Posts

Showing posts from April 27, 2025
  " ബുദ്ധിമാന്‍ എത്തി നോക്കാന്‍ മടിക്കുന്നിടത്ത് വിഡ്ഢികള്‍ ഓടിക്കയറും " എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഇന്നലെ വിഴിഞ്ഞം പോര്‍ട്ടിന്റെ ഉദ്ഘാടന വേദിയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്. കേരളത്തിലെ ബി ജെ പിയുടെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട ഒരു മനുഷ്യന്‍ സ്വയം ഒരു   അല്പനാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ആ സ്റ്റേജ് ഷോ നടന്നത് , പക്ഷേ നന്നായി എന്നേ ഞാന്‍ പറയൂ. കാരണം അയാള്‍ എന്താണെന്നും അയാളുടെ ശേഷി എന്താണെന്നും കേരള ജനതയ്ക്ക് പ്രത്യേകമായും ബോധ്യപ്പെടാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെട്ടല്ലോ !                 സംസ്ഥാനത്തിന് പുറത്തു നിന്നൊരു രാഷ്ട്രീയ ഭിക്ഷാംദേഹിയെ കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്നപ്പോള്‍ അയാളുടെ സംഘടനാ ശേഷിയും ബോധ്യങ്ങളും എത്രയുണ്ട് എന്നറിയാതെ ഒരല്പം കുഴങ്ങിപ്പോയ പലരേയും എനിക്കറിയാം. ' ഒന്നുമില്ലാത്ത ഒരാളെ ഇത്തരത്തിലെഴുന്നള്ളിക്കുമോ അയാള്‍ എന്തെങ്കിലുമൊക്കെ ചെയ്യും ഭയപ്പെടണം ' എന്ന് ഭീതിപ്പെട്ടവരൊക്കെ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാകണം. ഇയാള്‍ തന്റെ മുന്‍ഗാമിയെക്കാള്‍ എ...
  സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും !  രണ്ടു പേരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൌമാര കാലഭ്രാന്തുകളില്‍ രണ്ടു പേരും എന്റെ ഒപ്പം നടന്നവരുമാണ്.അവര്‍ എനിക്കു വേണ്ടി അലറിവിളിക്കുകയും വിതുമ്പിക്കരയുകയും പൊട്ടിച്ചിരിക്കുകയും പ്രണയപ്പെടുത്തുകയും മുറിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയുമൊക്കെ ചെയ്തു കൂടെത്തന്നെ പുലര്‍ന്നു , കാലങ്ങളോളം  !  എന്നല്ല ഇപ്പോഴും എന്നുവേണം പറയാന്‍  !  ഏതു സാഹചര്യത്തേയും നേരിടാന്‍ ഒരു സച്ചിദാനന്ദന്‍ കവിതയോ ഒരു ചുള്ളിക്കാട് കവിതയോ കൂട്ടായി എനിക്ക് ഇപ്പോഴുമുണ്ടാകും !  അത്രയും പ്രിയപ്പെട്ട രണ്ടുപേര്‍  !  അവരില്‍ ഒരാള്‍ മറ്റൊരാളുടെ കവിതകളുടെ കൂട്ടത്തില്‍ നിന്നും തനിക്ക് പ്രിയപ്പെട്ടതുമാത്രം വേര്‍‌പെടുത്തിയെടുത്താലോ  ?  കോഴിക്കോടുണ്ടായിരുന്ന ബോധി ബുക്സ് അങ്ങനെ ചിന്തിക്കുകയും എന്റെ സച്ചിദാനന്ദന്‍ കവിതകള്‍ എന്ന പേരില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്‍ കവിതകളുടെ ഒരു സമാഹാരം 1993 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എനിക്ക് ഏറെ പ്രിയങ്കരമായ   ഈ പുസ്തകം ഞാന്‍ കോഴിക്കോട് ബോധിയുടെ ഓഫീസില്‍ നേരിട്ട...
