Posts

Showing posts from October 29, 2017

#ദിനസരികള്‍ 206

“ നമസ്കാരം ഭൂതധാത്രി തായേ പോയി വരട്ടെയോ ? ഭൂഗോളമുറിതന്‍ താക്കോല്‍ തിരിച്ചേല്പിച്ചിടുന്നു ഞാന്‍ ഒരിക്കലും മറക്കില്ല വെറുതെ തന്നൊരീ മുറി അലങ്കോലപ്പെട്ടു നില മെങ്കില്‍ നീ മാപ്പു നല്കുക കുത്തിക്കുറിച്ചു പോയെന്തോ വെണ്‍കളിച്ചുമരിങ്കല്‍ ഞാന്‍ വീണ്ടും വെള്ളയടിക്കുമ്പോള്‍ മായുമാ രേഖകൂടിയും രത്നഗര്‍‌ഭേ മറക്കാ നിന്‍ മുലപ്പാലിന്റെ മാധുരി വാത്സല്യത്തിന്‍ കടം ബാക്കി വെച്ചു പോന്നു ധാത്രി ഞാന്‍ ആരോ വിളിക്കയാണെന്നെ ആരോ നില്ക്കുന്നു ചന്ദ്രനില്‍ ആരോ മുദ്രകള്‍ കാട്ടുന്നി താരോ പാടുന്നു വീണയില്‍ കണ്ണീര്‍ തുടച്ചു കൈകൂപ്പി നില്‍ക്കൂ രാവിന്‍ പ്രസൂനമേ ജ്യോതിര്‍മ്മയ കലാക്ഷേത്ര കവാടങ്ങള്‍ തുറക്കയായ് “   കവി - പി കുഞ്ഞിരാമന്‍ നായര്‍ , കവിത കവിയുടെ കണ്ണൂനീര്‍.തലപൊക്കുക മേലോട്ടു നോക്കുകെങ്ങുമപാരത , വാരിപ്പുണര്‍ന്നുമ്മ വെക്കാന്‍ കാത്തു നില്ക്കുമപാരത എന്നെഴുതിയ മഹനീയമായ തൂലിക, വീടുവിട്ട് യാത്ര ചോദിച്ചിറങ്ങുന്നവന്റെ വിങ്ങലുകളെ വാങ്മയപ്പെടുത്തിയിരിക്കുന്നു.വീട് കേവലമായ വീടല്ല, വീടുവിട്ടറങ്ങള്‍ താല്കാലികമായ ഒരു യാത്രയുമല്ല.മടിയില്‍ വെച്ച് ലാളിച്ചുപോറ്റിപ്പോന്ന വിശ്വധാത്രിയ

#ദിനസരികള്‍ 205

#ദിനസരികള് ‍ 205 ശൈഖ് സൈനുദ്ദീന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന പുസ്തകം, വേലായുധന്‍ പണിക്കശ്ശേരി മലയാളീകരിച്ചത് ‘കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍’ എന്ന പേരിലാണ്.അവതാരികയില്‍ ശ്രീ ഇളം കുളം കുഞ്ഞന്‍ പിള്ള സഞ്ചാരത്തിന്റെ രസികതയും ചരിത്രത്തിന്റെ സത്യസന്ധതയും ഉള്‍‌ച്ചേര്‍ന്ന ഒരു പുസ്തകമാണ് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന് സാക്ഷ്യപ്പെടുത്തുന്നത് അതിശയോക്തിയല്ലെന്ന് വായനക്കുശേഷം നാം തിരിച്ചറിയും.മതങ്ങള്‍ തമ്മിലുള്ള സവിശേഷമായ ബന്ധങ്ങളെപ്പറ്റി സൈനുദ്ദീന്‍ ഇങ്ങനെ പറയുന്നു :- ‘ഏതെങ്കിലും ഹിന്ദു ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ അക്കാരണത്താല്‍ ഒരൊറ്റ ഹിന്ദുവും അയാളെ ഉപദ്രവിക്കുകയില്ല.നേരെ മറിച്ച് അയാള്‍ എത്ര താഴ്ന്ന ജാതിയെ അംഗമായിരുന്നുവെങ്കിലും ഇസ്ലാംമതം സ്വീകരിച്ചു കഴിഞ്ഞാല്‍ മറ്റു മുസ്ലീങ്ങളോടെന്ന് പോലെ അയാളോടും മൈത്രിയില്‍ പെരുമാറുന്നു.’ ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളില്‍ നിന്നും ഉച്ചനീചത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി, അക്കാലത്ത് ‘ മതം മാറി മനുഷ്യനാവുക’ എന്നതായിരുന്നു.തലേദിവസം വരെ തൊട്ടുകൂടാത്തവനായി മാറ്റിനിറുത്തപ്പെട്ടിരുന്ന ചെറുമന്‍ പിറ്റേ ദിവസം മു