പ്രിയപ്പെട്ട ഡി വൈ എഫ് ഐക്കാരോടാണ്. അടി ചിലപ്പോഴെങ്കിലും നല്ലതാണെന്ന് നമ്മുടെ കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടില്ലേ ? അടി കൊള്ളാ പിള്ള പഠിക്കില്ല എന്നൊരു പ്രമാണവുമുണ്ടല്ലോ. വിശക്കുന്നവന് പൊതിച്ചോറു കൊടുക്കുന്നതും ദുരന്തമുഖങ്ങളില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതുമൊക്കെ നിങ്ങള്‍ ചെയ്യുന്ന നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളാണെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ഇക്കാലത്ത് അതുമാത്രം പോര എന്നാണ് എന്റെ ഉറച്ച അഭിപ്രായം. ഈ സമൂഹത്തില്‍ ചില തെമ്മാടികളുണ്ട്. ആരെക്കുറിച്ചും എന്ത് നെറികേടും വിളിച്ചു പറയാം എന്നു കരുതുന്നവര്‍ ! അമ്മയെന്നോ പെങ്ങളെന്നോ ഭാര്യയെന്നോ ഉള്ള ഒരു തിരിച്ചറിവും ഇക്കൂട്ടര്‍ക്കില്ല. അവര്‍ ആരെക്കുറിച്ചും എന്തും പറയും. അത്തരക്കാരെ നിയമ വഴികളിലൂടെ മാത്രം നേരിട്ടാല്‍ പോര എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ നിയമവ്യവസ്ഥയില്‍ നീതി നടപ്പിലാക്കി വരുമ്പോഴേക്കും ഒരുപാട് കാലതാമസം പിടിക്കും. അപ്പോഴേക്കും ആരെക്കുറിച്ചാണോ പറഞ്ഞത് അവര...
Posts
Showing posts from September 14, 2025
- Get link
- X
- Other Apps
പുതിയൊരു സൂക്കേട് തുടങ്ങിയിട്ടുണ്ട്. ഒരു തരം മറവി. മോള്‍ പഠിക്കുന്നത് ഏതു ക്ലാസിലാണെന്ന് എന്നോടൊരാള്‍ ചോദിച്ചതോടെയാണ് അതിന്റെ ഭീകരാവസ്ഥ ഞാന്‍ ശരിക്കും അനുഭവിച്ചത്. ഉത്തരം പറയാന്‍ ഇത്തിരി നേരം ആലോചിച്ചു. ആ സമയം കൊണ്ട് ചോദിച്ചവന്റെ വക അടുത്ത ഡയലോഗ് വന്നു. സ്വന്തം കുഞ്ഞ് ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത താനൊക്കെ എന്തു തന്തയാടോ തന്തേ എന്ന അവന്റെ ചോദ്യത്തിനു മുന്നില്‍ ഒരു ഇളിഭ്യച്ചിരിയും ചിരിച്ച് ഞാനങ്ങനെ നിന്നു. ആ നിമിഷം ശെടാ ഇതെന്താ ഇങ്ങനെ എന്നൊരാശങ്ക എന്നെ പിടികൂടി. പിന്നെ ആലോചിച്ചപ്പോള്‍ അത്തരം പല സംഭവങ്ങളും എനിക്കോര്‍മ്മ വന്നു. കൂടെ ബാഡ്മിന്‍റണ്‍ കളിക്കുന്ന ആളുകളുടെ പേരു മറന്നുപോകുക, അടുത്തിരുന്ന് ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം മുഖത്തു നോക്കിയിരിക്കുമെങ്കിലും പറഞ്ഞു കഴിയുമ്പോള്‍ തന്നെ അത് മറന്നുപോകുക തുടങ്ങി പല രസകരമായ സംഭവങ്ങളും അക്കൂട്ടത്തിലുണ്ട്. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം സംഭവങ്ങളെക്കാള്‍ ചെറിയ ചെറിയ കാര്യങ്ങളാണ് കൂടുതലും മറക്കുന്നത് എന്നതാണ്. ഏതോ നൂ...
