Posts

Showing posts from 2018

#ദിനസരികള്‍ 627

            സഖാവ് സൈമണ്‍ ബ്രിട്ടോ കുറച്ചുകാലംമുമ്പ് ചില ദിവസങ്ങള്‍ മാനന്തവാടിയിലെ ഫോറസ്റ്റ് ഐ.ബിയില്‍ താമസിച്ചിരുന്നു.അദ്ദേഹത്തെപ്പറ്റി ധാരാളം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അന്നാണ് നേരിട്ടു കാണാനും ഇടപെടാനും എനിക്കു സാധിച്ചത്. ജീവിതത്തിലെ പ്രസാദാത്മകമായ ഓര്‍മ്മകളായി ആ ദിവസങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ശരിക്കുമൊരു പോരാളി. ഇച്ഛാശക്തികൊണ്ട് വെട്ടിപ്പിടിച്ച അതിരുകളില്ലാത്ത ലോകത്തിന്റെ വിശാലതക്കുള്ളില്‍ അരയ്ക്കു താഴെ തളര്‍ന്നു പോയ ശരീരവുമായി , എന്നാല്‍ തോല്ക്കാന്‍ തയ്യാറാകാത്ത ആ വിപ്ലവകാരി മനുഷ്യരുടെയിടയില്‍ തീക്കാറ്റുവിതച്ചു. കീഴടക്കാനാകാത്ത ഛത്രപതിയായി. 1983 ഒക്ടോബര്‍ മൂന്നിനാണ് എതിരാളികള്‍ ആ ശരീരത്തെ ഭൂമിയിലേക്ക് കുത്തിവീഴ്ത്തിയത്. അന്നുമുതല്‍ നിരവധിയായ സഖാക്കള്‍ക്ക് അദ്ദേഹം പോരാട്ടവീര്യത്തിന്റെ പര്യായമായി ജ്വലിച്ചു നിന്നു.മനുഷ്യരോടുള്ള അദമ്യമായ സ്നേഹവും കരുതലും തുളുമ്പിനിന്നിരുന്ന ആ മനുഷ്യനെ പരിചയപ്പെടാന്‍ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമാണ്. തന്റെ ജീവിതത്തിലെ ദുര്‍ഘടമായ ചില ഘട്ടങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് , പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്നു പോകേണ്ടവരല്ല സഖാക്കളെന്നും   അതിജീവന

#ദിനസരികള്‍ 626

എന്തൊരു ജനതയായിരുന്നു നാം എന്ന് ആലോചിച്ചു പോകുക പി ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം വായിക്കുമ്പോഴാണ്.ഒരു കാലത്ത് മനുഷ്യന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ മുഴുവന് ‍ മേഖലകളേയും അടക്കി ഭരിച്ചിരുന്നത് ജാതി മാത്രമായിരുന്നു. എല്ലാം നിശ്ചയിക്കപ്പെട്ടിരുന്നതും ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. കുറ്റ കൃത്യങ്ങളുടെ ശിക്ഷ , മുതല് ‍ കൈവശം വെക്കാനുള്ള അവകാശം തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ജാതിയിലെ ഏറ്റക്കുറച്ചിലുകള് ‍ ക്ക് അനുസരിച്ചായിരുന്നു അവകാശങ്ങള് ‍ നിശ്ചയിച്ചിരുന്നത്.തൊഴിലിനെ അടിസ്ഥാനപ്പെടുത്തി മനുഷ്യരെ വിഭജിച്ചുകൊണ്ടായിരുന്നു ജാതിയെ സമര് ‍ ത്ഥമായി പ്രയോഗിച്ചത്. ബ്രാഹ്മണജാതിക്കാര് ‍ ഒന്നാം കിടക്കാരും ക്ഷത്രിയരും വൈശ്യരും താരതമ്യേന അവകാശങ്ങള് ‍ കുറഞ്ഞവരും ശൂദ്രഗണമാകട്ടെ ഏറ്റവും താഴെക്കിടയിലുള്ളവരും വര് ‍ ണവ്യവസ്ഥയില് ‍ പെടാത്ത പഞ്ചമന്മാര് ‍ മനുഷ്യരായിപ്പോലും ഗണിക്കാന് ‍ യോഗ്യതയില്ലാത്തവരുമായിരുന്ന അക്കാലത്തെക്കുറിച്ച് പി ഭാസ്കരനുണ്ണി എഴുതുന്നത് വായിക്കുക – “ ബ്രാഹ്മണനെ ശകാരിച്ച ശൂദ്രന്റെ നാവറുക്കുക, ബ്രാഹ്മണ ജാതിയെ അധിക്ഷേപിക്കുന്ന ശ

