Posts

Showing posts from May 26, 2019

#ദിനസരികള്‍ 776

രാഹുല്‍ രാജി വെയ്ക്കണം !           ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട പ്രമുഖരില്‍ ഒരാള്‍ പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്.യോഗേന്ദ്ര യാദവിനെപ്പോലെയുള്ളവര്‍ കുടുംബാധിപത്യത്തിന്റെ കെടുതികളെ കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുലിന്റെ രാജിയെ സ്വാഗതം ചെയ്തു. ഇങ്ങനെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്ന രാജി എന്ന ആവശ്യത്തെ അംഗീകരിക്കുന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതികരണങ്ങളുണ്ടായതെന്ന് നമ്മുടെ മാധ്യമങ്ങള്‍ പറയുന്നു. എന്തായാലും ഇപ്പോഴും രാഹുലിന്റെ രാജിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്ക്കുകതന്നെയാണ്.           എന്നാല്‍ ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്ത് നടന്ന തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഉത്തരവാദിത്തം ഒരൊറ്റ വ്യക്തിയിലേക്ക് ഒതുക്കി നിറുത്തിക്കൊണ്ട് അയാളെ മാത്രം ബലിയാടാക്കുക എന്ന രീതി ശരിയായ ഒന്നല്ലെന്നാണ് രാഹുലിന് വേണ്ടി വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്.താഴെത്തലം മുതല്‍ മുകള്‍ത്തട്ടുവരെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതിനു

#ദിനസരികള്‍ 775

നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ കണക്ക് എടുക്കുക. മതവിഭാഗം തിരിക്കുന്നത് വര്‍ഗ്ഗീയമാണെന്ന വ്യാഖ്യാനം വരുമെങ്കില്‍ അതുവേണ്ട എന്നും കരുതുക. എന്നാല്‍‌പ്പോലും ഓരോ സ്ഥലത്തും കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലത്തിനുള്ളില്‍ എത്രയെത്ര ആരാധനാലയങ്ങളാണ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത് ? ഓരോ മതത്തിലേയും വ്യത്യസ്ത വിഭാഗങ്ങള്‍ ഒരേ ദൈവത്തിനെ ആരാധിക്കാന്‍ തന്നെ എത്രയോ ആലയങ്ങള്‍ ? തന്റേത് മറ്റവരുടേതിനെക്കാള്‍ കെങ്കേമമായിരിക്കണം എന്നാണ് ഓരോരുത്തരുടേയും വാശി. അതിന്റെ ഫലമായി ആരാധനാലയങ്ങള്‍ എന്ന പേരില്‍ പണിതുയര്‍ത്തിയിരിക്കുന്ന ആഡംബര സൌധങ്ങളെ കാണുമ്പോള്‍ ആരും ഒന്ന് വിസ്മയിക്കാതിരിക്കില്ല. എത്ര വലുപ്പത്തിലും ഉയരത്തിലുമാണ് അവ ഉണ്ടാക്കിയിരിക്കുന്നത് ? എത്ര വില കൂടിയ കല്ലുകള്‍ കൊണ്ടും മറ്റുമാണ് ഓരോ ഇടവും മിനുക്കിയെടുത്തിരിക്കുന്നത് ? എത്ര കോടികളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേവാലയത്തിന്റെ മഹത്വം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഇതെല്ലാം കാണുമ്പോള്‍ നമുക്ക് തോന്നുക. സ്വന്തം സമൂഹത്തില്‍തന്നെ ആയിരക്കണക്കിനുപേര്‍ ഉണ്ണാനും ഉടുക്കാനുമില്ലാതെ ദൈവത്തെ വിളിച്ച് വാവിട്ട് കരഞ്ഞുകൊണ്

#ദിനസരികള്‍ 774

കേരളത്തിൽ ഒരേയൊരിടത്തിലാണ്‌ എൽ.ഡി.എഫ് വിജയിച്ചത്. ആ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു? ഉത്തരം: സത്യത്തിൽ കേരളം പരാജയപ്പെട്ടുവെന്ന് ഞാൻ തീർച്ചപ്പെടുത്തിയത് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോഴാണ്. കേരളം മുഴുവനായും വലതു പക്ഷം നീട്ടിയ ചൂണ്ടക്കഴുത്തിൽ കൊത്തി കുടുങ്ങിക്കിടന്നപ്പോൾ ആലപ്പുഴയിലെ വിജയം വേറിട്ടു നിന്നു. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയെ കീഴടക്കി ആരിഫ് വിജയിച്ചു കയറിയപ്പോൾ പരാജയപ്പെട്ടത് കേരളത്തിന്റെ ഇടതു പക്ഷ മനസ്സായിരുന്നു. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞർ ആഴത്തിൽ വിശകലനം നടത്തേണ്ട ഒന്നാണ് ഷാനിമോൾ ഉസ്മാന്റെ പരാജയം. സത്യസന്ധമായി പറഞ്ഞാൽ കക്ഷികൾ പ്രചരിപ്പിച്ച ഒരു തരത്തിലുള്ള വേലകളിലും മറ്റു മണ്ഡലങ്ങളിലെന്ന പോലെ ആലപ്പുഴക്കാർ കുരുങ്ങിയില്ലെന്ന് നമുക്ക് മനസിലാകും. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ പത്തൊമ്പതു മണ്ഡലങ്ങളിലും സംഭവിച്ചതിന്റെ തനിയാവർത്തനമായിരുന്നു ആലപ്പുഴയിലും മോദിയിൽ നിന്നും രക്ഷപ്പെടുവാനുള്ള ഒരേയൊരു മാർഗ്ഗം ഒറ്റക്കെട്ടായി രാഹുലിന്റെ കോൺഗ്രസിന് വോട്ടു ചെയ്യുക എന്നാണെന്ന് ചിന്തിച്ചേനെ. അത് നമുക്ക് വർഗ്ഗീയതയ്ക്ക് വിരുദ്ധമായ വിലയിരുത്തലായി കണ്ട് സമാശ്വസിക്കുവാൻ കഴ

