ജാതിവ്യവസ്ഥ സൃഷ്ടിച്ച തൊട്ടുകൂടായ്മ അഥവാ അയിത്തം അവസാനിപ്പിക്കുന്നതിനായി കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചരിത്രം പറയുന്ന ഒരു പുസ്തകമാണ് ഡോക്ടര്‍ ആര്‍ രാധാകൃഷ്ണന്‍ എഴുതി മാളൂബന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അയിത്തോച്ചാടന സമരങ്ങള്‍ ! ജനതയെ പല തട്ടുകളിലാക്കി വിഭജിച്ചു നിറുത്തിയ ആ അനാചാരത്തിന്റെ ആവിര്‍ഭാവവും പരിണാമഘട്ടങ്ങളും സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം. എട്ടാം നൂറ്റാണ്ടിനോടടുപ്പിച്ച് നടന്ന ബ്രാഹ്മണാധിനിവേശം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായ ധാരാളം പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. കേരളത്തിലൂടനീളം സ്ഥാപിക്കപ്പെട്ട മുപ്പത്തി രണ്ട് ഗ്രാമങ്ങളുടെ സഹായത്തോടെ അവര്‍ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക വ്യവസ്ഥകളില്‍ നിര്‍ണായക സ്വാധീനമായി മാറി. പൌരോഹിത്യം അവരുടെ കുത്തകയായി മാറുകയും ഉല്പാദന മിച്ചം കൈവശപ്പെടുത്തിയതിലൂടെ ഭൂപ്രഭുക്കന്മാരാകുകയും സമൂഹത്തില്‍ മേല്‍ക്കോയ്മ സൃഷ്ടി...
Posts
Showing posts from August 10, 2025
- Get link
- X
- Other Apps
|| സ്വാതന്ത്ര്യ ദിന ചിന്തകള്‍ || ഇന്ത്യന്‍ ജനതയുടെ ദേശസ്നേഹത്തിന്റെ അളവെടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആര്‍ എസ് എസ്, സ്വാതന്ത്ര്യ പൂര്‍വ്വ കാലത്ത് സ്വീകരിച്ചിരുന്ന നിലപാടിലേക്ക് അന്നത്തെ നെഹ്രുവടക്കമുള്ള ദേശീയ നേതാക്കള്‍ എത്തിച്ചേര്‍ന്നിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ഈ ഭാരതം ഉണ്ടാകുമായിരുന്നില്ല എന്ന കാര്യം നമുക്കറിയാം. ദേശീയ പ്രസ്ഥാനത്തിനെതിരേയും ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായും പരസ്യമായി നിലപാടു സ്വീകരിച്ചിരുന്ന ആര്‍ എസ് എസ് , ഇനി അഥവാ നാടിന്റെ ഏതെങ്കിലും സാഹചര്യത്തില്‍ സ്വാതന്ത്ര്യം കിട്ടുകയാണെങ്കില്‍ , ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെയെല്ലാം സംരക്ഷിച്ചു നിലനിറുത്തണം എന്ന വാദക്കാരുമായിരുന്നു. അതായത് സ്വാതന്ത്ര്യം കിട്ടുകയാണെങ്കില്‍പ്പോലും ഒരു ഏകീകൃത ഇന്ത്യ ഉണ്ടാകരുത് എന്നതായിരുന്നു ആര്‍ എസ് എസിന്റ ആഗ്രഹം. തിരുവിതാംകൂര്‍ , സര്‍ സി പിയുടെ ഗൂഢ തന്ത്രങ്ങളുടെ ഫലമായി ഇന്ത്യന്‍ യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തപ്പോള്‍ ആ തീരുമാനത്തെ ഏറ്റവു...
- Get link
- X
- Other Apps
|| ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മകളുടെ ഓണം എന്ന കവിതയിലൂടെ || ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ , നമുക്ക് , മലയാളികള്‍ക്ക് എന്നും സുവര്ണ സൌഗന്ധികങ്ങളാണ്. ഏതിരുള്‍ക്കാലത്തും ഓണച്ചിരി പകരാന് ഒരു മുക്കൂറ്റിയോ ഒരു നന്ത്യാര്‍വട്ടമോ ഒരു നാലുമണിപ്പൂവോ നമുക്കായി കാത്തിരിക്കുന്നുണ്ടാകും ! നിത്യകല്യാണങ്ങളായ സ്മരണകളുടെ മേഘമാര്‍ഗ്ഗങ്ങളിലൂടെ നാം ഓണത്തെ വരവേല്‍ക്കാന്‍ ഉദ്യമിക്കും. നമ്മുടെ കവികള്‍ , കലാകാരന്മാര്‍ , ഒരു വാസന്തകാലത്തിന്റെ ഉല്ലാസങ്ങളെ വരവേല്ക്കുന്ന തിര്യക്കുകളെപ്പോലെ നിഷ്കളങ്കരായി ആ നല്ലകാലത്തിനു വാഴ്ത്തുപാട്ടുകളെഴുതും ! മാനുഷ്യരെല്ലാരും ഒന്നുപോലെ വാണ ആ കാലത്തെക്കുറിച്ചുള്ള നിറസ്മൃതികളില്‍ ലയിക്കുകയും ആയതിന്റെ ഒരു ചെറുപതിപ്പിനെ ആവിഷ്കരിച്ചുകൊണ്ട് ആനന്ദാതിരേകങ്ങളില്‍ ആഴുകയും ചെയ്യും ! അങ്ങനെ പ്രസാദാത്മകമായ അനുഭൂതികളുടെ വിതാനങ്ങളില്‍ സ്വയം വിക്ഷേപിച്ചുകൊണ്ട് തങ്ങളുടെ ദുഖങ്ങളെ , ദാരിദ്ര്യങ്ങളെ താല്ക്കാലികമായിട്ടെങ്കിലും മറന്നുകളയും ! വിദൂര ദേശങ്ങളിലേക്ക് വറ്റുതേടിപ്പോയവര് സ്വന്തം മണ്ണിലേക്കും മണങ്ങളിലേക്കും രുചികളിലേക്കും മടങ്ങിയെത്തും ! സങ്കടങ്ങളുടെ തിര മാല...
