#ദിനസരികള് 677
തിരിച്ചറിയപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍ . കാസര്‍കോഡ് പെരിയയില്‍ അതിനിഷ്ഠൂരമായി രണ്ടു യുവാക്കളെ കൊന്ന സംഭവത്തില്‍ കൊലപാതകികളെ നാടൊന്നാകെ ഒറ്റപ്പെടുത്തുകയും മനസാക്ഷിയുള്ളവരെല്ലാംതന്നെ ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കേരള ജനതക്ക് വാക്കുകൊടുക്കുകയുമുണ്ടായി.ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായ സി പി ഐ എമ്മിനെ പ്രതിക്കൂട്ടിലാക്കിയ സംഭവമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വളരെ കര്‍ക്കശമായ സ്വരത്തിലാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്. ഒരു കാരണവശാലും പാര്‍ട്ടിയുടേയോ ഭരണകൂടത്തിന്റെയോ യാതൊരു പരിരക്ഷയും കുറ്റവാളികള്‍ക്കുണ്ടാകില്ലെന്ന പ്രസ്ഥാവനകളുടെ കൂടി ഫലമായി സത്വര നടപടികളാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഈ നിലപാടുകളുട...