വാക്കുകള്‍ അടുക്കി കവിത സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുന്നത് രസകരമായ കാര്യമാണ്. ഒന്നിനോടൊന്ന് മുട്ടി വരിമുറിയാതെയും ഇടഞ്ഞു കേറാതെയും ഇടറിപ്പോകാതെയും താന്താങ്ങളുടെ വഴിയേ കൃത്യമായി പോകുന്ന ഉറുമ്പുകളെപ്പോലെയാണ് വാക്കുകളും. ആ പോക്കില്‍ എവിടെയെങ്കിലും ഒരിടര്‍ച്ചയുണ്ടായാല്‍ ഒരു ചേര്‍ച്ചയില്ലായ്മയുണ്ടായാല്‍ ഭാവാര്‍ത്ഥങ്ങളില്‍ കല്ലുകടിക്കാന്‍ തുടങ്ങും. അര്‍ത്ഥയുക്തങ്ങളായ സ്ഫോടങ്ങളാണ് വാക്കുകളെന്ന് ഭാരതീയ സ്ഫോടസിദ്ധാന്തം പറയുന്നു. വാക്കുകള്‍ കേവലം ഭാഷാശാസ്ത്ര ചിഹ്നം മാത്രമാണ്. ആ ചിഹ്നങ്ങളില്‍ നിന്നാണ് അര്‍ത്ഥം പുറപ്പെട്ടുപോരുന്നത്. അതായത് സ്ഫോടത്തില്‍ നിന്നും ധ്വനിയുണ്ടാകുന്നു.ആ ധ്വനി നമുക്ക് അര്‍ത്ഥം പകര്‍ന്നു നല്കുന്നു. അപ്പോള്‍ ആ ചിഹ്നങ്ങളെ കൃത്യമായും വ്യക്തമായും അടുക്കി വെച്ചില്ലെങ്കില്‍ ഭിത്തിയില്ലാതെ ഉത്തരം വെയ്ക്കുന്ന തച്ചന്റെ അതിസാഹസികത പോലെയാകും കാര്യങ്ങള്‍. ഇവിടെയാണ് തിരഞ്ഞെടുക്കേണ്ട സ്ഫോടങ്ങളേത് എന്ന് നിശ്ചയിക്കാന്‍ കവി നിയുക്തനാക്കപ്പെടുന്നത്. അതായത് കവിയുടെ ഔചിത്യബോധം പരീക്ഷണം നേരിടുന്നത് ! അ...
Posts
Showing posts from May 11, 2025
- Get link
- X
- Other Apps
സ്വാമി വിവേകാനന്ദന്‍ 1894 ല്‍ ശ്രീ ശിങ്കാരവേലു മുതലിയാര്‍ക്ക് എഴുതിയ ഒരു കത്തില്‍ ഞാനിങ്ങനെ വായിച്ചു :- “ നാം പ്രചരിപ്പിക്കുന്നത് സാമൂഹ്യമായ സമത്വമോ അസമത്വമോ അല്ല , പിന്നെയോ എല്ലാവര്‍ക്കും സമമായ അവകാശങ്ങളുണ്ട് എന്നത്രേ ! പെരുമാറ്റത്തേയോ ഭക്ഷണത്തേയോ സംബന്ധിച്ച സവിശേഷമായ ഒരു ആചാരനിയമങ്ങളും നാം നിര്‍ബന്ധിക്കുന്നില്ല – അത് അന്യര്‍ക്ക് ഉപദ്രവമാകാത്തിടത്തോളം കാലം “ അതേ വര്‍ഷം ശിഷ്യന്‍ അളസിംഗന് അദ്ദേഹം എഴുതുന്നതുകൂടി വായിക്കുക :- ജനങ്ങളോട് കലഹിക്കരുത്. ആരേയും പിണക്കരുത്. ജാക്കോ ജോണോ കൃസ്ത്യനാകുന്നുവെങ്കില്‍ നാമെന്തിന് ഗൌനിക്കണം ? അവരവര്‍ക്കു ചേര്‍ന്ന മതത്തെ അനുസരിച്ചുകൊള്ളട്ടെ. എന്തിനു വാദപ്രതിവാദങ്ങളില്‍ ചെന്നുപെടണം ? ഓരോരുത്തരുടേയും ഭിന്നാഭിപ്രായങ്ങളെ മാനിക്കുക . “ വിവേകാനന്ദന്റെ കൃതികളെക്കാള്‍ അദ്ദേഹത്തിന്റെ കത്തുകള്‍ക്ക് തീക്ഷ്ണതയും സത്യസന്ധതയും കൂടും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറെ പ്രചാരമുള്ള ആത്മീയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടെ...