Image
  ചൈനയെക്കുറിച്ച് വേടന്റെ ഒരു വരി ഇങ്ങനെയാണ് :- “ ചീനാ നിന്‍ ചെങ്കൊടിത്താഴെ ഖുറാനെരിഞ്ഞതിന്‍ മണം പരന്നു “ ഈ വരിയെ മുന്‍നിറുത്തി പലരും എന്നോട് ഉന്നയിക്കുന്ന ഒരു ചോദ്യം , ഇത്രയും കഠിനമായ വിമര്‍ശനം ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിന് എതിരെ നടത്തിയിട്ടും എന്തിനാണ് നിങ്ങള്‍ വേടനെ ഇത്രയ്ക്ക് പിന്തുണയ്ക്കുന്നത് ? “ എന്നാണ്. അവരുടെ ചോദ്യം കൃത്യമാണ്. വസ്തുതാവിരുദ്ധവും അതുകൊണ്ടുതന്നെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം പ്രയോഗങ്ങളുടെ ആവിഷ്കര്‍ത്താവിനെ ഞാനെന്തിനാണ് പിന്തുണയ്ക്കുന്നത് ?               നമുക്ക് ഒരാള്‍ പ്രിയങ്കരനാകുന്നത് അയാള്‍ നമുക്ക് അഥവാ നമ്മുടെ ആശയങ്ങളോട് പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെട്ടു നില്ക്കുമ്പോഴാണ്. മറിച്ച് നാം പുലര്‍ത്തിപ്പോരുന്ന ആശയങ്ങള്‍ ആരോട് കൂടുതലായി അടുത്തു നില്ക്കുന്നുവോ അവര്‍ നമുക്ക് കൂടുതല്‍ പ്രിയങ്കരരാകും. ആ അര്‍ത്ഥത്തില്‍ എനിക്ക് മഹാത്മാഗാന്ധിയെക്കാള്‍ കാള്‍ മാര്‍ക്സിനോടാണ് ഇഷ്ടം. വി ഡി സതീശനെക്കാള്‍ പിണറായി വിജയനെയാണ് ഇഷ്ടം. എന്നാലും ഗാന്ധിയ്ക്ക് മാര്‍ക്സിനെയോ വി. ഡി സതീശന് പിണറായി വിജയനേയോ വിമര്‍ശിക്...
Image
  എന്തുകൊണ്ടാണ് സംവരണം നിറുത്തരുത് എന്ന് നാം പറയുന്നത് ? സ്വാതന്ത്ര്യം കിട്ടി അമ്പതോ അറുപതോ വര്‍ഷം കഴിയുമ്പോഴേക്കും സംവരണം അവസാനിപ്പിക്കണം എന്നുതന്നെയല്ലേ നമ്മുടെ ഭരണഘടനയും സങ്കല്പിക്കുന്നത് ? എന്നിട്ടും എന്താണ് നമുക്കത് അവസാനിപ്പിക്കാന്‍ കഴിയാത്തത് ?             സംവരണം എന്നാല്‍ കേവലം സാമ്പത്തിക സംവരണം എന്നല്ല ഉദ്ദേശിക്കുന്നത് എന്ന് നമുക്കറിയാം. പിന്നോക്ക സമുദായങ്ങളുടെ സമൂലപരിവര്‍ത്തനത്തിന് സഹായകമായ രീതിയില്‍ സാമൂഹിക ജീവിതത്തില്‍ പുനക്രമീകരണങ്ങള്‍ നടത്തുക എന്നതാണ് സംവരണം കൊണ്ട് അഭിജ്ഞന്മാര്‍ ഉദ്ദേശിച്ചത്. അല്ലാതെ കുറേ സമ്പത്ത് വാരിക്കോരിനല്കി പുരോഗമനമുണ്ടാക്കുക എന്നല്ല. ആ പിന്നോക്കാവസ്ഥയ്ക്കാകട്ടെ ചരിത്രപരമായ കാരണങ്ങളുമുണ്ട്. നിറത്തിന്റേയും ജാതിയുടേയും സവര്‍ണ സങ്കല്പങ്ങളുടേയും പേരില്‍ അവര്‍ ആയിരത്താണ്ടുകളായി അനുഭവിച്ചുപോന്ന പീഢനങ്ങളുടെ മഹാപ്രവാഹത്തില്‍ പൊടുന്നനെ ഒരു മോചനം അസാധ്യമാണ് എന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ചിന്തിച്ചു. അപ്പോള്‍ അവരെ കൈ പിടിച്ചു പൊതുധാരയിലേക്ക് എത്തിക്കേണ്ടതിന്റെ ബാധ്യത ഭരണഘടനാപരമായ ചുമതലയായി രാഷ്ട്രത്തിന...
