Posts

Showing posts from November 12, 2017

#ദിനസരികള്‍ 220

 ( ഒരു കവിത. ഏതോ ഒരു അവിശുദ്ധ നിമിഷത്തില്‍ എഴുതിപ്പോയതാണ്. ക്ഷമിക്കുക. ഇന്നിതാകട്ടെ കാഴ്ച ) നീ മറക്കുകീ ദീനസ്വരങ്ങള്‍ ! നിന്‍ യാനപാത്രമൊരുക്കി വെച്ചീലയോ ? പോവുക ! ദീര്‍ഘദീര്‍ഘങ്ങളാം നിന്റെ പാതകള്‍ നിത്യസൌഖ്യങ്ങളാകുക ! ഞാനിറങ്ങുവതെങ്ങനെയിപ്പഴം കൂടുവിട്ടു നിരത്തിലേ ? ,ക്കോര്‍മ്മകള്‍ തീയ്യുകാഞ്ഞിരിക്കുന്ന മച്ചുകള്‍ തീയ്യുകേറും വരെ   ? കാത്തിരിക്കുക നിന്റെയമ്മയുണ്ടപ്പുറമൊറ്റയാ യന്തിയായാല്‍ തിരി കാത്തിരിപ്പവള്‍ എന്റെ ജീവനേ ! ഞാനുള്ളിടംവരെ നിന്റെയമ്മയെക്കാത്തുപോകണ്ടയോ ? ഓര്‍മ്മയാണെനിക്കെല്ലാം ! മറക്കുവാ – നാവതില്ലതു വീഴ്ചയാണെങ്കിലും. അച്ഛനോര്‍മ്മയാ,ണീത്തൊടിത്തുണ്ടിലെ യൊച്ചയാ, ണമ്മയാക്കിണറ്റിങ്കലെ കപ്പിയില്‍ കയറൂരുന്ന ശബ്ദമാണ , പ്പുറത്തൊരു പ്രാക്കാണു മുത്തശ്ശി. പിച്ചവെച്ചൊരിച്ചെമ്പകമുറ്റത്തെ ക്കൊച്ചു വീഴ്ചകള്‍ , പിത്തലാട്ടങ്ങ,ളാ മച്ചിലോടിയൊളിക്കല്‍, മടുക്കുമ്പോ ളൊട്ടുമാവിന്‍ തണലണത്തണഞ്ഞു മ ണ്ണപ്പമുണ്ടാക്കിത്തിന്നും കളിമ്പങ്ങള്‍ ! ഒക്കെയുംവെറുമോര്‍മ്മകളെങ്കിലും വിട്ടെറിഞ്ഞങ്ങിറവേ , മക്കളേ കൂര്‍ത്തു നില്ക്കും മുനകളാലാത്മാവില്‍

#ദിനസരികള്‍ 219

Image
പ്രൊഫസര്‍ കെ പി ശങ്കരന്റെ കവിതാഹൃദയം എന്ന പുസ്തകത്തിന്റെ അവസാന പുറവും വായിച്ച് മടക്കിവെക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നത് ശ്രീ ജി എന്‍ പിള്ള എഴുതിയ പ്രതിഭ ( ജി എന്‍ പിള്ളയുടെ പ്രബന്ധങ്ങള്‍ ) എന്ന ലേഖനത്തില്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളാണ് “ നാം ഒരു കവിത   വായിക്കുന്നു.ആഹ്ലാദിക്കുന്നു.അസാധാരണവും അപൂര്‍വ്വവുമായ അത്തരം സന്ദര്‍ഭങ്ങളില്‍ അറിയാതെ തന്നെ നമ്മള്‍ കവിയെക്കുറിച്ച് ചിന്തിച്ചു പോകുന്നു.ആരാണീ കവി ? എന്താണ് അയാളുടെ ശക്തി ? ഏതമോഘമായ സാധനയുടെ ഫലമായിട്ടാണ് ആ മനസ്സില്‍ നിന്ന് താരാകദംബങ്ങള്‍ കണക്കെ പ്രകാശധാര വര്‍ഷിച്ചുകൊണ്ട് വാക്കുകള്‍ പുറത്തേക്ക് പ്രവഹിക്കുന്നത് ? എങ്ങനെയാണ് കവി എന്ന വിചിത്ര ജീവി തനിക്കുവേണ്ട ഉപകരണങ്ങ‍ള്‍ സമ്പാദിച്ചെടുക്കുന്നത് ?” ഈ ചോദ്യങ്ങള്‍ക്ക് കവിതയെ മുന്നില്‍ നിറുത്തി നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് കവിതാഹൃദയം എന്ന പുസ്തകം.             എന്താണ് കവിത എന്ന ചോദ്യത്തിന് നാളിതുവരെ കൃത്യമായും ഇന്നതാണ് കവിത എന്ന തരത്തിലുള്ള ഒരു നിര്‍വചനവും ഉണ്ടായിട്ടില്ല.ഇനിയൊട്ട് ഉണ്ടാകുമെന്ന് കരുതുകയും വയ്യ.കവിതയെ ഓരോരോ വ്യക്തികളും അനുഭവിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് അത

