#ദിനസരികള് 1105 ഒടുങ്ങാത്ത അനുരണനങ്ങള്‍..
സുകുമാര്‍ അഴിക്കോടിന്റെ ‘ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു ’ എന്ന കൃതി മലയാള സാഹിത്യലോകത്തെ നെടുകെ പിളര്‍ന്ന ഒന്നാണ്. ആ കൃതിയെക്കുറിച്ചും അതുണ്ടാക്കിയ കോലാഹലങ്ങളെക്കുറിച്ചും മനസ്സിലാക്കാനുദ്യമിക്കുന്ന ഒരു സാഹിത്യകുതുകിക്ക് നമ്മുടെ അതിപ്രഗല്ഭരായ നിരൂപക കേസരികള്‍ ഓരോ പക്ഷത്തേയ്ക്കും മാറി നിന്നു കൊണ്ട് തങ്ങളാലാകുന്ന വിധത്തില്‍ ന്യായീകരിക്കുന്നതും എതിരാളിടെ കൂവിവിളിക്കുന്നതും കാണാം.വിമര്‍ശനത്തിന്റെ ഉദാത്ത മാതൃകയായി ഒരു കൂട്ടര്‍ പ്രസ്തുത കൃതിയെ വിലയിരുത്തുമ്പോള്‍ മറുപക്ഷക്കാര്‍ക്ക് വ്യക്തിവിദ്വേഷത്തിന്റെ ദുര്‍മേധസ്സു പേറുന്ന കുപ്പത്തൊട്ടിയാണ്.എനിക്കു തോന്നുന്നത് ഇന്നും നാം ആ കൃതിയെ ചര്‍ച്ചക്കെടുത്താല്‍ അത്തരത്തില്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാമെന്നാണ്. ഒരു പക്ഷേ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പ്രൌഢോജ്വല ഗ്രന്ഥത്തിന്റെ പ്രാധാന്യവും അതുതന്നെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. പ്രൊഫസര്‍...