#ദിനസരികള്‍ 1138 ഗ്രാംഷിയുടെ ലോകം.
( എറിക് ഹോബ്സ് ബോം എഴുതിയ How to Change the World എന്ന പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ ആശയാനുവാദം ) (3) മൂന്നാമത്തെ പ്രത്യേകത , ഇറ്റലിയുടെ ചരിത്രത്തിന്റെ സവിശേഷ സ്വഭാവവും ബൂര്‍ഷ്വാ സമൂഹവുമായിരുന്നു.ഇവിടേയും ഞാന്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല.മൂന്നു കാര്യങ്ങളെ സൂചിപ്പിക്കാം. 1. ആധുനിക നാഗരികതയും മുതലാളിത്തവും മറ്റു രാജ്യങ്ങളെക്കാള്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ഇറ്റലിയില്‍ നടപ്പിലായിക്കഴിഞ്ഞിരുന്നു.എന്നാല്‍ ആ നേട്ടം നിലനിറുത്താന്‍ ഇറ്റലിക്ക് കഴിയാതെ പോയി.2. ഫ്രാന്‍സില്‍ നിന്നും വ്യത്യസ്തമായി ബൂര്‍ഷ്വാസികള്‍ അവര്‍ക്ക് താല്പര്യമുള്ള ഒരു സമൂഹം സാധിച്ചെടുത്തത് വിപ്ലവത്തിലൂടെയൊന്നുമായിരുന്നില്ല. പഴയ കാല രാജപരമ്പരയില്‍ നിന്നുമുള്ള എന്തെങ്കിലും ധാരണകളെ അംഗീകരിച്ചു കൊണ്ട് ജര്‍മനിയുടെ പാത പിന്തുടര്‍ന്നതുമില്ല. ഒരു ഭാഗിക വിപ്ലവമാണ് അവിടെ നടന്നത്. മുകളില്‍ നിന്നും താഴെ നിന്നുമുള്ള ഇടപെടലിലൂടെയാണ് അത് സാധ്യമാക്കിയത്. (3) അതുകൊണ്ട് ഇറ്റലിയിലെ ബൂര്‍ഷ്വാവര്‍ഗ്ഗം ഒരു രാഷ്ട്രനിര്‍മ്മിതി എന്...