Posts

Showing posts from June 14, 2020

#ദിനസരികള്‍ 1160 കക്കാടിന്റെ പോത്ത്

എന് ‍ എന് ‍ കക്കാടിന്റെ ഒരു കവിതയുണ്ട് . പേര് പോത്ത് . കവിത ഇങ്ങനെ :- ചത്തകാലം പോല്‍ തളം കെട്ടിയ ചളിക്കുണ്ടില് ‍ ശവംനാറിപ്പുല്ലുതിന്നാവോളവും കൊഴുത്ത മെയ് ആകവേ താഴ്ത്തി നീ ശാന്തനായ് കിടക്കുന്നൂ. വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച മന്തന് ‍ കണ്ണാല് ‍ നോക്കി നീ കണ്ടതും കാണാത്തതുമറിയാതെ എത്ര തൃപ്തനായ്‌ കിടക്കുന്നൂ. നിന്‍റെ ജീവനിലിഴുകിയ ഭാഗ്യ , മെന്തൊരു ഭാഗ്യം! ഈ കവിത എന്‍ എന്‍ കക്കാട് എഴുതുന്നത് 1976 ലാണ്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരമൊരു കവിത ഏറെ പ്രസക്തമായിരുന്നു. മലവും മൂത്രവുമെല്ലാം ഇഴുകിച്ചേര്‍ന്ന് ഒന്നായി മാറിയ ചളിക്കുണ്ടില്‍ സ്വസ്ഥനായി കിടക്കുന്ന പോത്ത് അസ്തമിച്ചു പോയ മൂല്യബോധങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആ ചെളിനിലത്തില്‍ മയങ്ങിക്കിടക്കുന്ന പോത്തിന്റെ ജീവിതത്തെ ചൂണ്ടി നിന്റെ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം എന്ന് കവി കൈകൊട്ടുമ്പോള്‍ ആ നിന്ദാസ്തുതി എത്ര ആഴത്തിലാണ് മുഴങ്ങുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നു. എന്നാല്‍ പോത്താകട്ടെ കവി കയ്യടിച്ചത് തനിക്കുള്ള അഭിനന്ദനമാണെന്ന് കരുതി ഈ കെട്ട കഴിനിലമാണ് തന്റെ സ്വര്‍ഗ്ഗമെന്ന് അഭിമ

#ദിനസരികള്‍ 1159 കഥ പറയുന്ന കാസ്ട്രോ – 2

Image
          1926 ആഗസ്റ്റ് 13 ന് ക്യൂബയിലെ ബിരാനിലെ സാമാന്യം സമ്പന്നമായ ഒരു കുടുംബത്തിലാണ് കാസ്ട്രോ എന്ന വിപ്ലവകാരി ജനിച്ചത്. അക്കാലത്ത്   ധനാഢ്യര്‍ക്കു വേണ്ടിയുള്ള മതപഠനസ്കൂളുകളിലെ പഠനത്തിനു ശേഷം നിയമ പഠനത്തിന് ചേര്‍ന്നു. അത്തരത്തില്‍ വളര്‍ന്ന കാസ്ട്രോ സ്വഭാവികമായും ഒരു യാഥാസ്ഥിതികനായ നേതാവായിട്ടാണ് മാറേണ്ടിയിരുന്നതെങ്കിലും അങ്ങനെ സംഭവിക്കാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് കാസ്ട്രോ മറുപടി പറയുന്നത് ഇങ്ങനെയാണ്. “ ഒരുവന്റെ വിധി നിര്‍ണയിക്കുന്നത് അവന്‍ മാത്രമല്ലല്ലോ. അതില്‍ സാഹചര്യങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. അഥവാ സാഹചര്യങ്ങള്‍ അവനെ ഉരുക്കിപ്പണിയുന്നുവെന്നു പറയാം.അങ്ങനെയല്ലാതെ ഒരു മനുഷ്യനും വിപ്ലവകാരിയായി ജനിക്കുന്നേയില്ലെന്ന് ഞാന്‍ പറയും. ” കാസ്ട്രോയുടെ മറുപടിയില്‍ മനുഷ്യന്‍ നേരിടുന്ന സാഹചര്യങ്ങളാണ് അവനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്.അങ്ങനെയാണെങ്കില്‍ എന്തൊക്കെ സാഹചര്യങ്ങളാണ് കാസ്ട്രോയെ മഹാനായ വിപ്ലകാരിയാക്കിയത് എന്ന ചോദ്യം പ്രസക്തവുമാണ്. ആ ചോദ്യത്തിന് കാസ്ട്രോയുടെ മറുപടി നോക്കുക. “ ഞാന്‍ തന്നെയാണ് എന്നെ ഒരു വിപ്ലവകാരിയാക്കിയത്. ഒരുള്‍പ്രദേശത്തെ കൃഷിയിടത്തില്‍ ജനിച്ച ഞ