#ദിനസരികള്‍ 625

            വാസ്കോ ഡ ഗാമാ കപ്പലിറങ്ങിയത് എവിടെയാണ് ? കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് പഠിച്ചു വെച്ചിരിക്കുന്ന ഉത്തരം കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്താണ് എന്നാണ്.എന്നാല്‍ അതു തെറ്റാണെന്നാണ് ചരിത്രകാരനായ എം ജി എസ് നാരായണന്‍ കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന പുസ്തകത്തിലെ ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ എന്ന ലേഖനത്തിലൂടെ പറയുന്നത്.ഡോ. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ The Career and Legend of Gama എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് എം ജി എസ് ഈ ലേഖനമെഴുതിയിട്ടുള്ളതെന്നത് പ്രസ്തുത വാദത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.( ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല. അതുകൊണ്ട് എം ജി എസ് പറയുന്നതിനെ ഏറ്റു പറയുക മാത്രം ചെയ്യുന്നു. )             പാഠപുസ്തകങ്ങളിലും നമ്മുടെ ബോധ്യങ്ങളിലും നീണ്ടനാളുകളായി നിലനില്ക്കുന്ന ആ കള്ളക്കഥ ആര്‍ക്കിയോളജക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യ ഉണ്ടാക്കിയെടുത്തതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാനപരിശോധനകളൊന്നും കൂടാതെ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത്   1498 മെയ് 20 ന് വാസ്കോ ഡ ഗാമ കപ്പലിറങ്ങി എന്നൊരു സ്തൂപം അവര്‍ സ്ഥാപിച്ചു. അതോടെയാണ

#ദിനസരികള്‍ 624

            മിണ്ടാതിരിക്കുക എന്ന് നാം ആരോടും പറയാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.കാരണം അതിലൊരു അടിച്ചമര്‍ത്തലുണ്ട്, ഒരു നിഷേധാത്മകത്വമുണ്ട്, അന്യനോട് , അവന്റെ ആശയങ്ങളോട് പ്രകടിപ്പിക്കപ്പെടുന്ന അസഹിഷ്ണുതയുണ്ട്.തുല്യത എന്ന ആശയത്തിന് എക്കാലത്തേയുംകാള്‍ പ്രാധാന്യം കൈവന്നിരിക്കുന്ന ഈ സമയത്ത് നാം എല്ലാവരേയും കേള്‍ക്കാന്‍ തയ്യാറാകണം.എല്ലാവര്‍ക്കും സംസാരിക്കുവാനുള്ള അവസരമുണ്ടാകണം. അങ്ങനെ മാത്രമേ ഫാസിസത്തിന്റെ അടക്കിഭരിക്കലുകളെ നിശ്ശബ്ദമാക്കലുകളെ നമുക്കു പ്രതിരോധിക്കാന്‍ കഴിയൂ. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നല്ല മിണ്ടിക്കൊണ്ടേയിരിക്കുക എന്നു വേണം നാം പറയാന്‍             എന്നാലോ ? ചിലരുണ്ട്. അവര്‍ സ്ഥാനത്തും അസ്ഥാനത്തും സംസാരിച്ചുകൊണ്ടേയിരിക്കും.എന്താണ് പറയുന്നതെന്നോ പറയേണ്ടതെന്നോ ഒരു ധാരണയുമുണ്ടാകില്ല.അവര്‍ പറഞ്ഞതില്‍ പലതും പറഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമുണ്ടാകില്ല.അവരതു പറഞ്ഞതുകൊണ്ടുണ്ടാകുന്ന ആകെയുള്ള ഗുണം, ഒറ്റക്കെട്ടായി പോകുന്നയിടങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്നതുമാത്രമാണ്. അത്തരക്കാര്‍ ഒരു മുന്നേറ്റത്തെയാകമാനം പിന്നോട്ടു പിടിച്ചു വലിക്കുന്നു.ഒരു യുദ്ധമുന്നണിയില്‍ സേ

