Posts

Showing posts from December 1, 2019

#ദിനസരികള്‍ 963 നിയമമാണ് നടപ്പിലാക്കേണ്ടത്, ആള്‍ക്കൂട്ട നീതിയല്ല !

            തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.രാവിലെ സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ തങ്ങളുടെതന്നെ ആയുധം തട്ടിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് .കീഴടങ്ങാനാവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ ആക്രമണം തുടര്‍ന്നപ്പോഴാണ് തിരിച്ചു വെടിവെയ്ക്കേണ്ടിവന്നതെന്നും അങ്ങനെയുണ്ടായ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ കൊല്ലപ്പെടുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.എന്തായാലും കേസിലെ പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ് , ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ , ജൊല്ലു നവീന്‍ , ചന്നകേശവലു എന്നീ നാലുപേരും കൊല്ലപ്പെട്ടു.           വെടിവെയ്പ്പില്‍ പ്രതികള്‍ മരിച്ചതിനെക്കുറിച്ച് 2016 ല്‍ കൂട്ടബലാല്‍സംഗം ചെയ്ത് ഡല്‍ഹിയിലെ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്ന നിര്‍ഭയയുടെ അമ്മ പറഞ്ഞത് എന്റെ മകള്‍ക്ക് ഭാഗികമായി നീതികിട്ടി. തെലങ്കാനയിലെ വനിതാ ഡ...

#ദിനസരികള്‍ 962

            ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാറുന്നുവെന്ന് വലിയ തലക്കെട്ടില്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത് നാം കണ്ടു.അത്തരമൊരു മാറ്റത്തെ മുന്‍നിറുത്തി ദൃശ്യമാധ്യമങ്ങള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയും നടത്തി.സെക്രട്ടറി അവധിക്ക് അപേക്ഷിച്ചുവെന്നും പകരം ആരായിരിക്കും എന്നതുമായിരുന്നു ഈ ചര്‍ച്ചകളുടെ കാതല്‍. പിന്നാലെ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആലോചനയിലില്ലാത്ത വിഷയമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടും മാധ്യമങ്ങള്‍ തങ്ങള്‍ കൊടുത്ത വാര്‍ത്ത തിരുത്താന്‍ തയ്യാറായിട്ടില്ല. എന്നു മാത്രവുമല്ല പകരം ചുമതല ഇന്നയാള്‍ക്ക് എന്നാവര്‍ത്തിച്ചുകൊണ്ട് തങ്ങള്‍ കൊടുത്ത വാര്‍ത്ത ശരിയാണെന്ന് സ്ഥാപിക്കുവാനാണ് അവര്‍ വീണ്ടും ശ്രമിക്കുന്നത്.             ഇവിടെയാണ് മാധ്യമങ്ങളുടെ വാര്‍ത്തവില്പനയുടെ അന്തസാര ശൂന്യത നമുക്ക് വ്യക്തമാകുന്നത്. ചികിത്സക്കുവേണ്ടിയാണ് അവധിയില്‍ പോകുന്നതെന്നാണ് ഈ മാധ്യമങ്ങള്‍തന്നെ എഴുതിയിരിക്കുന്നത്. ഒരു പാര്‍ട്ടിയുടെ സെക്രട...

#ദിനസരികള്‍ 961 ദൈവം ജനിക്കുന്നു !