#ദിനസരികള്‍ 1158 കുട്ടിക്കവിതകളിലൂടെ

                      നീലാകാശം , പീലികള്‍ വിരിയും പച്ചത്തെങ്ങോല           തെളിഞ്ഞ മഞ്ഞപ്പൂങ്കിളി,യാകെച്ചുവന്ന റോസ്സാപ്പൂ           തവിട്ടു പശുവിന്‍ വെളുത്ത പാല് കുടിച്ചതില്‍ പിന്നെ           കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍ - മകള്‍ക്കു വേണ്ടി കുറച്ച് കുട്ടിപ്പാട്ടുകള്‍ സംഘടിപ്പിക്കണമെന്ന് രണ്ടുദിവസമായി ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ടായിരിക്കണം , രാവിലെ എഴുന്നേറ്റത് മനസ്സില്‍ ഈ പാട്ടും മൂളിക്കൊണ്ടാണ്. എങ്കില്‍പ്പിന്നെ ഓര്‍മ്മ വരുന്ന കുട്ടിപ്പാട്ടുകള്‍ രേഖപ്പെടുത്തുക തന്നെ :-             ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തിയത് പ്രാവുപാട്ടാണ് :-           പ്രാവേ പ്രാവേ പോകരുതേ           വാവാ കൂട്ടിനകത്താകാം           പാലും പഴവും പോരെങ്കില്‍           ചോറും കറിയും ഞാന്‍ നല്കാം           കൊള്ളാം കുഞ്ഞേ നിന്നിഷ്ടം           തള്ളാന്‍ പാടില്ലെന്നാലും           ഞാനങ്ങോട്ടേക്കില്ലിപ്പോള്‍           മാനം നോക്കിപ്പോകുന്നു – മാനത്തിന് ആകാശമെന്നും അഭിമാനമെന്നും രണ്ടര്‍ത്ഥം. നിന്റെ കൂട്ടിനകത്തിരുന്നാല്‍ എന്റെ മാനം പോകും എന്ന് ; അതുവഴി സ്വാതന്ത്ര്യത്ത

#ദിനസരികള്‍ 1157 ഥാപ്പര്‍ സംസാരിക്കുന്നു..

Image
            റൊമില ഥാപ്പറുമായി രണ്‍ബീര്‍ ചക്രവര്‍ത്തി നടത്തിയ ഒരു അഭിമുഖം ചരിത്രം വര്‍ത്തമാനം ഹിന്ദുത്വം എന്ന പേരില്‍ ഹരിതം ബുക്സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. The News and Sunday ക്കു വേണ്ടി സമന്‍ഖാനു നല്കിയ ഒരഭിമുഖവും കൂടി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. രണ്ടഭിമുഖങ്ങളും ഥാപ്പറിന്റെ സുവിദിതമായ നിലപാടുകളെ അടിവരയിട്ടുറപ്പിക്കുന്നു.           ഈ രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയെ അട്ടിമറിച്ചു കൊണ്ട് ഏകശിലാരൂപമാക്കാനുള്ള രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വര്‍ത്തമാനകാല അജണ്ടകളെ ഥാപ്പര്‍ ചരിത്രത്തെ മുന്നില്‍ നിറുത്തിയാണ് നേരിടുന്നത്. എത്ര നൂറ്റാണ്ടുകള്‍ പിന്നോട്ടു പോയാലും അത്തരമൊരു ഏകശിലാത്മകതയ്ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ഉദാഹരണങ്ങളെ കണ്ടെത്താന്‍ സാധ്യമല്ലെന്നിരിക്കേ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍കൂടിയാണെന്ന് അവര്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് ഒരു ഭൂപ്രദേശത്തിന്റെ സൂചകപദമായ ഹിന്ദു എന്നത് ഒരു മതത്തിന്റെ പേരായി മാറുകയും ആ മതത്തെ മുന്‍നിറുത്തി രാഷ്ട്രീയ അജണ്ടകള്‍ പരുവപ്പെടുകയും അത്തരം അജണ്ടകളില്‍ തൂങ്ങി

