Posts

Showing posts from January 13, 2019

#ദിനസരികൾ 643

എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു പൂട്ടി താക്കോല്‍ കൊണ്ടുവന്ന് തന്നത് വിജയനായിരുന്നില്ലേ?” എന്നു ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങനെ പറയുന്നു, “അതില്‍ കണ്ണൂരിന്റെ സാമൂഹ്യബോധമാണ് ഉള്ളത്. ഞാനൊരിക്കല്‍ ഡയറ്റില്‍‌ മീറ്റിംഗിനു പോകുമ്പോള്‍ വഴിയോരത്തെ ഒരു വീട്ടില്‍‌ നിന്ന് ഗൃഹനാഥന്‍ ചോദിച്ചു. എന്താ മാഷേ നിങ്ങള്‍ അതിലൂടെ പോകുന്നത്? ഈ മുറ്റം വഴി കയറിപ്പൊയ്ക്കൂടേ? നിങ്ങളെന്താ പിണക്കത്തിലാണോ? ‘പൊതുവഴിയിലൂടെ ആര്‍ക്കും നടക്കാം. അടുപ്പമുള്ളവര്‍ മുറ്റത്തുകൂടെ വരുന്നതില്‍ ഒരു സ്നേഹപ്രകടനമുണ്ട്. ഒരിക്കല്‍ വീടുപൂട്ടി രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍ ഒരു അപരിചിതന്‍ പുറകില്‍ നിന്നും വിളിച്ചു. അവിടത്തെ ആള്‍ക്കാര്‍ യാത്ര പോയിരിക്കുകയാണ്, നിങ്ങള്‍ എന്തിനാണ് അങ്ങോട്ടു പോകുന്നതെന്നാണ് ചോദ്യം. അടുത്തുചെന്ന് ഞാന്‍ തന്നെയാണ് വീട്ടുടമസ്ഥന്‍‌ എന്ന് പറഞ്ഞു ധരിപ്പിക്കേണ്ടിവന്നു. അപരിചിതന്റെ വീടുകാക്കുന്ന ഈ സൂക്ഷിപ്പു സ്വഭാവം കണ്ണൂരിന്റെ ഗോത്രസ്വഭാവമ

#ദിനസരികൾ 642

  ബി ജെ പിയില്‍ നിന്നും ജനാധിപത്യപരമായ ഒരു മൂല്യവും നാം പ്രതീക്ഷിക്കരുത്. ലക്ഷ്യംപോലെ തന്നെ മാര്‍ഗ്ഗവും പ്രധാനമാണ് എന്നൊക്കെയുള്ള മഹദ്വചനങ്ങള്‍ ഒന്നാംക്ലാസിലെത്തുന്നതിനു മുമ്പേ തന്നെ അവര്‍ ഉപേക്ഷിച്ചു കഴിഞ്ഞതാണ്. ഉദ്ദേശം നേടിയെടുക്കാന്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ അക്കൂട്ടര്‍ ഒരു കാലത്തും മടിച്ചിട്ടില്ലെന്നു അവരുടെ ചരിത്രം നമ്മോടു പറയും. അതുകൊണ്ട് ഓപ്പറേഷന്‍ താമര എന്ന പേരില്‍ കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി ബി ജെ പിയും കൂട്ടരും നടത്തുന്ന കുതിരക്കച്ചവടങ്ങള്‍ ഒട്ടും അപ്രതീക്ഷിതമാകുന്നില്ല. കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍തന്നെ ഇത്തരമൊരു നീക്കം സംഘപരിവാരശക്തികളെ അറിയുന്നവര്‍ പ്രതീക്ഷിച്ചു പോന്നതാണ്. ഇപ്പോള്‍ രണ്ടു സ്വതന്ത്ര എം എൽ എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ എം എൽ എമാരില്‍ അഞ്ചോ ആറോ പേര്‍ കൂറൂമാറിയതായും സൂചനകള്‍ പുറത്തു വരുന്നു. പൊതുപ്രവര്‍ത്തകനായ ഒരുവന്‍ ഏതു സ്ഥാനത്തെത്തിയാലും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തത്ര കോടികളാണ് പാളയം മാറുന്നവര്‍ക്കു പ്രതിഫലമായി ലഭിക്കുന്നതത്രേ! അപ്പോള്‍പ്പിന്

#ദിനസരികൾ 641

വൈദ്യശാസ്ത്ര രംഗത്തേക്ക് കടന്നുവരുന്നവരെടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയില്‍ “എന്റെ കഴിവും ബോദ്ധ്യവും അനുസരിച്ച് രോഗികളുടെ നന്മയ്ക്കായി ഉചിതമായ ചികിത്സാവിധികൾ നിഷ്കർഷിക്കുകയും ആർക്കും ഉപദ്രവം വരുത്താതിരിക്കുകയും ചെയ്തു കൊള്ളാം“ എന്നു പറയുന്നുണ്ട്. എന്നാല്‍ ഇക്കാലങ്ങളില്‍ ഈ പ്രതിജ്ഞക്കു വിരുദ്ധമായി പണത്തിനോടുള്ള അത്യാര്‍ത്തി കൊണ്ട് ചികിത്സാരംഗം വളരെയധികം അധാര്‍മികമായിത്തീര്‍ന്നിരിക്കുന്നു. ഡോക്ടറില്‍ വിശ്വാസമര്‍പ്പിച്ചു ചികിത്സ തേടിയെത്തുന്ന രോഗികളെ എല്ലാ രീതിയിലും ചൂഷണം ചെയ്യുകയെന്നതാണ് ഡോക്ടറുടെ കഴിവിന്റെ മാനദണ്ഡം എന്നായിരിക്കുന്നു. പി ആര്‍ ഒ കളായി ചിലരെ നിയമിച്ചു കൊണ്ട് ചുളുവില്‍ പ്രശസ്തനായിത്തീര്‍ന്ന ഒരു ഡോക്ടറുടെ കഥ കേള്‍ക്കുക. വളരെ ചെറുപ്പക്കാരനായ ഇദ്ദേഹം ആശുപത്രിയില്‍ വന്ന് ചാര്‍ജ്ജ് എടുക്കുന്നു. പതിയെപ്പതിയെ നഗരത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളും ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ പുതിയ ഡോക്ടറെക്കുറിച്ച് നിഷ്കളങ്കമെന്നു തോന്നുന്ന ചില അന്വേഷണങ്ങളും ഉത്തരങ്ങളും വന്നു വീഴുന്നു. അതു കാണുന്നവന് ഒരു വിവരം അന്വേഷിക്കുന്നുവെന്നതല്ലാതെ മറ്റൊന്നും തോന്നിപ്പിക്കാത്ത തരത്തിലുള്ള ഇടപെടലുക

