#ദിനസരികള്‍ 357
രാവിലെ തൊട്ടടുത്ത വീട്ടിലെ പൂച്ച വേച്ചു വേച്ചുനടക്കുന്നത്
കണ്ടു നോക്കിയതാണ്. അത് ആകെ അവശനിലയിലാണ്. വായില്‍ നിന്നും നുരയും പതയും
വരുന്നുണ്ട്.ഒരു മണിക്കൂറിനുള്ളില്‍ അത് പിടഞ്ഞു പിടഞ്ഞു ചാകുന്നതിനും സാക്ഷ്യം
വഹിക്കേണ്ടിവന്നു.ആ പൂച്ച ഗര്‍ഭിണിയായിരുന്നുവെന്നും ആരോ വിഷം വെച്ചതാണെന്നും
അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു.എന്നാല്‍ അത് വിഷം തിന്നതല്ലെന്നും
പേയിളകിയതാകാമെന്നും പൂച്ചയെ കുഴിച്ചിടാന്‍ സഹായിച്ച ഒരാള്‍ അഭിപ്രായപ്പെട്ടതോടെ
ഞാനാകെ അങ്കലാപ്പിലായി.എന്നു മാത്രവുമല്ല എന്റെ പൂച്ചകളെ ശ്രദ്ധിച്ചോളാന്‍
അദ്ദേഹത്തിന്റെ വക ഒരുപദേശംകൂടി കിട്ടിയതോടെ എന്റെ മനസ്സമാധാനവും പോയി.പൂച്ചക്ക്
പേയിളകുന്നതിനെക്കുറിച്ച് പഠിക്കാനും പോംവഴികളെക്കുറിച്ചാലോചിക്കാനും ഇന്നത്തെ
ദിവസം നീക്കിവെക്കേണ്ടിവരുമെന്ന കാര്യം ഉറപ്പായി.
വിഷം തിന്നതാണെന്നും അല്ലെങ്കില്‍ പേ
വിഷമാണെങ്കില്‍ ഇത്ര വേഗം ആ പൂച്ച മരിക്കില്ല എന്നുമുള്ള അഭിപ്രായം പലരും പറഞ്ഞു.
ഒരു പാവം ജീവിയെ വിഷം വെച്ച് കൊല്ലാന്‍ തക്ക ക്രൂരത മനസ്സില്‍ സൂക്ഷിക്കുന്നവരാണ്
എന്റെ അയല്‍ വാസികള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നതെങ്ങനെ ? ശരിക്കും
കൈകാലിട്ടടിച്ചാണ് അത് മരിച്ചത്. വെള്ളം കൊടുത്തിട്ടും കുടിച്ചില്ല. വിഷം
വെച്ചതാണെങ്കില്‍ ആരുടെയെങ്കിലും അടുക്കളയില്‍ നിന്നും എന്തെങ്കിലും തിന്നു എന്ന
പേരിലായിരിക്കണം അവര്‍ ഈ ക്രൂരത ചെയ്തിട്ടുണ്ടാകുക. അല്ലെങ്കിലും മനുഷ്യനെ
തല്ലിക്കൊന്ന് ശീലിച്ച നാം ഒരു മൃഗത്തിനോട് ദയ കാണിക്കുമോ? മധു ഇന്നും നമുക്കു മുന്നിലുണ്ടല്ലോ .
പേ വിഷ ബാധയെക്കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കി. ശരിക്കും
പേടിക്കേണ്ട കാര്യമാണ്. വളര്‍ത്തുജീവികളാണെങ്കില്‍ പോലും ചെറിയ കടികളോ നഖം
കൊണ്ടുള്ള പോറലുകളോ അപകടകരംതന്നെ. ഒരാറേഴു മാസം മുമ്പ് എന്റെ പൂച്ച എന്നെ
മാന്തിയിട്ട് ഒരു മാസം നീണ്ടു നില്ക്കുന്ന കുത്തിവെപ്പു പരമ്പര എടുത്തതാണ്.പേ
ഇല്ലെങ്കിലും ഒരു റിസ്ക് എടുക്കണ്ട എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. ചത്തത് പേ
പിടിച്ചാണെങ്കില്‍ എന്റെ പൂച്ചകള്‍ക്കും പകരുമോ എന്ന അങ്കലാപ്പിലാണ് ഞാന്‍. പത്തു
ദിവസം കാത്തിരിക്കുക എന്നതല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് ഡോക്ടറോടു
ചോദിക്കണം. ഇക്കാര്യത്തില്‍ കുറച്ച് ധാരണകളേ നമുക്കുള്ളു എന്നതാണ് ഏറ്റവും
അപകടകരം. ആവശ്യമില്ലാത്തതായ ഒരു പാടുകാര്യങ്ങള്‍ വെറുതെ ആലോചിച്ചുപോകും.
ഏതായാലും എന്റെ സെപ്തംബര്‍ 28 ഇന്നാണ്.ഈ വിഷയത്തില്‍ ഗൂഗിള്‍
ചെയ്തുകിട്ടിയ ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
3.
http://ml.vikaspedia.in/health/d2ad4dd30d3ed25d2ed3fd15-d1ad3fd15d3fd24d4dd38/d2ad47-d35d3fd37d2cd3ed27
Comments