#ദിനസരികള്‍ 1156 - പാഴ്നിലങ്ങള്‍ക്കു വേണ്ടി

            ഇന്ത്യാ ചൈന തര്‍ക്കങ്ങള്‍ അതിസാഹസികതയിലേക്ക് എത്തില്ലെന്ന് പ്രതീക്ഷിക്കുമ്പോഴും ഇക്കാലത്തും അതിര്‍ത്തിയുടെ പേരില്‍  പോരടിക്കുന്ന രണ്ട് ആധുനിക രാഷ്ട്രങ്ങളുടെ പാപ്പരത്തങ്ങളെച്ചൊല്ലി അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ ? ഇപ്പുറത്ത് വീണതിനെക്കാള്‍ അപ്പുറത്ത് പൊലിഞ്ഞുവെന്ന് തമ്പേറടിച്ച് തെരുവില്‍ ഘോഷിക്കുന്ന ആള്‍ക്കൂട്ടങ്ങളോട് സഹതപിക്കാതിരിക്കുന്നതെങ്ങനെ ? ‘ പുല്ലുപോലും മുളയ്ക്കാത്ത ’ ഒരു ഭൂപ്രദേശത്തിനു വേണ്ടി വിലപ്പെട്ട മനുഷ്യജീവനുകളെ എയ്തുവീഴ്ത്തുന്ന സൈനികസംവിധാനങ്ങളെ അപലപിക്കാതിരിക്കുന്നതെങ്ങനെ ?   ഒരു   യുദ്ധത്തെ കാത്തിരിക്കുന്നില്ലെങ്കില്‍ ‘ തന്ത്രപരമായി ’ മറ്റൊരു മൂല്യവുമില്ലാത്ത പ്രദേശങ്ങള്‍ക്കുവേണ്ടിയാണ് രണ്ട് ആണവശക്തികള്‍ മുഖാമുഖം നില്ക്കുന്നത്. അതാത് രാജ്യത്തിനുള്ളില്‍ ഒരു തര്‍ക്കത്തിനും വിധേയമല്ലാത്ത ധാരാളം ഭൂപ്രദേശങ്ങള്‍ തരിശായി കിടക്കുമ്പോഴാണ് ഓരോ രാഷ്ട്രങ്ങളും അതിര്‍ത്തി സംരക്ഷണത്തിന്റെ പേരില്‍   കോടികള്‍ തുലയ്ക്കുന്നത്.           ഇന്ത്യയുടെ അതിര്‍ത്തികള്‍ എക്കാലത്തേയുംകാള്‍ ചൂടുപിടിച്ചിരിക്കുന്നു. എല്‍ ഒ സിയുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. എല്‍ എ സിയി
Image
# ദിനസരികള് ‍ 115 5 കഥ പറയുന്ന കാസ്ട്രോ           A Spoken Autobiography എന്ന വിശേഷണത്തോടെയാണ് ക്യൂബയുടെയും ലോകവിപ്ലവ പ്രസ്ഥാനങ്ങളുടേയും   അനിഷേധ്യ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ My Life എന്ന ആത്മകഥ അവതരിപ്പിക്കപ്പെടുന്നത്. കാസ്ട്രോയുമായി ഏകദേശം നൂറുമണിക്കൂറുകള്‍ നടത്തിയ അഭിമുഖഭാഷണങ്ങളുടെ ലിഖിതരൂപമാണ് ഈ പുസ്തകം എന്നതുകൊണ്ടാണ് അത്തരമൊരു വിശേഷണം സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഒരേ സമയം ജീവചരിത്രവും ആത്മകഥയുമാണ് ഈ ഗ്രന്ഥം എന്നും പറയാം. ഏറെ പ്രസിദ്ധനായ ഇഗ്നേഷ്യോ റാമിനെ ( Ignacio Ramonet Miguez  ) എന്ന   സ്പാനിഷ് മാധ്യമപ്രവര്‍ത്തകനാണ് കാസ്ട്രോയുമായി അഭിമുഖം   നടത്തിയത്. Fidel Castro: Biografía a dos voces   എന്ന പേരില്‍ 2006 ലും My Life: A Spoken Autobiography എന്ന പേരില്‍ 2008 ല്‍ ഇംഗ്ലീഷിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചു.           28 അധ്യായങ്ങളും നിരവധി ഫോട്ടോകളും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ സൂചികയും മറ്റുമായി കാസ്ട്രോയുടെ ജീവിതകഥ വിപുലമായിത്തന്നെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.ഏതുതരത്തിലുള്ള ചോദ്യങ്ങളേയും സത്യസന്ധമായി നേരിടുന്ന കാസ്ട്രോയെയാണ് ഈ അഭിമുഖത്തിലുടനീളം

