#ദിനസരികള്‍ 651
നരേന്ദ്രമോഡിയുടെ റിപ്പബ്ലിക് ദിന സന്ദേശം നോക്കുക –“ നാം ഭാരതീയര്‍ - അഴിമതിയും മാലിന്യവും ദാരിദ്ര്യവും തീവ്രവാദവും ജാതീയതയും വര്‍ഗ്ഗീയതയും ഇല്ലാത്ത ഒരു നവഭാരതത്തിനായി ഒന്നിച്ചു മുന്നേറുന്നു ” മുന്‍ഗണനാ ക്രമങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഏതൊരു രാജ്യത്തിലേയും ജനത കൊതിക്കുന്ന ആശയങ്ങളെയാണ് ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാല്‍ അനുഭവത്തിലാകട്ടെ നേരെ വിരുദ്ധമായ ആശയങ്ങളുടെ അപോസ്തലനായി പ്രധാനമന്ത്രി മാറുന്നു. തന്റെ സന്ദേശത്തില്‍ രേഖപ്പടുത്തപ്പെട്ട ഒരാശയത്തോടും അദ്ദേഹത്തിന് കടപ്പാടില്ലെന്ന് നമുക്ക് ഇന്നറിയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനത ഇത്രയധികം വിഭജിക്കപ്പെട്ട കാലഘട്ടം വേറെയില്ല. മാനവികമായ എല്ലാ മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു.ജാതീയമായ വേര്‍തിരിവുകള്‍ വര്‍ദ്ധിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളായ മതേതരത്വവും പൌരസമത്വവും അട്ടിമറിക്കപ്പെട്ടു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മതങ്ങളും വിശ്വാസങ്ങളും ഉപയോഗിക്കപ്പെട്ടു. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരു ജനതയോടെ വിടനായ കാമുകന്‍ തന്റെ ഉള്ളിലിര...