#ദിനസരികള്‍ 1091 ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം.
പതിനായിരംപേര്‍ക്ക് ആറു എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്.അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍ ക്യൂബയ്ക്ക് കഴിഞ്ഞത്. ക്യൂബ ആരോഗ്യരംഗത്ത് കൈക്കലാക്കിയ ഈ നേട്ടം 1959 ല്‍ ജനകീയ വിപ്ലവം നടന്നതിനു ശേഷം , തങ്ങളുടെ പൌരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ച് നിതാന്ത ജാഗ്രതയോടെ നടത്തിയ ഇടപെടലുകളുടെ ഫലമാണ്. അമേരിക്കയുടെ മുതലാളിത്തസമീപനങ്ങള്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കിയാണ് ക്യൂബ നാളിതുവരെ നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. അമേരിക്കയുടെ ഞെരുക്കലുകള്‍ എല്ലാ ദിശകളില്‍ നിന്നും അനുഭവിച്ചിട്ടും ( വിവരങ്ങള്‍ William Blum ന്റെ Rogue State ല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് ) ആ രാജ്യം മനുഷ്യ വിഭവ വികസന ശേഷിയുടെ കാര്യത്തില്‍ എഴുപത്തിരണ്ടാം സ്ഥാനത്താണ്. ഇന്ത്യ 12...