#ദിനസരികള്‍ 1154 പ്രതിപാത്രം ഭാഷണഭേദം

          സി വി കൃതികളിലെ ഭാഷണ വൈവിധ്യത്തെക്കുറിച്ച് ഡോക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ രസകരമായ ഒരു ലേഖനമെഴുതിയിട്ടുണ്ട്.1728 മുതലുള്ള ഏകദേശം അരനൂറ്റാണ്ടു കാലത്തെയാണ് സി വി രാമന്‍ പിള്ള തന്റെ മാര്‍ത്താണ്ഡവര്‍മ്മ , രാമരാജ ബഹദൂര്‍ , ധര്‍മ്മ രാജ എന്നീ ആഖ്യായികളിലൂടെ അടയാളപ്പെടുത്തുന്നത്. അക്കാലത്ത് തിരുവിതാംകൂറുമായി ബന്ധപ്പെടുന്ന വിവിധ ജാതിമതസ്ഥരായ ആളുകളുടെ വൈവിധ്യമാര്‍ന്ന ഭാഷണരീതികളെ സി വി തന്റെ ആഖ്യായികളിലൂടെ അവതരിപ്പിച്ചത്. “ നായന്മാര്‍ ,സ്വദേശികളായ പോറ്റിമാര്‍ , പരദേശികള്‍ , തിരുവിതാംകോട്, പദ്മനാഭപുരം , ഇരണിയല്‍ , കല്‍ക്കുളം, വിളവങ്കോട് , കോട്ടാര്‍ , ആറന്നൂര്‍ , ഇരട്ടമല , ആരുവാമൊഴി , കിളിമാനൂര്‍ , ആറ്റിങ്ങല്‍ ദേശങ്ങളിലെ സാമാന്യ വ്യവഹാരഭാഷകര്‍ എന്നിവരടങ്ങിയ ഒരു ഭാഷണസമൂഹത്തെയാണ് സി വി തന്റെ മൂന്ന് ആഖ്യായികളിലൂടെ ചിത്രീകരിച്ച ” തെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. “ ഏതു കെരന്തം കൊച്ചമ്മ , എന്നും വായിക്കണതോ ? നോമ്പിനു വായിക്കണതോ ?”  എന്നു ചോദിക്കുന്ന പരിചാരകയുടെ ഗ്രാമ്യഭാഷയും ഹരിപഞ്ചാനന പ്രഭൃതികള്‍ മുതലായവരുടെ വാഗ്ദോരണിയിലൂടെ വെളിവാക്കപ്പെടുന്ന വരേണ്യഭാഷയും അതോടൊപ്പം നിരവധി നിരവധി ഭാഷാ