            ഒരു പാതിരാവില്‍ വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്ന്   ആകാശത്തിലേക്ക് നോക്കുക. എത്രയോ നക്ഷത്രങ്ങള്‍ ! എണ്ണിയാല്‍ തീരാത്തത്ര ! നോക്കി നോക്കിയിരിക്കവേ അവയില്‍ ചിലതെല്ലാം ചലിക്കാന്‍ തുടങ്ങുന്നതായി തോന്നുന്നു. ചില കൊള്ളിയാന്‍പരലുകള്‍ എവിടെക്കെന്നില്ലാതെ പാഞ്ഞെരിഞ്ഞു തീരുന്നു. ചിലതെല്ലാം തെളിഞ്ഞു മിന്നിയും ചിലതെല്ലാം മയങ്ങി മങ്ങിയും നമ്മുടെ കാഴ്ചവട്ടങ്ങളെ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഒന്നിലും തൊട്ടുനില്ക്കാതെ വെറുതെ ശൂന്യതയില്‍ തങ്ങി നില്ക്കുന്ന അവ ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക ? ആരാണ് ഇതൊക്കെയും ഇങ്ങനെ വിതാനിച്ചു നിറുത്തിയത് ? ഏതൊരു കരങ്ങളാണ് അവാച്യസുന്ദരമായ ഈ തോജോഗോളങ്ങളെ ആകാശത്ത് ഉയര്‍ത്തി നിര്‍ത്തുന്നത് ? എല്ലാം അത്ഭുതം തന്നെ ! അനന്തമജ്ഞാതമവര്‍ണനീയം എന്നാണ് കവി ആ അത്ഭുതത്തെ അടയാളപ്പെടുത്തിയത്.സാമാന്യഭാഷക്ക് വിശദീകരിക്കാന്‍ കഴിയുന്നതിനുമപ്പുറം ചിലതെല്ലാം ഇവിടെ നിലകൊള്ളുന്നുവെന്നും അതിന്റെയെല്ലാം രഹസ്യങ്ങളെ കണ്ടെത്തുക അസാധ്യമായിരിക്കുമെന്നുമാണല്ലോ ആ പ്രയോഗം സൂചിപ്പിക്കുന്നത് ?    ...

#ദിനസരികള്‍ 960 വിമര്‍ശനങ്ങള്‍ , വിയോജിപ്പുകള്‍ .

            സാമ്പത്തിക തുല്യത എന്നത് ഭരണഘടനാപരമായ ഒരവകാശമല്ല. എന്നാല്‍ നിയമത്തിന്റേയും അവസരങ്ങളുടേയും മുന്നില്‍ എല്ലാ പൌരന്മാരും തുല്യരാണ്. അവിടെ ഏറ്റക്കുറച്ചിലുകളുണ്ടാകരുതെന്ന് ഭരണഘടന ശഠിക്കുന്നു. അതുകൊണ്ടാണ് കുറേ തുക വിതരണം ചെയ്ത് സാമ്പത്തികമായ അവസ്ഥയെ ഉയര്‍ത്തിയെടുക്കുന്നതിനു പകരം സാമൂഹികമായ അവസ്ഥകളാണ് ഏറെ പരിതാപകരം എന്ന് തിരിച്ചറിഞ്ഞ് ഭരണഘടനയുടെ വിധാതാക്കള്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണമെന്ന ആശയം അംഗീകരിച്ചത്.അത് സാമ്പത്തിക വിപ്ലവം എന്നതിലുപരി സാമൂഹിക വിപ്ലവം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും മെച്ചപ്പെട്ട വിതാനങ്ങളെ ലക്ഷ്യങ്ങളാക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ടുമാണ് സംവരണം പ്രവര്‍ത്തിക്കുന്നത്. അത് പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഓരോരുത്തരില്‍ നിന്നും ക്രിയാത്മകമായ സംഭാവനകള്‍ രാഷ്ട്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു.330 ആം അനുച്ഛേദം പറയുന്നതുപോലെ ലോകസഭയിലേക്കുള്ള സീറ്റുകളിലും ഈ സംവരണമെന്ന ആശയത്തെ നാം കാണുന്നത് അവസരങ്ങളു...

#ദിനസരികള്‍ 959 അടിമ ഗര്‍ജ്ജനങ്ങള്‍

          ഒരു കാലത്ത് ഈ നാട്ടില്‍ അടിമകളായി ജീവിച്ചു പോന്ന ഒരു വംശം ക്രമേണ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും മറ്റു മനുഷ്യരോടൊപ്പംതന്നെ തുല്യരാണ് തങ്ങളെന്ന് തിരിച്ചറിയുകയും ചെയ്തതിന്റെ ഒരു ഹ്രസ്വചരിത്രമാണ് തെക്കുംഭാഗം മോഹന്‍ അടിമഗര്‍ജ്ജനങ്ങള്‍ എന്ന പുസ്തകത്തിലൂടെ പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നത്. ആ ചരിത്രം പക്ഷേ , രേഖീയമായ ഒരു മുന്നേറ്റമായിട്ടല്ല മറിച്ച് വിവിധ കാലങ്ങളില്‍ ജീവിച്ചിരുന്ന ജനനായകരായ ഒരു പറ്റം മനുഷ്യസ്നേഹികള്‍ നടത്തിയ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതാകട്ടെ ചാന്നാര്‍ ലഹള മുതല്‍   പൊയ്കയില്‍ യോഹന്നാന്‍വരെയുള്ള വിശാലമായ ഒരു കാലഘട്ടത്തെ വരച്ചിടുന്നു.1993 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് 2010 ല്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി വിപുലപ്പെടുത്തുകയും വസ്തുതകളെ ഉള്‍‌ക്കൊള്ളിക്കുകയും ചെയ്തതാണ് എന്‍ ബി എസ് പതിപ്പ് എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണ...