#ദിനസരികള്‍ 623

            ഓര്‍മകളിലെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങാറില്ല. പലപ്പോഴും വടുകെട്ടി മുറിവായ കൂടി പുറമേ ശാന്തമാകുന്നുവെന്നേയുള്ളു. അകം അപ്പോഴും തിളച്ചു മറിയുന്നുണ്ടാകും. ചില കാലങ്ങളില്‍ ചില നേരങ്ങളില്‍ ആ വടുക്കള്‍ വിണ്ടുപൊട്ടി തീവേരുകള്‍ പുറത്തേക്കു പടരും. അവ തൊടുന്ന ഇടങ്ങളൊക്കെ ദഹിച്ചുകൊണ്ടിരിക്കും.പരത്തുന്ന വേദനയില്‍ നാം ഉരുകിയൊലിക്കും. ഓര്‍‌മകള്‍ അങ്ങനെയാണ്. കാലം ചിലതിന്റെയൊക്കെ മൂര്‍ച്ഛകളെ അല്പമൊക്കെ ശമിപ്പിച്ചേക്കാം.എന്നാല്‍‌പ്പോലും ആഴങ്ങളില്‍ കൊളുത്തി നില്ക്കുന്ന ചൂണ്ടപ്പിടികളെ അത്രവേഗം കുടഞ്ഞെറിയുക അസാധ്യമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് അത്തരം ഓര്‍മകളെ അത്രയും ആഴത്തില്‍ , അത്രയും തന്നെ തീക്ഷ്ണതയില്‍ അനുഭവിപ്പിച്ചിട്ടുണ്ട്. വേദനകളുടെ ഒരു മഹാപടലത്തെത്തന്നെ പുനരാവിഷ്കരിച്ചുകൊണ്ട് എഴുതപ്പെട്ട ഓര്‍മകളുടെ ഓണം എന്ന കവിത വിണ്ടുകീറിയ വടുക്കളുടെ ഉള്ളില്‍ നിന്നും പുറത്തേക്കൊഴുകിയ ഓര്‍മകളുടെ തീപ്പെയ്ത്താണ്. ജന്മ നാട്ടില്‍‌ച്ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ച പോലോര്‍‌മകള്‍ - എന്നാണ് കവിത തുടങ്ങുന്നതുതന്നെ. ഇനിയങ്ങോട്ടുള്ള ഓര്‍മകളിലൊന്നും വസന്തത്തിന്റെ വര്‍‌ണോ‌ത്സവങ്ങളേയില്ല

#ദിനസരികള്‍ 622

            നാളിതുവരെയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുക എന്നായിരുന്നു. അവിദ്യയില്‍ നിന്നും വിദ്യയിലേക്ക്, മരണത്തില്‍ നിന്നും നിത്യതയിലേക്ക് ആനയിക്കുക എന്നുമൊക്കെയായിരുന്നു. എന്നാല്‍ നേര്‍വിപരീതമായ ഒരാശയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയ്യപ്പജ്യോതി എന്ന പേരില്‍ നമ്മുടെ തെരുവുകളില്‍ കഴിഞ്ഞ ദിവസം നടന്ന ആഭാസത്തരത്തിലെ ‘ പ്രാര്‍ത്ഥന ’ ഞങ്ങളെ വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് നയിക്കുക എന്നതായിരുന്നു.   വെളിച്ചം കൊളുത്തിവെച്ചുകൊണ്ട് ഇരുളിലേക്ക് മാറിനില്ക്കുക ! എത്രമാത്രം അസംബന്ധവും യുക്തിഹീനവുമാണെതെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? തങ്ങള്‍ അശുദ്ധകളാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടു വന്നെത്തിയ സ്ത്രീകളുടെ സംഘങ്ങള്‍ വലുപ്പത്തില്‍ ചെറുതെങ്കിലും ഈ സമൂഹത്തില്‍ത്തന്നെ ജീവിച്ചു പോകുന്നവരാണ് എന്ന നിലയില്‍ തങ്ങള്‍ക്ക് അസ്വതന്ത്രരായി നൂറ്റാണ്ടിനുമുമ്പത്തെ ധാരണകളെ പുണര്‍ന്നു കഴിയാനുള്ള അവകാശം വേണം എന്ന വാദത്തെ വകവെച്ചു കൊടുക്കാന്‍ ജനാധിപത്യബോധവും ശാസ്ത്രീയ ചിന്താരീതികളും വേരോടിയ ആധുനിക സമൂഹത്തിന് കഴിയുകയില്ല. രോഗാതുരമായ മനസ്സിനേയും ശരീരത്തേയും ശുശ