#ദിനസരികള്‍ 773

ഇന്ത്യന്‍ ജനാധിപത്യം അഥവാ ഇ.വി.എമ്മുകളുടെ പ്രധാനമന്ത്രി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനു ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തിരിക്കുന്നു. വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല അത്. മറിച്ച് ഇന്ത്യയില്‍ ഇനി തങ്ങളല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആശയ സംഹിതകള്‍ക്കും നിലനില്പില്ല എന്ന് വ്യക്തമായ   പ്രഖ്യാപനം കൂടിയായിരുന്നു. പ്രതിപക്ഷ നിര തകര്‍ന്നടിഞ്ഞു. പൊതു തിരഞ്ഞെടുപ്പിനു മുന്നേ ബി ജെ പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തരമൊരു പരാജയം അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല എന്നതാണ് വാസ്തവം. ഹിന്ദിമേഖലയിലെ നിയമസഭകളിലേക്കു 2016 ല്‍ നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളെ പ്രതീക്ഷാ നിര്‍ഭരമായി നോക്കിക്കാണുകയും അവിടങ്ങളില്‍ ബി ജെ പിയ്ക്ക് നേട്ടമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷ പുലര്‍ത്തുകയും ചെയ്ത എന്‍ ഡി എ ഇതര കക്ഷികളെ ലോകസഭാ ഫലം പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഞെട്ടിച്ചു കളഞ്ഞു.അതോടൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും തങ്ങളുടെ വിജയക്കൊടി പാറിക്കുവാന്‍ സംഘപരിവാരത്തിന് കഴഞ്ഞതോടെ പ്രധാനമന്ത്രി പദത്തില

#ദിനസരികള്‍ 772

             പനിക്കിടക്കയിലെ വായന കടുത്ത പനി. ഇന്നലെ മുതല്‍ തുടങ്ങിയതാണ്. പനി എത്ര പെട്ടെന്നാണ് ശരീരത്തെ ഭാരമില്ലാത്തതാക്കി മാറ്റുന്നത് ? ആലില പോലെ വിറച്ചു തുള്ളുന്നു.അതോടൊപ്പം ജലദോഷവുമുണ്ട്. അതുകൊണ്ട് എന്തുപനിയാണെന്ന് വേവലാതി കൊണ്ടില്ല. ഭാര്യ വലിയ കലത്തില്‍ എന്തൊക്കെയോ പച്ചിലകളും വേരുകളും പറിച്ചിട്ട് തിളപ്പിച്ച് ഒരു പുതപ്പ് തലവഴി മൂടിയിരുത്തി ആവി പിടിച്ചു. അങ്ങനെ മൂന്നാലു തവണ ചെയ്തു.പനിയും ജലദോഷവും കുറയുമത്രേ ! കുറയട്ടെ , കുറഞ്ഞാല്‍ നല്ലത്. അല്ലെങ്കില്‍ എല്ലാവര്‍ക്കും പനിയും ജലദോഷവും പകര്‍ന്നു കിട്ടും. ആവി പിടിക്കാന്‍ തിളപ്പിക്കാനിട്ടവയുടെ കൂട്ടത്തില്‍ തെരുവപ്പുല്ലുമുണ്ടെന്ന് തോന്നുന്നു. പുല്‍‌തൈലത്തിന്റെ നല്ല രസകരമായ ഗന്ധം.           പനിക്കിടക്കയില്‍ എനിക്ക് പലപ്പോഴും കൂട്ടാവുക എന്റെ പ്രിയപ്പെട്ട കവി സച്ചിദാനന്ദനാണ് ; എന്റെ പനിക്കാലങ്ങളിലൊക്കെ എന്നെ തണുപ്പിച്ചത് ആ കവിതയുമാണ്. കാരണം ഞാന്‍ പേറുന്ന പനിച്ചൂടിനെക്കാള്‍ വലിയ ചൂട് എനിക്ക് ആ കവിതകളില്‍ കണ്ടെത്താന്‍ കഴിയുന്നു. നമ്മെ തപിപ്പിക്കുന്ന , പനിപ്പിപ്പിക്കുന്ന ഒരു ഉള്‍ച്ചൂട് സച്ചിദാനന്ദന്റെ കവിതകളുടെ അന്തര്‍ദ്ധാരയായി വര്‍ത്തിക്