- Get link
- X
- Other Apps
മറ്റൊരു തമാശ കൂടി വന്നിട്ടുണ്ട്. പുലയര്‍ എന്നാല്‍ ഭൂപ്രഭുക്കന്മാരാണത്രേ ! കൃഷി ഭൂമിയുടെ ഉടമകളായിരുന്നവരാണ് എന്നുകൊണ്ടാണ് പുലയര്‍ എന്ന വിളിപ്പേര് ഉണ്ടായി വന്നതത്രേ ! “ തൊട്ടാല്‍ അശുദ്ധമാകുന്ന ഇനത്തില്‍ ” പെട്ടവരായതുകൊണ്ട് അവര്‍ക്കുമാത്രമായി ഒരു പ്രത്യക സ്ഥലം നിശ്ചയിച്ചുകൊടുത്തു. അത്തരം പുലങ്ങളില്‍ താമസിക്കുന്നവരെ പുലയര്‍ എന്നു വിളിച്ചു പോന്നു. പുലയര്‍ എന്നു പറഞ്ഞാല്‍ അശുദ്ധിയുള്ളവന്‍ എന്ന് മനസ്സിലാക്കിക്കോണം. അത്തരക്കാരെ പുലങ്ങളിലല്ലാതെ മറ്റെവിടേയും കാണരുത്. ആളുകളുടെ ജാതിയ്ക്ക് അനുസരിച്ച് അവര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ക്കും പേരുകളുണ്ട്. അഗ്രഹാരം എന്നതൊരുദാഹരണമാണ്. നമ്മുടെ കോളനികള്‍ മറ്റൊരുദാഹരണമാണ്. കോളനിയില്‍ നിന്നാണ് എന്നു പറഞ്ഞാല്‍പ്പിന്നെ ജാതി ചോദിക്കേണ്ടി വരില്ലല്ലോ ! ഈ സൂചന കേരളചരിത്രത്തില്‍ ടി ഭാസ്കരനുണ്ണി ജാതികള്‍ എന്ന എന്ന അധ്യായത്തില്‍ നല്കുന്നതാണ്. പേജ് 261 നോക്കുക :- “ താമസിക്കുന്ന സ്ഥലത്ത എന്തു പേരിട്ടു വിളിക്കുമെന്നത് താമസിക്കുന്ന ആളുകളുടെ ജാതി അനുസരിച്ചിരിക്കും “ ഈ പ്രസ്താവന മുകളിലെ ഉദാഹരണങ്ങളെ സാധൂകരിക്കുന്നതാണ്. ...
- Get link
- X
- Other Apps
പലരുടേയും അപ്രീതിയ്ക്ക് കാരണമായേക്കുമെങ്കിലും ഒരു പറയാതെ വയ്യ. പല സ്വകാര്യ സംഭാഷണങ്ങളിലും പൊതുവേദികളിലുമൊക്കെ പല തവണയായി ഉന്നയിക്കുന്നതാണ്. കുറച്ചുകൂടി വിശാലമായ ഒരിടം എന്ന നിലയില്‍ അതേ കാര്യം ഇവിടേയും ആവര്‍ത്തിക്കുന്നുവെന്ന് മാത്രം വേറൊന്നുമല്ല, നമ്മുടെ സര്‍ക്കാര്‍ മേഖലയിലെ താല്ക്കാലിക നിയമനങ്ങളെക്കുറിച്ചാണ്. കേരളത്തിലെ നിയമമനുസരിച്ച് താല്കാലിക നിയമനങ്ങള്‍ നൂറ്റി എണ്‍പത് ദിവസത്തേക്കാണ് നടത്തേണ്ടത്. അതായത് ആറുമാസക്കാലമാണ് നിയമന കാലാവധി ! കൃത്യമായി പറഞ്ഞാല്‍ നൂറ്റി എഴുപത്തിയൊമ്പതു ദിവസം മാത്രമായിരിക്കണം ! അതു കഴിഞ്ഞാല്‍ താല്ക്കാലിക നിയമനം തന്നെയാണ് നടത്തേണ്ടതെങ്കില്‍ പൊതു അപേക്ഷകള്‍ സ്വീകരിക്കുകയും അതില്‍ നിന്നും ഒരാളെ കണ്ടെത്തുകയും വേണം. എന്നാല്‍ താല്ക്കാലിക നിയമനത്തിലൂടെ എത്തി തങ്ങളുടെ സ്വാധീനമുപയോഗിച്ചുകൊണ്ട് പതിനഞ്ചും ഇരുപതുംകൊല്ലമൊക്കെ ഒരേ തസ്തികയില്‍ തുടരുന്ന ആളുകളുണ്ട് ! പിരിഞ്ഞുപോകേണ്ട ദിവസമാകുമ്പോള്‍ ആരുമറിയാതെ ഇന്‍ര്‍വ്യു നടത്തി അവരെത്തന്നെ നിയമിക്കുന്ന ഒരു പരിപാടി പൊതുവേ നടന്നുവരുന്നുണ്ടെന്ന ...
