#ദിനസരികള്‍ 797
കുടിലതന്ത്രങ്ങളുടെ ബ്രാഹ്മണവഴികള്‍ ദൈവാധീനം ജഗത് സര്‍വ്വം മന്ത്രാധീനം തു ദൈവതം തന്‍മന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം - ലോകത്തിലെ എല്ലാംതന്നെ ദൈവത്തിന്റെ അധീനതയിലാണ്.ദൈവമാകട്ടെ മന്ത്രങ്ങള്‍ക്ക് വിധേയനും. ദൈവത്തെപ്പോലും വിധേയനാക്കുന്ന ആ മന്ത്രങ്ങളാകട്ടെ ബ്രാഹ്മണര്‍ക്ക് അധീനപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണരാണ് എന്റെ ദൈവം. നാം പിന്നിട്ടുപോന്ന ഒരു കാലത്തിന്റെ വിശ്വാസപ്രമാണം ഇതായിരുന്നു.ഈ വിശ്വാസത്തെ മുന്‍നിറുത്തി മന്ത്രങ്ങളിലൂടെ ദൈവത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണന്‍ സര്‍വ്വപ്രതാപിയായി വാണരുളി. ഭൂമിപാലകന്മാരായ മഹാരാജാക്കന്മാര്‍ പോലും ബ്രാഹ്മണന് വിടുപണി ചെയ്തു.അവന്റെ വാക്കുകള്‍ ഏതുകാര്യത്തിലും അവസാനത്തേതായി. ആത്മീയമായ കാര്യങ്ങളായിരുന്നു ഏറ്റവും പവിത്രമായ അധ്വാനമായി പരിഗണിച്ചത്....