ്രാഗ്രൂപത്തെയാണ് സീതയിലുടെ വാല്‍മീകി സൃഷ്ടിച്ചെടുത്തതെന്നും ഞാന്‍ കരുതുന്നു.             രാമരാവണയുദ്ധാനന്തരം അഗ്നിപ്രവേശം നടത്തി പരിശുദ്ധി തെളിയിച്ചാണ് സീത രാമന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. സീതയെ അഗ്നിപ്രവേശനത്തിന് അനുവദിച്ച ആ നിമിഷംതന്നെ രാമനെന്ന ഗുണവാന്റെ പതനം ആരംഭിച്ചുവെന്നു വേണം പറയാന്‍.അയോധ്യാധിപതിയുടെ പത്നി സുചരിതയാണെന്ന് ലോകം അറിയട്ടെ എന്നാണ്

#ദിനസരികള്‍ 361

            പുസ്തകങ്ങളായും പേനകളായും മറ്റു പലതുമായും പലരും പല സമ്മാനങ്ങളും തന്നിട്ടുണ്ട്.അതില്‍ ഏതിനോടാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ മഷിപ്പേനകളോട് എന്ന് സംശയലേശമെന്യേ ഞാന്‍ പറയും . പേനകളോട് പൊതുവേ എല്ലാവര്‍ക്കും ഒരിഷ്ടക്കൂടുതലുണ്ടല്ലോ.എനിക്ക് പ്രിയപ്പെട്ടവരായ ചിലര്‍ക്ക് പേനകളുടെ മനോഹരമായ ശേഖരവുമുണ്ട്.അവരെയൊക്കെ സംബന്ധിച്ച് എന്റെ കളക്ഷന്‍ എന്നു പറയുന്നത് തുലോം ദയനീയമായ അവസ്ഥയിലാണ്. പക്ഷേ അതില്‍ നിന്നൊക്കെ വിലപ്പെട്ട ഒരു സമ്മാനം ഒരിക്കല്‍ എനിക്കു കിട്ടി. എന്നല്ല ഇന്നുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വിലപ്പെട്ടത് എന്ന് എനിക്ക് തോന്നിയിട്ടുള്ള ആ സമ്മാനം തന്നത് ഞാന്‍ സുനിലണ്ണന്‍ എന്നു വിളിക്കുന്ന സുനില്‍ ഏലംകുളമാണ്.ഒരു പക്ഷേ കേരളത്തിന്റെ കലാ- സാംസ്കാരിക ജീവിതം മനസ്സിലാക്കാന്‍ ഇത്രയേറെ സഹായിച്ച മറ്റൊന്നില്ല എന്നുതന്നെ പറയാം. എന്താണ് ആ സമ്മാനം എന്നല്ലേ ? ഏകദേശം 450 ജി ബിയോളം വരുന്ന വീഡിയോ – ഓഡിയോ ഫയലുകളുടെ വിപുലമായ ഒരു ശേഖരം !             കേരളത്തിലെ ക്ലാസിക്കല്‍ കലകളുടെ ആ വലിയ ശേഖരത്തില്‍ കഥകളി, കൂത്ത് , കൂടിയാട്ടം , കീര്‍ത്തനങ്ങള്‍ , തായമ്പകകള്‍, സോപാനസംഗീതം , കഥകളി സംഗീതം, തുടങ്ങിയ ഒരുപാട്