#ദിനസരികള്‍ 216


ഫാസിസം മതത്തിന്റെ ഇണയാണെന്ന് എഴുതിയത് എം എന്‍ വിജയനാണ്. സര്‍വ്വാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഫാസിസത്തോട് ആത്മബന്ധം പുലര്‍ത്തുന്ന മതം, ഫാസിസത്തെപ്പോലെതന്നെ അനുയായികളില്‍ നിന്നു ആവശ്യപ്പെടുന്നതും അനുസരണ എന്ന ശീലമാണ്. ചോദ്യങ്ങളുന്നയിക്കാത്ത, വിധേയന്മാരായ അനുയായികളുടെ വൃന്ദത്തെ അകമ്പടി നിറുത്തുവാനാണ് ഇരുകൂട്ടരും എക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഫാസിസം സമൂഹത്തിലേക്ക് കടന്നു വരുന്നത് വിവിധങ്ങളായ കൈവഴികളിലൂടെയാണ്.പ്രത്യക്ഷത്തില്നിരുപദ്രവം എന്നു തോന്നിപ്പിക്കുന്ന അത്തരം കടന്നു കയറ്റങ്ങളെക്കുറിച്ച് എം എന്വിജയന്മാസ്റ്റര്ഇങ്ങനെ എഴുതുന്നു ഫാസിസത്തിന്റെ വേരുകള്വ്യക്തിയുടേയും സമൂഹത്തിന്റേയും അടിപ്പരപ്പുകളില്പടര്ന്നു കിടക്കുന്നു.ദൌര്ല്യങ്ങള്ഭക്ഷിച്ച് ഭക്ഷിച്ച് ഒരു ജന്തു.കുടുംബത്തില്അത് കുഞ്ഞിന്റെ ചെറുപ്പമോ പെണ്ണിന്റെ ബലക്കുറവോ ആകാം.ആധിപത്യവും ആധിപത്യത്തിനായുള്ള അഭ്യാസങ്ങളും കുടുംബത്തില്നിന്ന് ആരംഭിക്കുന്നു.വിനയമെന്നോ വണക്കമെന്നോ അച്ചടക്കമെന്നോ ഗുരുത്വമെന്നോ നല്ല പേരുകള്ഇട്ട് ആധിപത്യത്തെ ഉറപ്പിക്കാനും നിലനിറുത്തുവാനും കഴിയും. മതാത്മകമായ കല്പനകളെ അനുസരിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണെന്ന് വരുത്തിവെച്ചിരിക്കുന്ന ഒരു സിസ്റ്റത്തില്‍ , എന്തിനേയും മതത്തിന്റെ പരിവേഷമണിയിച്ച് അവതരിപ്പിച്ചെടുത്താല്അതിനെ ലംഘിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം തുലോം വിരളമായിരിക്കുമെന്ന് അവര്‍ക്കറിയാം. ആ സാധ്യതയെ വിദഗ്ദമായി ഉപയോഗിക്കുക എന്നത് ഫാസിസത്തിന്റെ മുഖ്യമായ അജണ്ടയാണ്. അതുതന്നെയാണ് ഇന്ത്യ സമകാലികമായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാനമായ വെല്ലുവിളിയും എന്നത് നാം കാണാതിരുന്നുകൂട.മതത്തിന്റെ പരിവേഷമണിയിച്ച് സമൂഹത്തിന്റെ നാനാതുറകളിലേക്കും ഒളിച്ചു കടത്തിയിരിക്കുന്നവയില്‍ വിശുദ്ധ പശു മുതല്‍ സ്ത്രീ പുരുഷ ഇടപെടലുകളുടെ പെരുമാറ്റ ശാസ്ത്രം വരെ വരും.സമൂഹത്തില്‍ രണ്ടു കാര്യങ്ങളേയുള്ളു - ഒന്ന് മതം അനുശാസിക്കുന്നത് ,രണ്ട് അനുശാസിക്കാത്തത് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി വേണ്ടത് മതത്തെ അപകടപ്പെടുത്താന്‍ എത്തുന്ന ശത്രുക്കളെയാണ്.തങ്ങളുടെ വിശ്വാസം അപകടത്തിലാണെന്നും അവയെ സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്നുമുള്ള ധാരണ വേരുറപ്പിച്ചു കഴിഞ്ഞ ഒരു മതാത്മകമായ സമൂഹത്തില്‍ യുദ്ധം ചെയ്ത് സംരക്ഷകരാകുന്നതിന് ആളെ കിട്ടുക പ്രായേണ എളുപ്പമാണല്ലോ.

വിശ്വാസികളും പോരാളികളുമായിക്കഴിഞ്ഞാല്‍പ്പിന്നെ വിശ്വാസത്തിന്റെ രാഷ്ട്രീയവത്കരണം ലളിതമായ ഒരു പ്രക്രിയയാകുന്നു. തങ്ങളെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശക്തമായ നേതൃത്വത്തിന് വേണ്ടി ദാഹിക്കുന്ന അണികളുടെ മുന്നിലേക്ക് വിശുദ്ധ പരിവേഷവുമായി രക്ഷകര്‍ കൂടിയെത്തുമ്പോള്‍ മതത്തില്‍ ഫാസിസം പ്രവര്‍ത്തിക്കുന്നതിന്റെ പൂര്‍ണചിത്രമാകുന്നു. ഫാസിസം മതത്തിന്റെ ഇണയാകുന്നത് ഇങ്ങനെയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