Posts

Showing posts from April 20, 2025
Image
  എല്ലാം പറഞ്ഞു കഴിഞ്ഞു ! എല്ലാ നിറവും വരഞ്ഞു ! ഇല്ലാ , നമുക്കിനിയൊന്നും - തമ്മില്‍ ചൊല്ലു , വാനെല്ലാം കഴിഞ്ഞു ! നാമാദ്യം കണ്ട വഴികള്‍ - നമുക്കേകുന്നു യാത്രാമൊഴികള്‍ ! നീ തിരിച്ചങ്ങു നടന്നു മെല്ലെ , ഞാന്‍ ത രി ച്ചിങ്ങനെ നില്പൂ ! എല്ലാം പറഞ്ഞു കഴിഞ്ഞും - എനിക്കെന്തോ പറയുവാനുണ്ടോ ? ! എല്ലാം പറഞ്ഞു കഴിഞ്ഞും എനിക്കെന്തോ പറയുവാനുണ്ട് ! രാവിന്‍ തരിശില്‍ തനിച്ച് ! നോവിന്‍ മുനകളില്‍ കോര്‍ത്ത് ! പാതിമരിച്ച മനസ്സിന്‍ - വിട്ടുപോകാത്ത പാതിയില്‍ വെന്ത് ! എങ്ങോട്ടുമായാത്ത കാലും ഒന്നുമേ കാണാത്ത കണ്ണും എന്തോ പറയുവാനോങ്ങി യെന്നോ തരിച്ചൊരു നാവും ഇന്നീ വഴിതന്നിരുട്ടില്‍ വല്ലാതെ നൊന്തു നില്പുണ്ട് ! ദുര്‍മൃതിത്തോറ്റങ്ങള്‍ ചുറ്റും തമ്മില്‍ തല്ലിക്കളിച്ചു നില്പുണ്ട് ! എല്ലാം പറഞ്ഞു കഴിഞ്ഞും - എനിക്കെന്തോ പറയുവാനുണ്ട് ! എല്ലാം പറഞ്ഞു കഴിഞ്ഞും - നീ എങ്ങോ മറഞ്ഞു കഴിഞ്ഞും എനിക്കെന്തോ പറയുവാനുണ്ട് ! എനിക്കെന്തോ പറയുവാനുണ്ട് ! || ദിനസരികള് - 26 -2025 ഏപ്രില് 26, മനോജ് പട്ടേട്ട് ||
Image
  കുരുക്ഷേത്ര പ്രകാശന്‍ പന്ത്രണ്ടാം പതിപ്പായി 2022 ല്‍ പ്രസിദ്ധീകരിച്ച ആര്‍ എസ് എസ് ആചാര്യന്‍ ഗോള്‍വല്‍ക്കറുടെ വിചാരധാര എന്ന പുസ്തകം എടുക്കുക. 267 ാമത്തെ പേജ് നാം ഇങ്ങനെ വായിക്കും “ ഇന്ന് മുസ്ലിം പ്രശ്നം തന്നെയില്ല. പാകിസ്താന് പിന്തുണ നല്കിയിരുന്ന കലാപകാരികളെല്ലാം തന്നെ പോയിക്കഴിഞ്ഞു. ശേഷിച്ച മുസ്ലിംങ്ങള്‍ നമ്മുടെ രാജ്യത്തോട് ഭക്തിയുള്ളവരാണ്. എന്തുതന്നെയായാലും അവര്‍ക്ക് പോകുവാന്‍ മറ്റൊരിടമില്ലാത്തതുകൊണ്ട് അവര്‍ നിശ്ചയമായും കൂറുള്ളവരായിക്കും എന്ന് ചിന്തിക്കുന്നവരുണ്ട് “ എന്ന് എഴുതിയതിന് ശേഷം ഗോള്‍വല്‍ക്കര്‍ തുടരുന്നു :- “ പാകിസ്താന്‍ സൃഷ്ടിക്കപ്പെട്ടതോടെ ഒറ്റ രാത്രികൊണ്ട് അവരെല്ലാം രാജ്യ സ്നേഹികളായി മാറി എന്ന് വിശ്വസിച്ച് സ്വയം വഞ്ചിക്കുന്നത് ആത്മഹത്യാ പരമായിരിക്കും. നേരെ മറിച്ച് നമ്മുടെ രാഷ്ട്രത്തിന് നേരെ ഭാവിയില്‍ അവരുടെ ആക്രമണ തന്ത്രങ്ങള്‍ക്കെല്ലാം ചവിട്ടു പടിയായ പാകിസ്താന്റെ സൃഷ്ടിയോടുകൂടി മുസ്ലീംങ്ങളെക്കൊണ്ടുള്ള ശല്യം നൂറിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ് “                 ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ യാതൊരു പങ...