#ദിനസരികള്‍ 218

Image
പി ജയരാജന്റെ   “ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം ”   എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ശ്രീ പിണറായി വിജയന്‍ ഇങ്ങനെ എഴുതുന്നു.   :- “ ആറെസ്സെസ്സിന്റെ   ഫാസിസ്റ്റ് കടന്നുകയറ്റങ്ങള്‍‌ക്കെതിരെ സി പി ഐ എം നടത്തിയ പ്രതിരോധം ഐതിഹാസികമാണ്.ആ പോരാട്ടത്തില്‍ അനേകം കമ്യൂണിസ്റ്റുകള്‍ക്ക് ജീവന്‍   നഷ്ടപ്പെട്ടു.പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനമായ യാതനകളനുഭവിച്ചു.ആസുത്രിതമായ ആക്രമണത്തിനിരയായി മരണത്തിനരികെ വരെയെത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന സഖാവാണ് പി .ജയരാജന്‍ ”   സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗീയത വെച്ച് മുതലെടുപ്പു നടത്തുന്ന ഛിദ്രശക്തികളുടെ പെരുമാറ്റരീതികളെക്കുറിച്ച് ചിന്തിക്കുകയാണ് പ്രസ്തുത പുസ്തകത്തിലൂടെ പി ജയരാജന്‍ ചെയ്യുന്നത്.             പിണറായി വിജയന്‍ സൂചിപ്പിക്കുന്ന മരണത്തിനരികെവരെയെത്തിയ സംഭവത്തെക്കുറിച്ച് ഇരയുടെ അനുഭവസാക്ഷ്യം എന്ന ആമുഖക്കുറിപ്പില്‍ ജയരാജന്‍ അനുസ്മരിക്കുന്നുണ്ട്.നിരവധി വെട്ടുകള്‍ക്കു ശേഷം മരിച്ചു എന്നുറപ്പാക്കി ശത്രുക്കള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയതാണ്. മരണത്തില്‍ നിന്നുമുള്ള ജയരാജന്റെ തിരിച്ചുവരവ് ഐതിഹാസികമായ ഇച്ഛാശക്തിയുടേയും പ്രതിരോധത്തിന്റേയും കൂടി ക