#ദിനസരികള്‍ 621

            സംഘപരിവാരമെന്ന കോമാളിക്കൂട്ടത്തിലേക്ക് ഗോപാലകൃഷ്ണന്‍, സുരേന്ദ്രന്‍ ,ശോഭ സുരേന്ദ്രന്‍ പ്രഭൃതികള്‍കള്‍ക്ക് ബുദ്ധിപരമായും സൈദ്ധാന്തികമായും  കടുത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ടി പി സെന്‍കുമാരനെന്ന റിട്ടയേഡ് ഐ പി എസ് ഉദ്യോഗസ്ഥന്‍ കൂടി ചേര്‍ന്നതോടെ ഇനിയങ്ങോട്ട് അവര്‍ തമ്മിലുള്ള മത്സരം കൊഴുക്കുമെന്നാണ് പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇന്നലെത്തന്നെ അദ്ദേഹം നടത്തിയ പ്രകടനത്തിന്റെ മുന്നില്‍ സുരേന്ദ്രനും ശോഭയ്ക്കും എന്തിന് സാക്ഷാല്‍ ഗോപാലകൃഷ്ണനുപോലും പിടിച്ചു നില്ക്കാന്‍ വിഷമമായിരിക്കുമെന്നതിന്റെ സൂചനയാണ് പുറത്തു വരുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.അതുകൊണ്ട് ഉത്തരോത്തരം ഊര്‍ദ്ധ്വന്‍ വലിച്ചുകൊണ്ടിരിക്കുന്ന പരിവാരത്തിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര ക്ഷിപ്രസാധ്യമാക്കാന്‍ ഇത്തരം പുംഗവന്മാരുടെ സാന്നിധ്യം സഹായിക്കുമെന്ന ശുഭപ്രതീക്ഷയില്‍ ഞാനും ആനന്ദതുന്ദിലനാണ്.             പാളത്താറുടുത്തു അങ്കത്തട്ടിലേറി വായ്ത്താരി മുഴക്കി ടിപി സെന്‍കുമാരനു വേണ്ടി ഇച്ചിരെക്കാലംമുമ്പ് ഗോദയിലിറങ്ങിയ യുഡിഎഫിലെ ചില മാന്യന്മാരുണ്ടല്ലോ , അവരെക്കൂടി ഈ സന്ദര്‍ഭത്തില്‍ നാം സ്മരിക്കാതെ പോകരുത

#ദിനസരികള്‍ 620

ധിക്കാരികളും നിഷേധികളുമാണ് ഇക്കാണുന്ന ലോകത്തെ സൃഷ്ടിച്ചത്. അവര് ‍ വ്യവസ്ഥകളെ വെല്ലുവിളിച്ചു. നെറികേടുകളെ നേര് ‍ ക്കുനേര് ‍ നേരിട്ടു.അധികാരത്തിന്റെ തണലുകളില് ‍ ചുറ്റിപ്പറ്റിനിന്ന് ഇളവേല്ക്കാതെ പൊള്ളുന്ന മണല് ‍ ‌പ്പാതകളിലേക്ക് പൊരിവെയിലത്ത് ഇറങ്ങി നിന്നു. ചമ്മട്ടികള് ‍ ആയുധങ്ങളായി.ചില ജീവനുകള് ‍ കുരിശേറി. ചിലരാകട്ടെ അന്ധതമൂടിയ സിംഹാസനങ്ങള് ‍ വെച്ചു നീട്ടിയ വിഷം സന്തോഷപൂര് ‍ വ്വം വാങ്ങിക്കുടിച്ചു മരണം വരിച്ചു. മറ്റു ചിലരാകട്ടെ തീക്കുണ്ഡങ്ങളിലേക്ക് സ്വയം വലിച്ചെറിഞ്ഞു എരിഞ്ഞൊടുങ്ങി. ചിലര് ‍ മാപ്പു പറഞ്ഞുകൊണ്ടു ഉള്ളില് ‍ പൊട്ടിച്ചിരിച്ചു.ചിലരാകട്ടെ അലബാമായുടെ തെരുവുകളില് ‍ വെളുത്തകുഞ്ഞുങ്ങളും കറുത്ത കുഞ്ഞുങ്ങളും കൈകോര് ‍ ത്തു പിടിച്ചു നൃത്തം ചെയ്യുന്നത് സ്വപ്നം കണ്ടു.അങ്ങനെ തൂക്കുകയറുകളിലേക്ക്, വെടിയുണ്ടകളിലേക്ക്, വാള് ‍ മുനകളിലേക്ക് കൂസലെന്യേ നടന്നു കയറിവരാണ് ഇന്നത്തെ നമ്മുടെ ലോകത്തെ പണിതുയര് ‍ ത്തിയത് ‍ . ഭൂരിപക്ഷം എക്കാലത്തും അവര് ‍ ‌ക്കെതിരായിരുന്നു. തക്കം കിട്ടിയാല് ‍ പതിയിരുന്നാക്രമിക്കാനും ഒറ്റിക്കൊടുക്കാനും അക്കൂട്ടര് ‍ മത്സരിച്ചു. താല്കാലികമായുണ്ടായ വിജയത

