കെ
ആര്‍ മധു എന്നാണത്രേ പേര്! കേസരിയുടെ
പത്രാധിപരാണത്രേ ! ആളെന്തായാലും
കേമനാണ്. ഉഗ്രനാണ്. എന്നുമാത്രം പോര അത്യൂഗ്രോഗ്രനാണ്. അദ്ദ്യേം ഇക്കഴിഞ്ഞ
ദിവസമൊരു പ്രസംഗം നടത്തി. അത് ഇന്നത്തെ വലിയ ഭാഷയില്‍ വൈറലായിരിക്കുന്നു.
എന്നുവെച്ചാല്‍ എവിടെ നോക്കിയാലും ആ പ്രസംഗം മാത്രമേയുള്ളു. അതിനെക്കുറിച്ചുള്ള
ചര്‍ച്ചകള്‍ മാത്രമേയുള്ളു. അത്രമാത്രം ജനങ്ങള്‍ ശ്രദ്ധിച്ച ഒരു പ്രസംഗം ഈയടുത്ത
കാലത്ത് മലയാളനാട്ടില്‍ ഉണ്ടായിട്ടില്ല. സംഭവം കേട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക്
നഷ്ടം എന്നല്ലാതെ വേറൊന്നും എനിക്ക് പറയാനില്ല.
ഷവര്‍മ്മയാണ് അദ്യത്തിന്റെ
പ്രസംഗത്തിലെ ഒന്നാം പ്രതി. കേരളത്തിലെ തെരുവുകളെ ഒരു ശ്മശാനഭൂമിയെപ്പോലെ
നാറ്റിക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണത്രേ ഈ ഷവര്‍മ്മ ! ഇത് കഴിച്ച് തട്ടിപ്പോയവരെല്ലാം
ഹിന്ദുക്കളാണത്രേ ! കാക്കാമാര്
കഴിച്ചാല്‍ തട്ടിപ്പോകാതിരിക്കാനുള്ള പ്രത്യേക മരുന്നെന്തോ ഇതില്‍ ചേര്‍ക്കുന്നുണ്ടാകുമത്രേ.
ആ ഉദ്ദേശത്തോടുകൂടി കാക്കാമാരുടെ മാതൃദേശമായ കാക്കയങ്ങാടി അഥവാ ഗള്‍ഫുനാടുകളില്‍ നിന്നും ഹിന്ദുക്കളെ വിശിഷ്യാ കേരളത്തിലെ ഹിന്ദുക്കളെ
കൊന്നൊടുക്കുവാന്‍ സമര്‍ത്ഥമായി ഇറക്കുമതി ചെയ്ത ഒരു ഭക്ഷണമാണത്രേ ഇപ്പറയുന്ന ഷവര്‍മ്മ
! ശരിയായിരിക്കണം.
അദ്യേത്തിന്റെ മട്ടും ഭാവവുമെല്ലാം കണ്ടാല്‍ നൊണയാണ് പറയുന്നത് എന്ന് തോന്നില്ല.
ഇങ്ങനെ മനോഹരമായി രണ്ടുപൊട്ടൊക്കെ തൊട്ട് നുണ പറയേണ്ട കാര്യമുണ്ടോ അമേധ്യത്തിന്
സോറി അദ്യേത്തിന് ? അപ്പോള്‍
ഇന്നത്തെ കേരളത്തെ കേരളമാക്കുവാന്‍ ഇവിടെ നിന്നും ഗള്‍ഫില്‍ പോയവരും
ഇതൊക്കെത്തന്നെയല്ലേ കഴിച്ചിട്ടുണ്ടാകുക എന്ന് ചോദിക്കരുത്. ആ പണമുപയോഗിച്ച് തലയുയര്‍ത്തിപ്പിടിച്ച്
രണ്ടുകാലില്‍ നിവര്‍ന്നു നിന്നു കഴിഞ്ഞപ്പോള്‍ തിന്നത് എല്ലിന്റെയിടയില്‍
കുത്തുന്നതല്ലേ ഇക്കഴപ്പ് എന്ന് ചോദിക്കരുത്. വിശക്കുമ്പോള്‍ സംസ്കാരം സംരക്ഷിക്കുവാന്‍
സമയമില്ലായിരുന്നു.ഇപ്പോള്‍ ആവശ്യത്തിന് സമയമുണ്ട്.അതാണ് അതിന്റെയൊരു ഇത് !
പിന്നെ
ഈ പ്രസംഗം കേട്ടിട്ട് അത്ഭുതപ്പെടുന്ന വിവരമില്ലാത്ത ചില കൂട്ടുകാര്‍ എനിക്കുണ്ട്.
ഒരു ഭക്ഷണത്തെ മുന്‍നിറുത്തി ഇത്രയ്ക്കും വര്‍ഗ്ഗീയത പറയാമോ എന്നാണ് അവര്‍ ചോദിക്കുന്നത്? ലോകത്താകമാനം ജോലിചെയ്യുകയും
സഞ്ചരിക്കുകയും ചെയ്യുന്ന മലയാളികള്‍ അല്ലെങ്കില്‍ ഹിന്ദുക്കള്‍ അതാത് നാട്ടിലെ
ഭക്ഷണം തന്നെയല്ലേ കഴിക്കുന്നത് ? അത് പരസ്പരം പങ്കിടുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് നാടുകള്‍തോറും
സഞ്ചരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറയാമോ എന്നാണ് അവര്‍ ചോദിക്കുന്നത്. പറയണം
എന്നുതന്നെയാണ് എന്റെ ഉത്തരം. സംഘികളുടെ മനസ്സിലിരുപ്പ് എന്താണെന്നും അവര്‍ എങ്ങനെ
ചിന്തിക്കുന്നുവെന്നും കേരളത്തിലെ പൊതുസമൂഹം കാണണം, കേള്‍ക്കണം. കേരളത്തിന്റെ
മണ്ണില്‍ അവര്‍ വിതയ്ക്കുന്ന ഓരോ വിത്തും പടുമുളകളായി മാറണമെങ്കില്‍ ഇത്തരത്തിലുള്ള
അമേധ്യങ്ങളുടെ മനസ്സിലിരുപ്പ് എന്താണെന്ന് പൊതു സമൂഹം മനസ്സിലാക്കിയിരിക്കണം.
അതുകൊണ്ട് ഈ വിദ്വാന്റെ പ്രസംഗം ഒരര്‍ത്ഥത്തില്‍ ഗുണമേ ചെയ്യുകയുള്ളു എന്ന കാര്യം
വ്യക്തം
അപ്പോള്‍
വേടനെക്കുറിച്ച് പറഞ്ഞതിനെപ്പറ്റി ഒന്നും പറയാനില്ലേ എന്ന് ചോദിക്കരുത്. വേടന്
വേടന്‍ തന്നെ പ്രതിരോധമാണ്. അവന്റെ ഓരോ വാക്കും ഈ സവര്‍ണമാടമ്പിത്തമ്പുരാക്കന്മാരുടെ
ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാണ്. അവന് പ്രതിരോധം തീര്‍ക്കേണ്ട ആവശ്യമേയില്ല.
|| ദിനസരികള് - 43 -2025 മെയ് 14, മനോജ് പട്ടേട്ട് ||
Comments