#ദിനസരികള്‍ 217

Image
സ്വതന്ത്രചിന്തകനായ സി രവിചന്ദ്രന്റെ ചില നിലപാടുകളുടെ സൂക്ഷ്മവശങ്ങളോട് എനിക്ക് ശക്തമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ യോജിപ്പുള്ള , അഥവാ യോജിക്കേണ്ട ചിന്തകളാണ് ഭൂരിപക്ഷവും  എന്നത് ആശയപരമായ ഐക്യപ്പെടലിന്റെ നിരവധി സാധ്യതകള്‍ തുറന്നിടുന്നുണ്ട്.സമകാലിക ഭാരതത്തില്‍ നിലനില്ക്കുന്ന പ്രതിലോമകരമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം , വിയോജിപ്പുകളെ തല്ക്കാലമെങ്കിലും മാറ്റിവെച്ചുകൊണ്ട് യോജിപ്പിന്റേതായ മണ്ഡലങ്ങള്‍ക്ക് പ്രാമുഖ്യം നല്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.അതുകൊണ്ടുതന്നെയാണ് ഞാന്‍ പലപ്പോഴും രവിചന്ദ്രനെ വായിക്കുവാനും കേള്‍ക്കുവാനും താല്പര്യപ്പെടുന്നത്.             ഇന്നിവിടംവരെ എത്തിനില്ക്കുന്ന മനുഷ്യവര്‍ഗ്ഗം , തങ്ങളുടെ മഹായാത്ര തുടങ്ങിയതിനുശേഷം എത്രയെത്ര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടില്ല ? ശാരീരികവും മാനസികവുമായി കൂടുതല്‍ കൂടുതല്‍ മാനവികനാകുന്നതിനുള്ള ആ ശ്രമത്തില്‍ നാം ഇന്നലെകളുടെ - ചിലപ്പോഴെല്ലം ഇന്നിന്റേയും - തെറ്റുകളെ കുടഞ്ഞു കളഞ്ഞുകൊണ്ടേയിരുന്നു. നല്ലതില്‍ നിന്ന് കൂടുതല്‍ നല്ലതിലേക്ക് എന്നായിരുന്നു അവന്‍ ലക്ഷ്യം വെച്ചത്.ഒറ്റക്കു അലഞ്ഞു നടന്നിരുന്ന നാളുകളില്‍ കൂട്ട് ചേരുക നല്ലതാണെന്ന

#ദിനസരികള്‍ 216

ഫാസിസം മതത്തിന്റെ ഇണയാണെന്ന് എഴുതിയത് എം എന്‍ വിജയനാണ്. സര്‍വ്വാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഫാസിസത്തോട് ആത്മബന്ധം പുലര്‍ത്തുന്ന മതം, ഫാസിസത്തെപ്പോലെതന്നെ അനുയായികളില്‍ നിന്നു ആവശ്യപ്പെടുന്നതും അനുസരണ എന്ന ശീലമാണ്. ചോദ്യങ്ങളുന്നയിക്കാത്ത, വിധേയന്മാരായ അനുയായികളുടെ വൃന്ദത്തെ അകമ്പടി നിറുത്തുവാനാണ് ഇരുകൂട്ടരും എക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസം സമൂഹത്തിലേക്ക് കടന്നു വരുന്നത് വിവിധങ്ങളായ കൈവഴികളിലൂടെയാണ് . പ്രത്യക്ഷത്തില് ‍ നിരുപദ്രവം എന്നു തോന്നിപ്പിക്കുന്ന അത്തരം കടന്നു കയറ്റങ്ങളെക്കുറിച്ച് എം എന് ‍ വിജയന് ‍ മാസ്റ്റര് ‍ ഇങ്ങനെ എഴുതുന്നു “ ഫാസിസത്തിന്റെ വേരുകള് ‍ വ്യക്തിയുടേയും സമൂഹത്തിന്റേയും അടിപ്പരപ്പുകളില് ‍ പടര് ‍ ന്നു കിടക്കുന്നു . ദൌര് ‍ ല്യങ്ങള് ‍ ഭക്ഷിച്ച് ഭക്ഷിച്ച് ഒരു ജന്തു . കുടുംബത്തില് ‍ അത് കുഞ്ഞിന്റെ ചെറുപ്പമോ പെണ്ണിന്റെ ബലക്കുറവോ ആകാം.ആധിപത്യവും ആധിപത്യത്തിനായുള്ള അഭ്യാസങ്ങളും കുടുംബത്തില് ‍ നിന്ന് ആരംഭിക്കുന്നു . വിനയമെന്നോ വണക്കമെന്നോ അച്ചടക്കമെന്നോ ഗുരുത്വമെന്നോ നല്ല പേരുകള് ‍ ഇട്ട് ആധിപത്യത്തെ ഉറപ്പിക്കാനും നിലനിറു