- Get link
- X
- Other Apps
ജോണേട്ടന്‍ എന്ന് ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്ന ശ്രീ പി വി ജോണ്‍ കോണ്‍ഗ്രസിന്റെ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റായിരുന്നു. ഞങ്ങളുടെ നേതാവ് കെ വി മോഹനേട്ടന്‍ , ലീഗ് നേതാവ് പി പി വി മൂസക്കാ , പിന്നെ കോണ്‍ഗ്രസിലെ ജോണേട്ടന്‍ - ഇവരോടൊക്കെ മാനന്തവാടിക്കാര്‍ക്ക് രാഷ്ട്രീയത്തിനതീതമായ ഒരു സ്നേഹവും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. എത്രതന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും മാനന്തവാടിക്കാര്‍ക്ക് പൊതുവേ ഈ നേതാക്കന്മാരോട് ഒരല്പം സ്നേഹം കൂടുതല്‍ തന്നെയായിരുന്നു എന്നു പറയാം. കാരണം അവര്‍ ജനങ്ങളുടെ വിഷമങ്ങളോടൊപ്പം ജീവിച്ചു വന്നവരായിരുന്നു. ആരെങ്കിലും ഒരാവശ്യം പോയി പറഞ്ഞാല്‍ അത് നടപ്പിലാക്കുകയെന്നത് അവരുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കുമായിരുന്നു. ഇന്ന് പൊതുവേ നേതാക്കന്മാരെല്ലാം , പഠിക്കട്ടെ എന്നാണ് പറയുക ! സത്യത്തില്‍ അതൊരു ഒന്നാന്തരം ഒഴിവാക്കലാണ്. ഒരിക്കലും പഠിക്കുകയുമില്ല , ആ വിഷയത്തില്‍ പിന്നീട് ഈ നേതാവ് ഇടപെടുകയുമില്ല. എന്നാല്‍ അങ്ങനെയല്ലാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരുണ്ട്. സത്യത്തില്‍ അവരിലാണ് പൊതുജനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നതാണ് സത്യം. പ്രവര്‍ത്തനനിരതരായ ആ...
- Get link
- X
- Other Apps
ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമേതാണെന്ന് ഞാന്‍ പലരോടും ചോദിക്കാറുണ്ട്. പലരും പല സാഹചര്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉത്തരം പറയാന്‍ ശ്രമിക്കുക. ചിലര്‍ക്ക് ഈ മനോഹരമായ ലോകത്തേക്ക് പിറന്നു വീഴുന്ന ആ നിമിഷമായിരിക്കും ഏറ്റവും സുന്ദരമായി തോന്നുക. ചിലര്‍ക്ക് സുന്ദരമായത്, താന്‍ അച്ഛനായി അല്ലെങ്കില്‍ അമ്മയായി മാറിയ നിമിഷമായിരിക്കും ! മറ്റു ചിലര്‍ക്ക് തന്റെ മകന്റെ / മകളുടെ മുഖം ആദ്യമായി കണ്ട നിമിഷമായിരിക്കും ! ചിലര്‍ക്ക് തന്റെ കുഞ്ഞ് ചെന്തൊട്ടി വായ് മലര്‍ ആദ്യമായി തന്റെ മുലക്കണ്ണുകളോട് ചേര്‍ത്ത് ഊറി വരുന്ന അമ്മിഞ്ഞപ്പാല് ഞൊട്ടി നുണയുന്ന ആ നിമിഷമായിരിക്കും. മകന്റെ , മകളുടെ കല്യാണമായിരിക്കും ഇനിയും ചിലര്‍ക്ക് ഏറ്റവും ആസ്വാദ്യകരമായ നിമിഷമാകുക. മറ്റു ചിലര്‍ക്ക് പൂന്താനം പറഞ്ഞതുപോലെ ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലോരോ ഉണ്ണിയുണ്ടായിക്കാണുമ്പോഴായിരിക്കും. ഇങ്ങനെ ജീവിതത്തിന്റെ വിവിധ പടവുകളെ തൊട്ടു നില്ക്കുന്ന അനുഭവങ്ങളായിരിക്കും സുന്ദരനിമിഷങ്ങളായി ഓരോരുത്തര്‍ക്കും തൊട്ടുകാണിക്കാനുണ്ടാകുക. എന്നാല്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായി നിമിഷം ഇതൊന്നുമല്ലെന്ന് ഞാന്‍ പറയും. അത് ഒരാള്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്...