  കശ്മീരില്‍ കൂട്ടക്കൊല നടത്തിയ തീവ്രവാദികള്‍ , സത്യത്തില്‍ അവസരം കാത്തിരുന്ന ഹിന്ദുത്വവാദികള്‍ക്ക് ഇന്ത്യയിലെ മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുവാനുള്ള സാഹചര്യമാണ് ഉണ്ടാക്കിക്കൊടുത്തത്. അതിന്റെ പേരില്‍ നാടൊട്ടുക്ക് നടക്കുന്ന പ്രതിഷേധങ്ങളിലും പ്രതികരണങ്ങളിലും തീവ്രവാദികള്‍‌ എന്നതിനെക്കാള്‍ മുസ്ലിം എന്നു പ്രയോഗിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അത്തരമൊരു വ്യാഖ്യാനം ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും ആളും അര്‍ത്ഥവുമുള്ള സംഘപരിവാരത്തിന് വളരെ എളുപ്പവുമാണ്.                         ഒരു ഭാഗത്ത് കലിമ ചോദിച്ച് മുസ്ലീമല്ല എന്നുറപ്പാക്കിയിട്ടാണ് വെടി വെച്ചു കൊന്നത് എന്ന പ്രചാരണം പഹല്‍ഗാമിലെ ആക്രമണം നടന്ന ആ നിമിഷം മുതല്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. മുസ്ലീമാണെങ്കില്‍ കൊല്ലില്ല അല്ലെങ്കില്‍ കൊല്ലും എന്ന പ്രചാരണത്തിന് പിന്നിലും കൃത്യമായ അജണ്ടയുണ്ടായിരുന്നു.   മതത്തിന്റെ പേരില്‍ നിരപരാധികളെ തിരഞ്ഞു പിടിച്ച് കൊല്ലുന്നതിനെതിരെ സമൂഹമനസാക്ഷി പ്രതികരിക്കുമല്ലോ. ആ പ്രതികരണം ഒരു വിഭാഗത്തിന് ...
Image
  ഇരുപത്തിയേഴ് പ്രാണനുകളാണ് ഭീകരരുടെ ആക്രമണത്തില്‍ പഹല്‍ഗാമില്‍ പൊലിഞ്ഞത്. രാജ്യം   ഈ കൊടുംക്രൂരത ഞെട്ടലോടെയാണ് കേട്ടത്. അവധിക്കാലം ആസ്വദിക്കുവാന്‍ കുടുംബത്തോടൊപ്പം എത്തിയ നിരപരാധികളാണ് ഒരു കൂട്ടം മതഭീകരവാദികളുടെ വെടിയുണ്ടയേറ്റ് ചിതറിത്തെറിച്ചത്. ലഷ്കര്‍ ഇ ത്വയിബ, ഐ എസ് എസ്   തുടങ്ങിയ മുസ്ലീംതീവ്രവാദ സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നാണ് പ്രാഥമികമായ വിവരം. രാജ്യം ഒറ്റക്കെട്ടായി ഈ അരുംകൊലയെ അപലപിക്കുകയും ബന്ധുമിത്രാദികള്‍ക്ക് സാന്ത്വനമാകുകയും വേണം.             കാശ്മീരിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചുവെന്നും അവിടെ ശാന്തമായിരിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ കുറേ കാലമായി നിലവിലുണ്ട്. കാശ്മീരില്‍ നിന്നും തീവ്രവാദത്തെ തുരത്താന്‍ കഴിഞ്ഞുവെന്ന അധികാരികളുടെ പ്രഖ്യാപനത്തെ വിശ്വസിച്ചാണ് കുടുതല്‍ കൂടുതലായി സഞ്ചാരികള്‍ അവിടേക്ക് എത്തിച്ചേരുന്നത്. എന്നാല്‍ സ്വന്തം രാജ്യത്തെ ഭരണാധികാരികളുടെ വാക്കു വിശ്വസിച്ച് അവിടേക്കെത്തിയ പാവങ്ങളാണ് പോയന്റ് ബ്ലാങ്കില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ മറ്റ...
