#ദിനസരികള്‍ 1014 ഭരണഘടന - വീണ്ടെടുക്കപ്പെടേണ്ട മൂല്യങ്ങള്‍ !
ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഒരു ജനത ഭരണഘടനാപരമായി തങ്ങളുടെ അവകാശങ്ങളേയും കടമകളേയും സ്വയം അംഗീകരിച്ച് ഒരു പരമാധികാര രാഷ്ട്രമായി മാറിയ ദിനം.1949 നവംബര്‍ 26 ന് , അതായത് നാം നിയമദിനമായി ആചരിക്കുന്ന ദിവസം, ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ഒപ്പിട്ടതോടെ ഭരണഘടന ഭാഗികമായിമായി സ്ഥാപിതമായിരുന്നുവെങ്കിലും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്.അതുകൊണ്ടാണ് ഇന്നേദിവസം നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യയെ അടക്കിഭരിച്ച വൈദേശികാധിപത്യത്തിനെതിരെ നാം നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് 1947 ജൂലൈ 18 ലെ ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ടിലൂടെ ഇന്ത്യ എന്ന അതിവിശാലമായ പ്രദേശത്തെ പാകിസ്താനെന്നും ഇന്ത്യയെന്നും രണ്ടായി വിഭജിച്ചു കൊണ്ട് രണ്ടു സ്വതന്ത്രരാജ്യങ്ങളായി മാറ്റുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചതോടെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ വാതില്‍ പൂര്‍ണമായും തുറന്നു കിട്ടി. 1947 ആഗസ്ത് 14ാം തീയതി അ...