- Get link
- X
- Other Apps
കെ ആര്‍ മധു എന്നാണത്രേ പേര് ! കേസരിയുടെ പത്രാധിപരാണത്രേ ! ആളെന്തായാലും കേമനാണ്. ഉഗ്രനാണ്. എന്നുമാത്രം പോര അത്യൂഗ്രോഗ്രനാണ്. അദ്ദ്യേം ഇക്കഴിഞ്ഞ ദിവസമൊരു പ്രസംഗം നടത്തി. അത് ഇന്നത്തെ വലിയ ഭാഷയില്‍ വൈറലായിരിക്കുന്നു. എന്നുവെച്ചാല്‍ എവിടെ നോക്കിയാലും ആ പ്രസംഗം മാത്രമേയുള്ളു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമേയുള്ളു. അത്രമാത്രം ജനങ്ങള്‍ ശ്രദ്ധിച്ച ഒരു പ്രസംഗം ഈയടുത്ത കാലത്ത് മലയാളനാട്ടില്‍ ഉണ്ടായിട്ടില്ല. സംഭവം കേട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം എന്നല്ലാതെ വേറൊന്നും എനിക്ക് പറയാനില്ല. ഷവര്‍മ്മയാണ് അദ്യത്തിന്റെ പ്രസംഗത്തിലെ ഒന്നാം പ്രതി. കേരളത്തിലെ തെരുവുകളെ ഒരു ശ്മശാനഭൂമിയെപ്പോലെ നാറ്റിക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണത്രേ ഈ ഷവര്‍മ്മ ! ഇത് കഴിച്ച് തട്ടിപ്പോയവരെല്ലാം ഹിന്ദുക്കളാണത്രേ ! കാക്കാമാര് കഴിച്ചാല്‍ തട്ടിപ്പോകാതിരിക്കാനുള്ള പ്രത്യേക മരുന്നെന്തോ ഇതില്‍ ചേര്‍ക്കുന്നുണ്ടാകുമത്രേ. ആ ഉദ്ദേശത്തോടുകൂടി കാക്കാമാരുടെ മാതൃദേശമായ കാക്കയങ്ങാടി അഥവാ ഗള്‍ഫുനാടുകളില്‍ നിന്നും ഹിന്ദുക്കളെ വിശിഷ്യാ കേര...
- Get link
- X
- Other Apps
പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ശ്രദ്ധിച്ചുവോ നിങ്ങള്‍ ? എന്നിട്ട് എന്താണ് നിങ്ങള്‍ക്ക് തോന്നിയത് ? ആ പ്രസംഗത്തോട് നിങ്ങള്‍ എത്രമാത്രം യോജിക്കുന്നു ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് യോജിക്കുവാനും വിയോജിക്കുവാനും കഴിയുന്ന എന്തൊക്കെ കാര്യങ്ങളാണ് ആ പ്രസംഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയത് ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതാണ് ഇന്ത്യയുടെ പ്രസിദ്ധമായ മഹിമകളിലൊന്ന്. അത്തരത്തിലൊരു രാജ്യത്തിന്റെ പ്രധാനപദവിയിലിരുന്നു കൊണ്ട് ആ സ്ഥാനത്തിന് ചേരാത്ത വിധത്തിലുള്ള പ്രയോഗങ്ങള്‍ നടത്തിയാല്‍ അത് ചൂണ്ടിക്കാണിക്കുക എന്നത് ഉത്തരവാദിത്തമുള്ള ഏതൊരു പൌരന്റേയും കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സൈനിക മേധാവിയുടെ ഭാവഹാവാദികളോടെ ആക്രമണോത്സുകത ചുരമാന്തി നില്ക്കുന്ന സ്വരത്തില്‍ സംസാരിക്കുന്നത് ഈ രാജ്യത്തെക്കുറിച്ച് തികച്ചും തെറ്റായ ധാരണ ഉണ്ടാക്കാനേ സഹായിക്കൂ. ഒരു ജനാധിപത്യരാജ്യത്തിന്റെ മൂല്യബോധത്തിനൊപ്പം നില്ക്കുന്ന പരിണതപ്രജ്ഞനായിരിക്കേണ്ടതിന് പകരം വെ...