#ദിനസരികള് 640

എന്റെ പ്രിയപ്പെട്ട മാധ്യമപ്രവര് ‍ ത്തകരേ , കെ ജയചന്ദ്രനെ ഞാന് ‍ നിങ്ങള് ‍ ക്കു പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 1979 ല് ‍ മാധ്യമ പ്രവര് ‍ ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മാതൃഭൂമിയിലുടെയാണ് തന്റെ ജീവിതം തുടങ്ങുന്നത്.വയനാട്ടിലെ ഒരു ഉരുള് ‍ ‌പൊട്ടല് ‍ ക്കാലത്ത് രക്ഷാപ്രവര് ‍ ത്തനത്തിനായി കൊണ്ടു വന്ന ജീപ്പുപയോഗിച്ച് ഉദ്യോഗസ്ഥന്മാര് ‍ കാട്ടുപന്നിയെ കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് വാര് ‍ ത്ത ചെയ്തതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.പ്രസ്തുത സംഭവത്തെത്തുടര് ‍ ന്ന് പോലീസിന്റെ മര് ‍ ‌ദ്ദനമേല് ‍ ‌ക്കേണ്ടി വന്നുവെങ്കിലും തന്റെ വാര് ‍ ത്തകളെ തിരുത്താനോ വളച്ചൊടിക്കാനോ അദ്ദേഹം തയ്യാറായില്ല. പിന്നീടങ്ങോട്ട് മനുഷ്യപക്ഷത്തു ഉറച്ചു നിന്നുകൊണ്ടു പോരാടുന്ന ഒരു മാധ്യമപ്രവര് ‍ ത്തകന്റെ ഉദയമാണ് ലോകം കണ്ടത്. നാം ഇന്നറിയുന്നു ജയചന്ദ്രന് ‍ ജനിക്കുകയായിരുന്നു. അതിനുമുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തില് ‍ വയനാട്ടില് ‍ നിന്നും വാര് ‍ ത്തകളുണ്ടായി. ആ വാര് ‍ ത്തകള് ‍ ക്ക് ലോകം ചെവി കൊടുത്തു.അടിയാത്തി മാച്ചിയിലൂടെ ആദിവാസി ജീവിതം നേരിടുന്ന കെടുതികളെക്കുറിച്ച് എഴുതപ്പെട്ടു.രണ്ടു സേര് ‍ നെല്ലു

#ദിനസരികൾ 639

-സാമ്പത്തിക സംവരണം – പൂണുനൂല് ‍ തന്ത്രങ്ങളുടെ പുതുവഴികള് ‍ - സംവരണം സമം സാമ്പത്തികം എന്നൊരു ലളിതയുക്തി നിര് ‍ മ്മിച്ചെടുക്കുന്നതില് ‍ പ്രമുഖ പങ്കുവഹിച്ചത് കാലങ്ങളായി നമ്മുടെ സമൂഹത്തില് ‍ നിലനിന്നു പോരുന്ന ജാതി സവര് ‍ ണതയാണ്. അവരുടെ കാഴ്ചപ്പാടില് ‍ ‌ കേവലം സാമ്പത്തിക പിന്നാക്കാവസ്ഥയെ മറികടക്കാനുള്ള ഒരുപാധി മാത്രമാണ് സംവരണം. അങ്ങനെ വരുമ്പോള് ‍ , സാമ്പത്തികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള് ‍ ക്കും സംവരണത്തിന് അര് ‍ ഹതയും അവകാശവുമുണ്ടെന്നും, അതുകൊണ്ടു തന്നെ ജാതീയമായി മുന്നാക്കത്തില് ‍ നില്ക്കുന്നവരിലെ സാമ്പത്തിക പിന്നാക്കത്തിന് സംവരണമേര് ‍ ‌പ്പെടുത്തുകയെന്നത് എല്ലാവര് ‍ ക്കും തുല്യനീതി വിതരണം ചെയ്യുക എന്ന ജനാധിപത്യബോധത്തിന്റെ അനുപേക്ഷണീയമായ ആവിഷ്കാരം മാത്രമാണെന്നും, അതില് ‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അത്തരക്കാര് ‍ വാദിക്കുന്നു. ജനാധിപത്യമെന്നും തുല്യതയെന്നും സാമ്പത്തികപരാധീനത എന്നുമൊക്കെ ‘മനുഷ്യത്വമുള്ള’ പദങ്ങളെ വിളക്കിച്ചേര് ‍ ത്തുകൊണ്ട് സംവരണത്തിന്റെ അടിസ്ഥാന കാരണം സാമ്പത്തികമാണെന്ന് അവര് ‍ സ്ഥാപിച്ചെടുക്കുമ്പോള് ‍ നാം തലകുലുക്കി