ഉഗ്രന് വളിപ്പുകള് കേട്ടു തളര് ന്ന ഞാ നിത്തിരിനേരമിരിക്കട്ടെ , സ്വസ്ഥനായ് .. അപ്പുറത്തമ്മിണിപ്പൈയ്യിന്നകിട്ടിലാ പ്പൂവാലിപ്പയ്യുണ്ടിടിച്ചു കുടിക്കുന്നു ഇപ്പുറത്താഹാ കുറിഞ്ഞി കുറുകിക്കൊ ണ്ടപ്രത്തെക്കണ്ടന്നു കണ്ണുപായിക്കുന്നു ! മാവിന്റെ കൊമ്പത്തു ചില്ചിലും പാടിയാ മാങ്ങാണ്ടിയണ്ണാന് പരക്കം പറക്കുന്നു കാക്കേന്റെ കൂട്ടിലെ മുട്ടയില് ക്കണ്ണുവെ ച്ചാക്കുയില് പച്ചിലച്ചാര് ത്തില് പതുങ്ങുന്നു കണ്ണിലെപ്പീളയും കാലിലെ ഞൊണ്ടുമായി ത്തെമ്മാടിപ്പട്ടിയാക്കുപ്പ കുഴിക്കുന്നു പൂക്കളിലൊട്ടിയ പൂക്കളെപ്പോലെയാ പൂമ്പാറ്റ, തേനുണ്ടു ചുമ്മാതിരിക്കുന്നു മുക്കിലായ് കെട്ടിയ വെള്ളിവലകളില് പെട്ടുകിടന്നൊരു പൂച്ചി പിടയ്ക്കുന്നു ഒക്കെയും കണ്ടു രസിച്ചു ഞാനെന്റെയീ യിത്തിരി വട്ടത്തില് കുന്തിച്ചിരിക്കുന്നു. ആഹാ രസം! രസം! മര് ത്യലോകത്തിന്റെ ആസുരഭാവങ്ങളേശാതിരിക്കുകില് ! ആഹാ രസം! രസം! മര് ത്യലോകത്തിന്റെ ആസുരഭാവങ്ങളേശാതിരിക്കുകില് ! || #ദിനസരികള് – 135 - 2025 ആഗസ്റ്റ് 22 മനോജ് പട്ടേട്ട് ||
Posts
Showing posts from August 17, 2025
- Get link
- X
- Other Apps
നെറ്റിയില്‍ വിയര്‍പ്പ് പൊടിയാതെയും മെയ്യുലയാതെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് നിസ്സംശയം പറയാം. കുറഞ്ഞ കാലം കൊണ്ട് അത്ര വലിയൊരധ്വാനമൊന്നും നടത്താതെയും നാം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയും അവയോട് പോരാടാതെയും രാഷ്ട്രീയത്തിന്റെ ഗ്ലാമര്‍ മേഖലകളില്‍ രാഹുല്‍ അതിവേഗമാണ് എത്തിച്ചേര്‍ന്നത്. ആ വളര്‍ച്ചയുടെ പടവുകളെ പരിശോധിച്ചാല്‍ അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ബോധപൂര്‍വ്വമുള്ള ഇടപെടലുകളെ വളരെ വ്യക്തമായി നമുക്ക് കാണാന്‍ കഴിയും ! കുശാഗ്രബുദ്ധിയോടെ നടത്തിയ അത്തരം ഇടപെടലുകള്‍ യൂത്തുകോണ്‍ഗ്രസ് പോലെയുള്ള കേരളത്തിലെ ഒരു പ്രധാന യുവജന സംഘടനയുടെ നേതൃസ്ഥാനത്തേക്ക് അയാളെ എത്തിച്ചു. ഒരു പക്ഷേ നവമാധ്യമങ്ങളേയും ചാനലുകളേയും അത്തരത്തില്‍ സമര്‍ത്ഥമായി ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ രാഹുലിന് അപ്രാപ്യമാകുമായിരുന്ന ഒരു ഉയര്‍ച്ചയാകുമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. വളരെ ചെറിയ കാലത്തിനുള്ളില്‍ തന്നെ താരശോഭയോടെ രാഷ്ട്രീയത്തില്‍ തിളങ...
- Get link
- X
- Other Apps
സഭയിലെ ഒരു പുരോഹിതന്‍ കള്ളുകുടിച്ച് വണ്ടിയോടിച്ചതിന് പോലീസ് പിടിക്കുകയും കേസെടുക്കുകയും ചെയ്ത ഒരു സംഭവം ഇക്കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി രൂപതയിലെ വൈദികനായ ഒരു വ്യക്തിയ്ക്കുണ്ടായ വീഴ്ചയെ - കള്ളുകുടിയല്ല വീഴ്ച , മറിച്ച് കള്ളുകുടിച്ച് വണ്ടിയോടിച്ചതാണ് എന്നതുകൂടി ശ്രദ്ധിക്കണം - മുന്നില്‍ നിറുത്തി അത്ര നിഷ്കളങ്കമല്ലാത്തെ തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നു എന്നത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്. ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കട്ടെ. എനിക്ക് സഭയുമായോ സഭാപിതാക്കന്മാരുമായോ ഒരു തരത്തിലുള്ള ബന്ധവുമില്ല. എന്നുമാത്രവുമല്ല സഭയുടേയും പിതാക്കന്മാരുടേയും ചില നിലപാടുകളെ അതിനിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ ഒരു വൈദികന്‍ കാണിച്ച തെമ്മാടിത്തരത്തിന്റെ പേരില്‍ ഒരു സംവിധാനത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ആഘോഷിക്കുക എന്നത് എനിക്ക് ഒട്ടും തന്നെ അഭികാമ്യമായ കാര്യമായി തോന്നിയില്ല. എന്നുമാത്രവുമല്ല നവമാധ്യമങ്ങളിലൂടെയുള്ള വിപുലമായ പ്രചാരണങ്ങള്‍ കാണുമ്പോള് ഇതിനു പിന്നില്‍ ആരൊ...