- Get link
- X
- Other Apps
സണ്ണി ജോസഫ് ! കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന അധ്യക്ഷന്‍ ! പേരാവൂരില്‍ നിന്നുള്ള നിയമസഭാംഗം. മുന്‍ പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവും വിശ്വസ്തനായ അനുയായി. സുധാകരന് പകരം കണ്ണൂരിന്റെ ഡി സി സി പ്രസിഡന്റായി 2001 ല്‍ നിയോഗിക്കപ്പെട്ടതും ഇദ്ദേഹമാണ്. ഇപ്പോള്‍ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ സ്വഭാവികമായും പിന്‍ഗാമിയായി സണ്ണി ജോസഫ് നിയോഗിക്കപ്പെട്ടു. സുധാകരന്റെ വിശ്വസ്തനാണ് എന്നതിനപ്പുറം മറ്റെന്താണ് സണ്ണി ജോസഫിന്റെ പ്രത്യേകത ? വട്ടപ്പൂജ്യം എന്നുതന്നെയാണ് ഉത്തരം. കണ്ണൂരില്‍ സുധാകരന്റെ കൂടെക്കൂടി നേടിയെടുത്തവയല്ലാതെ മറ്റെന്തെങ്കിലുമൊന്ന് എടുത്തുപറയാന്‍ സണ്ണി ജോസഫിന്റെ കാര്യത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിനെ നയിക്കുവാന്‍ അദ്ദേഹത്തിന് എത്ര ശേഷിയുണ്ട് എന്ന് കണ്ടുതന്നെ അറിയണം ! സംസ്ഥാന തലത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു കൊണ്ട് സംഘടനാ പ്രവര്‍ത്തനം നടത്തിയ ഒരു ചരിത്രം ഇദ്ദേഹത്തിനില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നൊരു പദവിയില്‍ നിന്നാണ് കണ്ണൂര്‍ ഡി സി സിയുടെ അധ്യക്ഷ പദത്തിലേക്ക് സണ്ണി ജോസഫ് എത്തിപ്പെട...
- Get link
- X
- Other Apps
ഏതെങ്കിലും രാജ്യത്തിന്റെ നാല് അതിര്‍ത്തികളോ ഏതെങ്കിലും മതത്തിന്റെ ആശയ സംഹിതകളോ പൊരുതി മരിക്കാനുള്ള കാരണങ്ങളായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ ദേശസ്നേഹത്തിന്റെ കൊടുമുടിയിലേറി നിന്ന് കൊല്ലവനെ എന്ന് ആക്രോശിക്കാന്‍ എനിക്ക് ഒട്ടും തന്നെ കൌതുകവുമില്ല. അക്കാരണത്താല്‍ എന്നെ ദേശവിരുദ്ധനായോ രാജ്യദ്രോഹിയായോ കെട്ടിവാഴിക്കാന്‍ വെമ്പല്‍കൊള്ളുന്നവരോട് പ്രത്യേകിച്ചൊന്നും പറയുവാനുമില്ല. രാഷ്ട്രീയ കാരണങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ള ഭൌമാതിര്‍ത്തികള്‍ എനിക്ക് ഏതെങ്കിലും വികാരമുല്പാദിപ്പിക്കുവാനുള്ള ഇടമല്ല. ഇന്ത്യയാണ് എന്റെ രാജ്യം എന്ന് പറയുമ്പോള്‍ സാങ്കേതികമായി മാത്രമുള്ള ഒരു ഭൂപ്രദേശ സൂചന മാത്രമാണ് അത് ഉല്പാദിപ്പിക്കുന്നത്. അതിനപ്പുറം മറ്റെന്തെങ്കിലുമാണ് ഇന്ത്യയും അതിന്റെ സാംസ്കാരിക പൈതൃകവും എന്നാണെങ്കില്‍ ഏത് ഇന്ത്യയെക്കുറിച്ചും ഏത് പൈതൃകത്തെക്കുറിച്ചുമാണ് നിങ്ങള്‍ പറയുന്നതെന്ന് എനിക്ക് തിരിച്ചു ചോദിക്കേണ്ടിവരും. ഇന്ത്യ അഥവാ ഭാരതം എന്ന എന്ന് നാം വിളിച്ചുകൊണ്ടി...