രക്തസാക്ഷ്യം
രക്തസാക്ഷ്യം വേരുകള്‍ കൂടുതീര്‍ത്ത മണ്ണടരുകളില്‍ വിശ്രമം നിനക്കും എനിക്കും! നീ കടുത്തവോഡ്ക്കതന്‍ വെല്‍വറ്റുകുഷ്യനില്‍ പതിഞ്ഞിരുന്നവന്‍. സുവര്‍ണ്ണപാദുകങ്ങളില്‍ മണ്ണുതൊടാതെ പുതഞ്ഞിരുന്നവന്‍. വിദ്യാധിരാജന്‍. വിത്തപ്രതാപി. ഞാന്‍ അന്യന്റെ പശുവിന്ന് പുല്ലായിത്തീര്‍ന്നവന്‍. കരയുന്ന കുഞ്ഞിന്ന് രക്തം പകുത്തവന്‍. അധികാരശൂന്യന്‍ മടിശീല തൂര്‍ന്നവന്‍. ഒടുവിലൊരു 'മൂര്‍ച്ച'യില്‍ ജീവിതം തീര്‍ന്നവന്‍. അതുകൊണ്ടാകണം സുഹൃത്തേ കൈക്കോട്ടുമണക്കുന്ന ഈ പുല്‍വേരുകള്‍ തൊടുമ്പോള്‍ നീ ഇപ്പോഴും പുളഞ്ഞുപോകുന്നത്