#ദിനസരികള്‍ 985 ഗവര്‍ണര്‍ കേരളത്തെ അറിയണം!
ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിച്ചു പോകുന്നതെന്നാണ് കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്.കാരണം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തപ്പെട്ട ഒരു വേദിയില്‍ യാതൊരു പ്രതികരണവുമില്ലാതെ കേട്ടിരിക്കുകയാണ് പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ചെയ്തിരുന്നതെങ്കില്‍ ഒരു ജീവിതകാലംകൊണ്ട് അദ്ദേഹം പടുത്തുയര്‍ത്തിയ ബോധ്യങ്ങളെല്ലാംതന്നെ ഒറ്റയടിക്ക് റദ്ദു ചെയ്യപ്പെടുമായിരുന്നു.ഇത് ഗവര്‍ണക്കറിയില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ ധാരണക്കുറവിന്റെ പ്രശ്നം മാത്രമാണ്, അല്ലാതെ പ്രതികരിച്ച ഹബീബിന്റെയോ മറ്റുള്ളവരുടേയോ പ്രശ്നമല്ല. ഒരു നിയമവും പാര്‍ലമെന്റു പാസാക്കി എന്നുള്ളതു കൊണ്ട് രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെന്തൊക്കെയാണ് ആ മൂല്യങ്ങളെ ഒ...