പാലക്കാട് വെച്ച് നടന്ന പൊതുയോഗത്തില്‍ വേടനെതിരെ ശശികല നടത്തിയ ഏറ്റവും ആകര്‍ഷണീയമായ പരാമര്‍ശം റാപ്പിന് പട്ടിക വര്‍ഗ്ഗ പട്ടിക ജാതി വിഭാഗവുമായി എന്താണ് ബന്ധം എന്ന ചോദ്യമാണ്. ആ പ്രസ്താവനയില്‍ നിന്നും നിങ്ങള്‍ക്ക് എന്തൊക്കെയാണ് മനസ്സിലായത് ? എനിക്ക് മനസ്സിലായത് ഞാന്‍ പറയാം. 1. വേടന്‍ പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരനാണ്. 2. വേടന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ പാട്ടുകാരനാണ്. 3. അതുകൊണ്ടുതന്നെ ആ വിഭാഗവുമായി ബന്ധപ്പെട്ടതല്ലാത്ത പാട്ടും ആട്ടവുമൊന്നും വേടന്‍ നടത്തുവാന്‍ പാടില്ല. വേടന്‍ പട്ടികജാതി വര്‍ഗ്ഗക്കാരനാണ് എന്ന് എങ്ങനെ മനസ്സിലായി എന്നു ചോദിച്ചാല്‍ അത് കണ്ടാല്‍ അറിയില്ലേ എന്നാണ് മറുപടി. കാഴ്ചയില്‍ തന്നെ ജാതി നിശ്ചയിക്കുന്ന ഈ ശീലത്തിന് സാക്ഷാല്‍ ശ്രീനാരായണഗുരു തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ശശികല , ജാതി കണ്ടു നിശ്ചയിക്കുന്നരുടെ പരമ്പരയില്‍ പെട്ടതായതുകൊണ്ട് വേടന്റെ ജാതി നിശ്ചയിക്കാന്‍ അവര്‍ക്ക് പ്രത്യേക പ്രാവിണ്യം സിദ്ധിച്ചിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അതുകൊണ്ട് വേടന്‍ ആ വര്‍ഗ്ഗത്തിന്റെ...
Posts
Showing posts from May 18, 2025
- Get link
- X
- Other Apps
14000 കുഞ്ഞുങ്ങള്‍ ! അടുത്ത നാല്പത്തിയെട്ടുമണിക്കൂറിനുള്ളില്‍ അടിയന്തിര സഹായം ലഭിച്ചില്ലെങ്കില്‍ ഗാസയില്‍ പതിനാലായിരം കുഞ്ഞുങ്ങള്‍ മരിച്ചുവീഴും ! കേവലം 365 സ്ക്വയര്‍ കിലോമീറ്ററിനുള്ളിലാണ് ഇത് നടക്കാന്‍ പോകുന്നത് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. അതായത് മൂന്നാറിലെ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിന്റെ പകുതി വലുപ്പമുള്ള ഒരു സ്ഥലത്താണ് ഇത്രയധികം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വിറങ്ങലിച്ചു കിടക്കുക. യുണൈറ്റഡ് നേഷന്‍സിന്റെ മനുഷ്യാവകാശ സംഘടനയുടെ മേധാവി ടോം ഫ്ലെക്ചറാണ് ലോകത്തിന് ഈ മുന്നറിയിപ്പ് നല്കിയത്. ആഴ്ചകളായി തുടരുന്ന കടുത്ത ഉപരോധത്തിലാണ് ഗാസ. ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള സഹായം പോലും എത്തിക്കുവാന്‍ സയണിസ്റ്റുകള്‍ അനുവദിക്കുന്നില്ല. കരയും ആകാശവും കടലുമെല്ലാം ഇസ്രായേലിന്റെ കനത്ത ബന്തവസ്സിലാണ്. അതൊടൊപ്പം അവരുടെ ഭാഗത്തു നിന്നും തുടരുന്ന അക്രമണം ഗാസയെ തകര്‍ത്തു തരിപ്പണമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യു എന്നിന്റെ പ്രസ്താവനയെ ലോകം സഗൌരവം സമീപിക്കേണ്ടത്. ...