#ദിനസരികള്‍ 771

പു.ക.സ കേള്ക്കുവാന്         പ്രൊഫസര്‍ എം എന്‍ വിജയന്‍ ,  കലയുടെ ലോകം , പുതിയ ലോകം എന്ന ലേഖനത്തില്‍ “ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയങ്ങളും വൈഷമ്യങ്ങളും ഒരാന്തരജീവിതത്തിന്  ഊന്നല്‍ കൊടുത്തിട്ടുണ്ടിപ്പോള്‍ . അതിനാല്‍ കലകള്‍ കൊണ്ട് കൂടുതലെന്തെങ്കിലും സാധിക്കാം എന്ന ധാരണയ്ക്ക് ആഴം കൂടിയിരിക്കുകയാണ്.ഇപ്പോള്‍ യാഥാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തില്‍  മാറ്റം വരുത്തുവാന്‍ കഴിയുന്നില്ല എന്ന ഘട്ടം വരികയും മനുഷ്യന്‍ ഉള്‍ വലിഞ്ഞ് കലാപരമായ പ്രതീകവത്കരണത്തിന് തുനിയുകയും ചെയ്യുന്നു.ഇവിടെ മാത്രമല്ല ലോകത്തില്‍ ഇടതുപക്ഷ ഗ്രുപ്പുകളെല്ലാം പണ്ടുള്ളതിലേറെ വിശ്വാസം ഇപ്പോള്‍ കലയിലര്‍പ്പിക്കുന്നുണ്ട് “ എന്നെഴുതുന്നുണ്ട്.         ഇത് നമുക്ക് നന്നായി അറിയാവുന്ന ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. കലയ്ക്ക് സമൂഹത്തില്‍ നന്നായി പ്രവര്‍ത്തിക്കാനും പ്രഹരശേഷിയെ വിനിയോഗിക്കാനും കഴിയുമെന്ന കാര്യം അറിയാവുന്നതുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തോട് ഒപ്പം നിരവധി കലാസാംസ്കാരിക സംഘടനകള്‍ നിലനിന്നു പോകുന്നത്. 1930 കള്‍ മുതല്‍ ഈ സംഘടനകള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. അത്തരം സംഘടനകളെ നമ്മ

#ദിനസരികള്‍ 770

കെ ഇ എന്‍ വായിക്കാത്ത സീതാകാവ്യം കൊടുങ്കാറ്റുകളൊടുങ്ങിയ കെ ഇ എന്‍ സൌമ്യ ശാന്തനായി ചിന്താവിഷ്ടയായ സീത വായിക്കുന്നത് കൌതുകത്തോടെയാണ് കേട്ടു നിന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ട് ഏറെ കാലമായിരിക്കുന്നു.പരിചയമുള്ള കെ ഇ എന്നിന്റെ ഒരു നിഴല്‍ ആ പ്രഭാഷണത്തിലൂടനീളം കൂടെ നിന്നു എന്നതൊഴിച്ചാല്‍ സ്ഫോടനാത്മകമായ ആശയങ്ങള്‍ നിറഞ്ഞ സീതയുടെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍‌ അശക്തനായ ഒരുവനായി അദ്ദേഹം ഒതുങ്ങിപ്പോയെന്ന് പറയേണ്ടി വരുന്നത് ഖേദകരം തന്നെയാണ്.വയനാട് ജില്ലയിലെ ടി എസ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിന്താവിഷ്ടയായ സീതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.         ആശാന്റെ സീത , രാജാവ് പ്രജകളുടെ ഇംഗിതങ്ങളെ അംഗീകരിക്കേണ്ടി വന്നതിന്റെ ഗതികേടാണെന്ന് ഒരു പക്ഷേ പി പരമേശ്വരന്‍ പോലും സമ്മതിച്ചുവെന്നു വരും. ക്ഷിതിപാലകപട്ടബദ്ധമാം മതിയോ ചർമ്മകഠോരമെന്നുമാം എന്ന് കെ ഇ എന്നിനെപ്പോലെ അദ്ദേഹവും കാവ്യത്തില്‍ നിന്നും ഉദ്ധരിച്ച് രാജാസനങ്ങളെ ന്യായീകരിച്ചുവെന്നും വരാം. സീത ഉപേക്ഷിക്കപ്പെടാനുള്ള കാരണങ്ങളെ അന്വേഷിക്കുന്നത് , പക്ഷേ നാം അവിടെ അവസാനിപ്പിക്കുകയാണെങ്കില്‍ ,