#ദിനസരികള്‍ 325
അടിമത്തം ചോദിച്ചു വാങ്ങുന്ന ജനത – മതജാതി സംഘടനകളുടെ കാല്‍ക്കീഴിലേക്ക് ജനാധിപത്യത്തിന്റെ അവസാന തുരുത്തുകളേയും നീക്കിവെക്കുമ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതികരിക്കുക ? ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തോളം ത്രിപുരയെ ഭരിച്ച ഒരു മാനവികദര്‍ശനത്തെ പിന്‍തള്ളിക്കൊണ്ട് സങ്കുചിതവും മതാത്മകവുമായ വികലവീക്ഷണങ്ങളെ മുന്നോട്ടുവെക്കുന്ന ആശയസംഹിതകളെ ഒരു ജനത രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചുവെങ്കില്‍ ആര്‍ക്ക് എവിടെയാണ് തെറ്റു പറ്റിയത് ? സ്വന്തം പ്രതിച്ഛായയില്‍ ഒരു കളങ്കം പോലും ഏല്പിക്കപ്പെടാത്ത , ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രനായ ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോരാട്ടത്തിനിറങ്ങിയ ഇടതുപക്ഷത്തിന് കടപുഴകിയെങ്കില്‍ ഇനി ഒരു തുരുത്തും അതിജീവിക്കുകയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്നലെ നവമാധ്യമരംഗത്ത് വിതറിക്കിടന്നിരുന്നത്, കറുത്ത നിറത്തില്‍ വരക്കപ്പെട്ട ഇന്ത്യയുടെ ദക്ഷിണകോണില്‍ ഒരിറ്റു ചുവപ്പു ചാറിയ ഒരു ചിത്രമാണ്.അധികകാലം ആ ചുവപ്പും അവിടെ കാണില്ലെന്ന ഭീഷണി എമ്പാടും ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.കേരളം കൂടി പിടിച്ചാലേ ബി ജെ പിയുടെ സുവര്‍ണയുഗം ആരംഭിക്കുകയുള്ളു എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.ഒരു ചാറ്റല്...