#ദിനസരികള്‍ 360
|| ചോദ്യോത്തരങ്ങള്‍ || ചോദ്യം : മാനന്തവാടിയിലെ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലക്കെതിരെയുള്ള സമരം ആയിരം ദിവസത്തോളമാകുന്നു.എന്താണ് അഭിപ്രായം ? ഉത്തരം : തികച്ചും അസംബന്ധമായ ഒരു നാടകമാണ് അത്. ആ നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇനിയെങ്കിലും പാവപ്പെട്ട ആദിവാസികളെ ബലിയാടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നാണ് എന്റെ അഭിപ്രായം.പൊതുസമൂഹത്തിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ പിന്തുണയില്ലാത്ത ഈ സമരം വ്യക്തിപരമായ താല്പര്യങ്ങളുടെ പേരില്‍ മാത്രം സംഘടിപ്പിക്കപ്പെട്ടതാണ്. എവിടെ നിന്നെങ്കിലുമൊക്കെ സമരത്തിനെതിരെ വിമര്‍ശനമുയരുമ്പോള്‍, ഞെട്ടിയെഴുന്നേറ്റു വരുന്നതുപോലെ ആരൊക്കെയോ വന്ന് പിന്തുണ പ്രഖ്യാപിച്ച് വന്നതിലും വേഗത്തില്‍ മടങ്ങുന്നു എന്നല്ലാതെ ആത്മാര്‍ത്ഥമായി ആ സമരത്തെ പിന്തുണക്കുന്ന ഒരു സംഘടനയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആ സമരത്തെപ്രതി ഉണ്ടായിട്ടുള്ള ആക്ഷേപങ്ങള്‍ക്കാകട്ടെ കൈയ്യും കണക്കുമില്ല.ഇനിയെങ്കിലും സമരത്തിന്റെ പിന്നാമ്പുറത്തു പ്രവര്‍ത്തിക്കുന്നവര്‍ ആ സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് സമരം നടത്തുന്ന ഒന്നോ രണ്ടോ ആദിവാ...