- Get link
- X
- Other Apps
പോലീസുമായി ബന്ധപ്പെട്ടുണ്ടായ ഒരനുഭവം പറയാം. പണ്ടാണ്. പണ്ട് എന്നു വെച്ചാല്‍ ഒരു ഇരുപത്തിനാല് - ഇരുപത്തിയഞ്ച് വയസ്സ് പ്രായം. ഓണാഘോഷവുമായി ബന്ധപ്പെട്ട് മൈക്ക് പെര്‍മിഷന്‍ ആവശ്യമുള്ളതിനാല്‍ മാനന്തവാടി പോലീസുമായി ബന്ധപ്പെടേണ്ട ഒരു സാഹചര്യമുണ്ടാകുന്നു. സത്യംപറഞ്ഞാല്‍ ഇന്നത്തെപ്പോലെ അന്നും പോലീസുമായി ബന്ധപ്പെടാന്‍ ഉള്ളിലൊരു ഭയമുണ്ട്. അന്ന് പോലീസിനോടുള്ള പേടിയുടെ കാരണം അടിക്കാനും ഇടിക്കാനുമൊക്കെ അവര്‍ക്കുള്ള അധികാരമാണ്. ജനമൈത്രി പോലീസൊക്കെ പിന്നേയും ഏറെക്കാലം കഴിഞ്ഞാണ് രംഗത്തുവരുന്നത്. ഇന്നത്തെ ഭയത്തിന്റെ കാരണം ചിലപ്പോഴെങ്കിലും ഏറ്റവും സംഘടിതമായ കുറ്റവാളികളുടെ സംഘമായി പോലീസിന് മാറാന്‍ കഴിയും എന്നതുകൊണ്ടാണ്. എന്തായാലും വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ഓണാഘോഷപരിപാടികളുടെ നോട്ടീസുമായി ഞാന്‍ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി. ഒരു പോലീസുകാരനെ കണ്ട് കാര്യം പറഞ്ഞു. അയാള്‍ നോട്ടീസും അപേക്ഷയുമൊക്കെ വാങ്ങി നോക്കി. മറ്റൊരു പോലീസുകാരനെക്കൊണ്ട് ആ കടലാസ്സില്‍ ഒപ്പിടിവിച്ചു. എന്നിട്ട് എന്റെ കൈയ്യില്‍ മടക്കിത്തന്നിട്ടു ഇനി ഇത് സിഐ സാറിനെ കാണിച്ചാല്‍ മതി എന്നു പറഞ്ഞു. ...
- Get link
- X
- Other Apps
ഭാരതത്തെ സംബന്ധിച്ച എല്ലാംതന്നെ ബി ജെ പിയ്ക്കും സംഘപരിവാരത്തിനും വിട്ടുകൊടുത്ത് കൈ കഴുകിയിരിക്കാന്‍ എളുപ്പമാണ്. പിന്നെ ഒരു പണിയുമെടുക്കേണ്ട കാര്യമില്ലല്ലോ. ചരിത്രത്തേയും ഐതീഹ്യത്തേയും അവര്‍ക്ക് ഇഷ്ടമുള്ള പോലെ വ്യാഖ്യാനിക്കാം ! അവര്‍ക്ക് ഇഷ്ടമുള്ളതിനെ ഉദ്ധരിക്കാം ! ഇഷ്ടമില്ലാത്തവയെ തമസ്കരിക്കാം ! അവര്‍ വിളമ്പുന്നതിന്റെ ഉപ്പും മുളകും നോക്കി അച്ചടക്കത്തോടെ നമുക്ക് കഴിഞ്ഞുകൂടാം ! ഇതാണോ ബി സിയോളമെത്തുന്ന നമ്മുടെ ചിന്താ ചരിത്രത്തോട് നാം പുലര്‍ത്തേണ്ട നീതി ? ആയിരത്താണ്ടുകളോളം പഴക്കമുള്ള ഒരു സാംസ്കാരിക മൂലധനത്തെ കേവലം അരനൂറ്റാണ്ട് ആയുസ്സില്ലാത്ത ഒരു വര്‍ഗ്ഗീയ സംഘടനയുടെ ഇച്ഛാനുസാരം വ്യാഖ്യാനിച്ച് മുതലെടുപ്പു നടത്തുവാന്‍ നാം അനുവദിക്കുകയാണോ വേണ്ടത് ? വളരെ സൂക്ഷ്മതയോടെ ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്. ബി ജെ പിയ്ക്കോ , മറ്റേതെങ്കിലും വര്‍ഗ്ഗീയ സംഘടനകള്‍ക്കോ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ ചരിത്രവും സാഹിത്യവും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പ...