#ദിനസരികള്‍ 958 - രാഹുല്‍ ബജാജിന് അഭിവാദ്യങ്ങള്‍

അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം ഒട്ടധികം അത്ഭുതത്തോടെയാണ് നാം കേട്ടത്. ഈ രാജ്യത്ത് നിലനില്ക്കുന്ന സവിശേഷമായ സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ ഏതെങ്കിലുമൊരു വ്യവസായ പ്രമുഖന്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കില്ല എന്ന ബോധ്യമാണ് നമ്മെ ഈ അത്ഭുതത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് വ്യക്തം.അതുകൊണ്ടുതന്നെ ബജാജ് ഗ്രൂപ്പിന്റെ തലവന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പുറമേ ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും റെയില്‍ മന്ത്രി പീയുഷ് ഗോയലിന്റേയും സാന്നിധ്യത്തിലാണ് രാഹുല്‍ ബജാജ് കേന്ദ്ര സര്‍ക്കാറിനെ കഠിനമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നത്. ജനത നിങ്ങളെ ഭയപ്പെടുന്നുവെന്ന് തുറന്നു പറഞ്ഞ അദ്ദേഹം അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിനെയോ ബീ ജെ പിയെയോ വിമര്‍ശിക്കുവാന്‍ മടിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എന്നു മാത്രവുമല്ല ഗോഡ്സേയെ രാജ്യസ്നേഹിയെന്നു വിളിച്ച പ്രജ്ഞാസിംഗിന് ബി ജെ പി നല്കുന്ന പിന്തുണയിലും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.എങ്ങനെയാണ് ഗാന്ധിയെ കൊന്ന ഒരാളെ ഇന്ത്യയുടെ ചരിത്രമറിയുന്നവര്‍ക്ക് രാജ്യസ്നേഹിയെന്ന് വിളിക്കുവാന്‍ കഴിയുക എന്ന ചോദ്യം ബി ജെ പിയുടെ നട്ടെല്ലിനെ ചെന്നു തൊടുന്നതാണ്. ...

#ദിനസരികള്‍ 957 “രക്തസാക്ഷികൾ”

ചമല്‍ ലാല്‍ ആസാദ് എഴുതിയ   രക്തസാക്ഷികൾ   എന്ന വിഖ്യാത ഗ്രന്ഥം ഇന്ത്യന്‍‌ സ്വാതന്ത്ര്യസമര കാലത്തെ സമാന്തര മുന്നേറ്റങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു ഒന്നാണ് . ” ഇന്ത്യന്‍ സ്വാതന്ത്ര്യസമരം രണ്ടു ശാഖകളായാണ് നടന്നുകൊണ്ടിരുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ഒരു ശാഖ അഹിംസാ പദ്ധതിയനുസരിച്ചും മറ്റേ ശാഖാ ഹിംസാ പദ്ധതിയനുസരിച്ചുമാണ് മുന്നേറിക്കൊണ്ടിരുന്നത് . അഹിംസാ സമരത്തിന് നേതൃത്വം വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഹിംസാ സമരത്തിനു നേതൃത്വം വഹിച്ചത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനവുമായിരുന്നു . ആ രണ്ടു പ്രസ്ഥാനങ്ങളുടേയും ഗംഗായമുനാ സംഗമത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പൂര്‍ണ രൂപം കൊണ്ടത് . ആ സത്യം അവഗണിച്ചു കൊണ്ട് ചരിത്ര രചന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അന്ധരാണ് . അവര്‍ രചിച്ച ചരിത്രം എന്തുതന്നെയായാലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രമാകുകയില്ല ” എന്നു ആമുഖത്തില്‍തന്നെ ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ചമല്‍ലാല്‍ ആസാദ് തന്റെ പുസ്തകം ആരംഭിക്കുന്നത് . ലാഹോറില്‍ 1913 ജൂലൈ 13 ന് ജനിച്ച എം എന്‍ സത്യാര്‍ത്ഥി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ചമല്‍ലാല്‍ ആസാദ് എന്ന ത...