- Get link
- X
- Other Apps
എന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ പങ്കുവെയ്ക്കട്ടെ ! ഞാന്‍ ജനിച്ചത് മാനന്തവാടിയ്ക്കടുത്ത് തവിഞ്ഞാല്‍ പഞ്ചായത്തിലെ കാട്ടിമൂലയില്‍ പള്ളിക്കാര്‍ നടത്തിക്കൊണ്ടിരുന്ന ഒരു ആശുപത്രിയിലാണ്. സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നായിരുന്നു ആശുപത്രിയുടെ പേര്. ഇപ്പോള്‍ അത് എസ് എച്ച് സ്നേഹാലയം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു അനാഥാലയമാണ്. ഞങ്ങള്‍ അന്ന് താമസിച്ചിരുന്നത് തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പില്‍ എന്ന പ്രദേശത്താണ്. കാട്ടിമൂലയിലെ ഈ ആശുപത്രിയിലേക്ക് അവിടെ നിന്നും ഏകദശം ഒമ്പത് കിലോമീറ്ററുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് അതിന്റെ ഇരട്ടിയിലേറെ ദൂരെമുള്ളതുകൊണ്ടായിരിക്കണം മാതാപിതാക്കള്‍ ഈ ആശുപത്രി തിരഞ്ഞെടുത്തത് എന്നു വേണം കരുതാന്‍. ( ഒരു കാര്യം സന്ദര്‍ഭവശാല്‍ പറയട്ടെ. ആശുപത്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വിളിച്ചത് സി പി ഐ എം നേതാവായ സഖാവ് വി ജെ ടോമിയെയാണ്. ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അന്നത്തെ പഞ്ചായത്ത് ...
- Get link
- X
- Other Apps
അബ്രഹാം ലിങ്കണ്‍ ! അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് ! 1863 ല്‍ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച പ്രഖ്യാപനം അദ്ദേഹത്തിന് ചരിത്രത്തില്‍ നിത്യ യശ്ശസ് ചാര്‍ത്തി നല്കി. മഹാന്‍ എന്ന വിശേഷണം ചേര്‍ക്കാതെ ആരും അദ്ദേഹത്തിന്റെ പേര് പറയില്ല എന്നായി. അത്രമാത്രം മനുഷ്യത്വപരമായിരുന്നു ആ വിമോചന വിളംബരം. വെളുത്ത വര്‍ഗ്ഗത്തിന്റെ മുന്നില്‍ എന്നും അടിമ ജീവിതം നയിക്കേണ്ടി വന്ന കറുത്ത വര്‍ഗ്ഗത്തിന് മനുഷ്യനെന്ന നിലയില്‍ തലയുയര്‍ത്തി നില്ക്കുവാന്‍, തങ്ങളും മനുഷ്യരാണെന്ന് അഭിമാനത്തോടെ വിളിച്ചു പറയുവാന്‍ അധികാരം നല്കുന്നതായിരുന്നു ആ പ്രഖ്യാപനം. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എബ്രഹാം ലിങ്കണ്‍ എന്ന പ്രശസ്തി നാം അദ്ദേഹത്തിന് പതിച്ചു നല്കി. എന്നാല്‍ ആ വിളംബരം ഒന്നുകൊണ്ടുമാത്രം അദ്ദേഹത്തിന് മനുഷ്യസ്നേഹി എന്ന പട്ടം ചാര്‍ത്തിക്കൊടുക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അമേരിക്കയിലെ തദ്ദേശീയരോട് വളരെ ക്രൂരമായ നിലപാടാണ് നമ്മള്‍ മഹാനെന്ന് പാടിപ്പുകഴ്ത്തുന്ന എബ്രഹാം ലിങ്കണ്‍ എക്കാലവും സ്വീകരിച്ചുപോന്നിര...