#ദിനസരികള്‍ 215

            പതിവിലുമേറെ വൈകിയിരിക്കുന്നു. അലസതകൊണ്ടല്ല. മനസ്സ് ശൂന്യമായിരിക്കുന്ന ഒരവസ്ഥയിലാണ്. എല്ലാം കാണുന്നുണ്ട്. അറിയുന്നുണ്ട്. പക്ഷേ ഒന്നും കൃത്യമായി മനസ്സിലേക്ക് പതിയാതെ ഒഴുകിയൊഴുകിപ്പോകുന്ന ഒരവസ്ഥ. നഗരമധ്യത്തിലും ഏകാകി.ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന് എംടിയും ഘോഷയാത്രയില്‍ തനിയെ എന്ന് ഒ വി വിജയനും പറയുന്ന അവസ്ഥ ഇതാണോ ? ആയിരിക്കണം. ആരൊക്കെയോ വരുന്നു. എന്തൊക്കെയോ സംസാരിക്കുന്നു. കടന്നു പോകുന്നു.ആവര്‍ത്തനങ്ങള്‍. പക്ഷേ വിരസമെന്ന് പറയാമോ ? അങ്ങനെ പറയണമെങ്കിലും കുറഞ്ഞൊരു രസബോധം വേണ്ടേ ? ഞാനിവിടെയുണ്ട് എന്ന് എനിക്കു തന്നെ ബോധ്യമാകാതിരിക്കുന്നു.ഒരു ഭാരവുമില്ലാതെ.     ഇത്തരം സന്ദര്‍ഭങ്ങളില്‍ മരുന്നാകുക കവിതയാണ്. മനസ്സിലേക്ക് ആഴത്തില്‍ വിത്തുകളെറിയാന്‍ ശക്തിയുള്ള കവിത വേണം. എല്ലാത്തരം കവിതകള്‍ക്കും അതിനു കഴിയുകയില്ല.അപ്പോള്‍ മനസ്സു ശൂന്യമായിരിക്കുമ്പോള്‍ വായിക്കേണ്ട കവിത ഏതാണ് ?         ഒന്നുമില്ലൊന്നുമില്ല                         മീതെ                         പകച്ചേ നില്ക്കുമംബരം മാത്രം                         താഴെ                         കരളുറഞ്ഞേ പോകും പാരിടം മാത്രം ഒന്ന

#ദിനസരികള്‍ 214

             സോളാര്‍ കേസ് ഒരു വലിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. ഇത്രനാളും സരിത എസ് നായര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മൂശയില്‍ക്കിടന്ന് തിരിയുക മാത്രമായിരുന്നു ആ കേസിന്റെ കാര്യത്തില്‍ കേരളം ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലുകളില്‍ പിണറായി വിജയന്‍ സര്‍ക്കാറിന് ഒരു കാര്യവുമില്ലാതിരുന്നിട്ടുപോലും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് യൂ ഡി എഫ് നേതൃത്വം ആരോപിക്കുന്നതും നമ്മള്‍ കേട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജനകീയരായ ഒട്ടുമിക്ക നേതാക്കന്മാര്‍ക്കുമെതിരെ ലൈംഗിക ആരോപണങ്ങളും അഴിമതിയുമൊക്കെ ഉയര്‍ന്നുവെങ്കിലും ഉമ്മന്‍ ചാണ്ടിയെ പരിചയായി മുന്നില്‍ നിറുത്തി അതൊക്കെ വെറും കള്ളത്തരങ്ങളാണ് എന്നാവര്‍ത്തിക്കുന്നതിനും സരിതയെ സ്വഭാവഹത്യ നടത്തുന്നതിനുമാണ് ആരോപിതര്‍ ശ്രമിച്ചത്.കേരളത്തിലെ ജനങ്ങള്‍ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളെ തള്ളിക്കളയും എന്നാണ് അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ , കഥമാറിയിരിക്കുന്നു. താന്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി തുറന്നു സമ്മതിച്ചതോടെ യു ഡി എഫിന്റെ എല്ലാ പ