Image
  എന്തൊരു ജീവിതമായിരുന്നു അത് ! 2013 മാര്‍ച്ച് 13 ന് പാപ്പയായി ചുമതലയേറ്റെടുത്ത അന്നുമുതല്‍ ഭൂമിയുടെ ആകാശത്ത് പന്ത്രണ്ട് കൊല്ലക്കാലം ജ്വലിച്ചു നിന്ന ഒരത്ഭുത തേജസ് !   നാളിതുവരെയുള്ള സഭാപിതാക്കന്മാരുടെ മുഴുവന്‍ ചരിത്രമെടുത്താലും സുവര്‍ണ ലിപികളില്‍ മാത്രം എഴുതപ്പെടുമെന്ന് ഉറപ്പുള്ള ഒരു കാലഘട്ടം ! അതുവരെ സഭ സ്വീകരിച്ച   പല നിലപാടുകളില്‍ നിന്നും വെട്ടിത്തിരിയുന്നതും പുതിയ ലോകത്തിന് ചേര്‍ന്ന അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നതും ലോകം അത്ഭുതത്തോടെയും ആദരവോടെയും കണ്ടു നിന്ന നാളുകള്‍ ! ഇന്നലെ നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ മഹാ ഇടയന്‍ ഫ്രാന്‍സിസ് മാര്‍‌പാപ്പ എല്ലാംകൊണ്ടും ചരിത്രം സൃഷ്ടിക്കുകയായിരുന്നു.             പാപ്പ ആദ്യമായി റോമിന് പുറത്തേക്ക് പോകുന്നത് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയിലേക്കാണ്. കാലം 2013 ജൂലൈ. ദാരിദ്ര്യവും ആഭ്യന്തര കലാപങ്ങളും യുദ്ധവുമൊക്കെ ജീവിതങ്ങളെ തല്ലിക്കെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച ആയിരങ്ങളാണ് അന്ന് ലാംപെഡൂസയിലേക്ക് എത്തിയത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന...
  തമിഴ് നാട് സര്‍ക്കാര്‍ നല്കിയ കേസില്‍ ഗവര്‍ണര്‍‌ക്കെതിരെ വിധി പറഞ്ഞതില്‍ സംഘപരിവാരത്തിന് പിരിവെട്ടിയിരിക്കുകയാണെന്ന് ഛോട്ടാ നേതാക്കന്മാര്‍ മുതല്‍ അഖിലേന്ത്യാ തലം വരെയുള്ള നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഡോ. നിഷികാന്ത് ദുബേ എം പിയുടെ പ്രതികരണമാണ് അക്കൂട്ടത്തില്‍ ഏറ്റവും അവസാനമായി വന്നത്. ഇങ്ങനെയാണെങ്കില്‍ പാര്‍‌ലമെന്റിന്റെ ആവശ്യമില്ലെന്നും അടച്ചുപൂട്ടി പരമാധികാരം സുപ്രിംകോടതിയിലേക്ക് നിജപ്പെടുത്തണമെന്നുമാണ് ദുബേയുടെ എക്സ് പോസ്റ്റ് ആവശ്യപ്പെടുന്നത്. അതായത് പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് സുപ്രിംകോടതി കടന്നു കയറുന്നുവെന്നും ജനപ്രതിനിധി സഭ നിര്‍‌വ്വഹിക്കേണ്ട നിയമനിര്‍മ്മാണം എന്ന ചുമത കോടതി ഏറ്റെടുക്കുന്നുവെന്നുമാണ് ദുബേ ആരോപിക്കുന്നത്. എന്താണ് വിഷയമെന്ന് പഠിക്കാന്‍ ശ്രമിക്കാതെയും കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും പ്രതികരിക്കുന്ന ബി ജെ പി നേതാക്കളില്‍ നിന്നും ഉത്തരവാദിത്ത ബോധത്തോടെ ഒരഭിപ്രായ പ്രകടനം പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണല്ലോ. എന്നാല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഒരു മൂന്നാംകിട ബി ജെ പി നേതാവിനെപ്പോലെ പ്രതികരിക്കാന്‍ ശ്രമിച്ചാലോ ? ഈ വിഷയത്തില്‍ ഉപരാഷ്ട്ര...