#ദിനസരികള് 499 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തൊന്നാം ദിവസം.
|| ഡിജിറ്റല്‍ ഫോട്ടോഗ്രഫി – ഹരീഷ് എന്‍ നമ്പൂതിരി || ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ സാങ്കേതികതയെക്കുറിച്ച് പ്രതിപാദിക്കുന്ന മൂന്നു മലയാള പുസ്തകങ്ങളാണ് എന്റെ കൈവശമുള്ളത്. ഒന്ന് ഹരീഷ് എന്‍ നമ്പൂതിരി എഴുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി, രണ്ട് അജിത്ത് അരവിന്ദ് എഴുതിയ എങ്ങനെ നല്ല ഡിജിറ്റല്‍ ഫോട്ടോഗ്രാഫറാകാം, മൂന്ന് വി കെ ശശിധരന്‍ എഴുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി. ഒരു ഡിജിറ്റല്‍ ക്യാമറ കൈവശമുള്ളയാള്‍ക്ക് – അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് - മൂന്നു പുസ്തകങ്ങളും ഉപകാരപ്പെടുമെങ്കിലും ഹരീഷിന്റെ ഡിജിറ്റല്‍ ഫോട്ടോഗ്രഫി കുറുച്ചു കൂടി ശ്രദ്ധയോടെ തയ്യാറാക്കപ്പെട്ടതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്.വളരെ മനോഹരമായി കളര്‍ പേജുകളില്‍ തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ” ഫോട്ടോഗ്രഫി എന്ന കലയുടേയും ക്യാമറയുടേയും സാങ്കേതി ശാസ്ത്രത്തിന്റേയും സാധ്യതകള്‍ തന്നെയാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയേയും ഫോട്ടോഗ്രഫി ആക്കുന്നത്.ക്യാമറ ക...