- Get link
- X
- Other Apps
" ഡാ... അവിടെ ആരോ തൂങ്ങിച്ചത്തു കിടക്കുന്നുണ്ടെന്ന്... " ഓടി വന്ന രഞ്ജിത്ത് കിതച്ചുകൊണ്ടുതന്നെ പറഞ്ഞു.. " എവിടെ ?........." ഞാന്‍ ചോദിച്ചു " അവിടെ..... ആ റബ്ബര്‍ തോട്ടത്തില്‍ ... " അവന്‍ കുറച്ചപ്പുറത്തുള്ള തോട്ടത്തിലേക്ക് വിരല്‍ ചൂണ്ടി " പോയി നോക്കാം ? " ഞാന്‍ ചോദിച്ചു " ആ വാ.... " അവന്‍ പറഞ്ഞതും ഓടിയതും ഒരേ സമയത്തായിരുന്നു. ഞാനും പിന്നാലെ വെച്ചു പിടിച്ചു അന്ന് ഞാന്‍ ഏച്ചോം സര്‍വ്വോദയ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഏച്ചോത്തായിരുന്നു അച്ഛന്റെ വീട്. അവിടെ നിന്നായിരുന്നു സ്കൂളില്‍ പോയിരുന്നത്. ക്ലാസില്ലാത്ത ഒരു ദിവസം സൈക്കിള്‍ ഡ്രമ്മും ഉരുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് മുകളിലെ സംഭാഷണമുണ്ടായത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുറച്ചാളുകള്‍ അവിടെ കൂടി നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുടേയും കണ്ണുകള്‍ മുകളിലേക്കായിരുന്നു. എട്ടു പത്തടി ഉയരത്തിലെ ഒരു റബ്ബര്‍ കമ്പില്‍ ഒരു മനുഷ്യന്‍ തൂങ്ങി നില്ക്കുന്നു. കാറ്റടിക്കുമ്പോള്‍ അയാള്‍ ചെറുതായി ആടുന്നുണ്ട്. ഉടുത്തിരിക്കുന്നത് നീല കള്ളിമുണ്ടാണ...
- Get link
- X
- Other Apps
രാവിലെ മകള്‍ വക ചോദ്യം :- " അച്ഛാ .. അച്ഛന്‍ കഴിച്ചിട്ടുള്ള ഏറ്റവും രുചിയുള്ള ഫൂഡ് ഏതാണ് ?" ഞാന്‍ തിരിച്ചു ചോദിച്ചു.. : " ആദ്യം മോളു പറ.. മോള്‍ക്ക് ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട ഫൂഡ് ?" " എനിക്ക് അല്‍ഫാം... " അവള്‍ സംശയലേശമെന്യേ പറഞ്ഞു. അച്ഛന്‍ പറ... അച്ഛനോ ?" അവള്‍ ചോദ്യം ആവര്‍ത്തിച്ചു. അവളുടെ ചോദ്യം , ഒരു വറുതിക്കാലത്തിന്റെ ദയരഹിതമായ സ്മരണകളിലേക്ക് വലിച്ചെറിഞ്ഞു കൊല്ലങ്ങള്‍ക്കു മുമ്പാണ്. എനിക്കന്ന് പത്തോ പതിനൊന്നോ വയസ്സാണ് പ്രായം. പൊതുവേ ഒരു പട്ടിണിക്കാലമായിരുന്നു അത്. എന്റെ വീട്ടിലേയും അവസ്ഥ വേറിട്ടതായിരുന്നില്ല. ദിവസത്തില്‍ ഒരു നേരമെങ്കിലും വയറു നിറയെ കഴിക്കാനുള്ള സാധ്യത വളരെ വിരളമായിരുന്നു എന്നു തന്നെ പറയാം. വിശപ്പ് എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അത്. പല ദിവസങ്ങളിലും രാവിലെ ഒന്നും കഴിക്കാതെയാണ് ഏകദേശം മൂന്നുകിലോമീറ്ററോളം നടന്ന് സ്ക്കൂളിലേക്ക് പോകുന്നത്. അപൂര്‍വ്വം ദിവസങ്ങളില്‍ തലേ ദിവസം വെള്ളിത്തിലിട്ട് കുതിര്‍ത്ത കുറച്ച് വാട്ടുകപ്പ ചൂടാക്...