#ദിനസരികള്‍ 619

ശബരിമലയില് ‍ ദര് ‍ ശനത്തിനെത്തിയ മനീതി പ്രവര് ‍ ത്തകര് ‍ , ഭ്രാന്തു പിടിച്ച ഒരു കൂട്ടം ക്രിമിനലുകള് ‍ അസാമാന്യമായ ആള് ‍ ക്കൂട്ടത്തിന്റെ പിന് ‍ ബലത്തില് ‍ പൊടുന്നനെ സൃഷ്ടിച്ച കനത്ത പ്രതിഷേധത്തെത്തുടര് ‍ ന്ന് ജീവനും കൈയ്യിലെടുത്തു പിടിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടിരിക്കുന്നു. അവരോടൊപ്പം മത്സരിച്ചോടി കേരളവും നൂറ്റാണ്ടുകള് ‍ ക്കപ്പുറത്തേക്ക് ചെന്നു നില്ക്കുന്നു. ഇന്ത്യയില് ‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം ഭരണഘടനയെ ഉയര് ‍ ത്തിപ്പിടിക്കുന്നുവെന്ന് അഭിമാനിക്കുന്ന ഒരു ജനത, നവോത്ഥാനമൂല്യങ്ങളെന്ന നെടുങ്കോട്ടകളുടെ സംരക്ഷണമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു ജനത പകല് ‍ വെളിച്ചത്തില് ‍ നഗ്നരാക്കപ്പെട്ട് ലോകത്തിന്റെ മുന്നില് ‍ ചൂളി നില്ക്കുന്നു, ഇങ്ങിനിയുയരാത്തവിധം കുനിഞ്ഞുപോയ ശിരസ്സുമായി. തികച്ചും നിര് ‍ ഭാഗ്യകരമായ ഈ സംഭവത്തെ പിന് ‍ പറ്റി ഇടതുപക്ഷ സര് ‍ ക്കാറിനെ പ്രതിക്കൂട്ടില് ‍ നിറുത്തുവാനുള്ള വ്യായാമങ്ങള് ‍ നടക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങള് ‍ ക്കു വേണ്ടി ശബരിമലയെ ഉപയോഗിച്ചവരും ഭരണഘടനയെ ലംഘിച്ചുകൊണ്ട് വിശ്വാസത്തെ സംരക്ഷിക്കണമെന്ന് വാദിച്ചവരുമൊക്കെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക

#ദിനസരികള്‍ 618

|| ആത്മോപദേശശതകത്തിലെ സാമൂഹികത ||             നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തിന് നാളിതുവരെ ധാരാളം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രുതിപ്രോക്തമായ അദ്വൈതാനുഭൂതിയുടെ സാക്ഷാത്കാരത്തിന് ഉപോല്‍ബലകമായി വര്‍ത്തിക്കുന്ന കൃതികളില്‍ പ്രഥമസ്ഥാനത്താണ് ഈ രചന എന്ന വിശേഷണത്തിനാണ് പലരും കൂടുതല്‍ പ്രസക്തി അനുവദിച്ചിരിക്കുന്നത്.അദ്വൈതാനുസാരിയായ ഒരു സന്യാസിയുടെ പ്രകൃഷ്ടകൃതിയെക്കുറിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരുക വിഷമം പിടിച്ച സംഗതിയൊന്നുമല്ല. അതുകൊണ്ടുതന്നെ തന്റെ ബൌദ്ധികസ്വത്തുകളുടെ നേരവകാശിയായി ഗുരു കണക്കാക്കിയിരുന്ന നടരാജഗുരു മുതലിങ്ങോട്ട് മുനി നാരായണപ്രസാദുവരെ ആത്മീയതക്ക് കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നു കാണാം.പഠിതാക്ക‍ള്‍ അത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതില്‍ തെറ്റൊന്നുമുണ്ടെന്നല്ല എന്റെ വാദം. ഗുരുതന്നെ ആത്മീയതയിലൂന്നി നിന്നുകൊണ്ടുള്ള സംവാദത്തിനാണ് കൂടുതല്‍ സമയവും പ്രാധാന്യവും കൊടുത്തിരിക്കുന്നതെന്നതുകൂടി പരിഗണിക്കുക. എന്നാല്‍ കേവലമായ ആത്മീയത മാത്രമല്ല ആ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. മറിച്ച് സാമൂഹികതയിലാണ