  "ഡേയ് സുസ്കാന്തി സുസ്കാന്തി എന്ന് കേട്ടിട്ടുണ്ടോ ?" "ഇല്ല" "ഇല്ലേ ? അല്ലേയ് താനെന്ത് മലയാളിയാഡേയ്... സുസ്കാന്തീന്ന് ഞാനും ശുഷ്കാന്തിയെന്ന് അവരും പറയുന്ന ആ സാധനമില്ലേ .. അതന്നെ സാധനം " "ഓ ശുഷ്കാന്തിയാണോ ഉദ്ദേശിച്ചേ... കേട്ടിട്ടുണ്ടല്ലോ.." "ഉവ്വോ നന്നായി... ആ സുസ്കാന്തി കാണണേല്‍ ഡോ ലവിടെ നോക്ക് " "എവിടെ " "ഡായ് അവിടെ .. ആ ഖേരള്‍ പോലീസിലേക്ക് നോക്ക് ... " "ഹാ നോക്കി" "താന്‍ കാണുന്നില്ലേ സുസ്കാന്തി" "താനെന്താഡേയ് പറയുന്നത്.. " "എഡേയ് ഖേരള്‍പ്പോലീസെന്നാല് സുസ്കാന്തീന്റെ പര്യായാന്ന്.. ഇന്നലെ നടന്ന സംഭവം ഖണ്ടില്ലേ " "എന്ത് സംഭവം" "മ്മടെ വേടന്റെ കഞ്ചാവ് പൊക്കല് " "ആ കണ്ടു.. " "ഹതാണ് സുസ്കാന്തി... ഇത്തിരിപ്പൂലം കഞ്ച പൊക്കിയതിന്റെ ഖോലാഹലമല്ല്യോ ഇക്കാണുന്നതെല്ലാം.. " "അല്ല അതുപിന്നെ കഞ്ചാവ് പിടിക്കണ്ടാന്നാണോ. " "പിടിക്കണം പിടിക്കണം... പിടിക്ക തന്നെ വേണം.. പക്കേങ്കില് ഇന്നാട്ടില് ആകെ ഇത്ര കഞ്ചാവേയൊള്ളോ" "അതെന്താ... "...
Image
  റാപ്പര്‍ വേടന്‍ കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായിരിക്കുന്നു.ഏഴു ഗ്രാം കഞ്ചാവാണ് വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റില്‍ നിന്നും ലഭിച്ചതെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നുമാണ് തൃപ്പൂണിത്തുറ പോലീസ് അറിയിച്ചിരിക്കുന്നത്.               വേടന്‍ യുവാക്കളുടെ ഹരമായി മാറിയത് ഈ അടുത്ത കാലത്താണ്. റാപ് സംഗീതത്തിലൂടെ അധകൃതന്റെ , ദളിതന്റെ രാഷ്ട്രീയം പറയുവാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ യുവാവിനെ ഏറെ വ്യത്യസ്തനാക്കുന്നത്. ജാതീയതയ്ക്ക് എതിരെയുള്ള ഓരോ പാട്ടുകളും കൂരമ്പുകളായിട്ടാണ് നമ്മളിലേക്ക് തുളഞ്ഞു കയറുക. കേവലം ഒരു സാധാരണ റാപ് സിംഗര്‍ മാത്രമായിരുന്നുവെങ്കില്‍ വേടന്‍ ഒരു ഇത്രയധികം ജനപ്രിയനാകുമായിരുന്നില്ല. വേടന്റെ ഓരോ പരിപാടികള്‍ക്കും എത്തിച്ചേരുന്ന ജനക്കൂട്ടം ആരേയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ആ ജനപ്രീതിയൊന്നും മയക്കുമരുന്ന ിന്റെ ഉപയോഗത്തിനുള്ള ന്യായീകരണമോ അനുമതിയോ അല്ല. കഞ്ചാവ് കൈവശം വെച്ചുവെങ്കില്‍ , അഥവാ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തുവെങ്കില്‍ എത്ര ഉന്നതനായാലും...
  മലയാറ്റൂരിന് പോയാലോ എന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ചാടിയിറങ്ങിയതാണ്. രസകരമായ ഒരു യാത്രയാണല്ലോ എന്നതായിരുന്നു മുഖ്യ ആകർഷണം. വനവീഥികളിലൂടെ പൊന്നിൻ കുരിശു മുത്തപ്പാ പൊൻമല കയറ്റം എന്ന ശരണം വിളികളോടെ ആയിരങ്ങളാണ് അന്യ സംസ്ഥാനത്തു നിന്നടക്കം മലയാറ്റൂരിലേക്ക് എത്തുന്നത്. പുലർച്ചേ മൂന്നു മണിയോടെ ഞങ്ങൾ മല കയറാൻ തുടങ്ങി. "ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ മലയാറ്റൂരിലുള്ള ഒരു കുന്നിൻ മുകളിലുള്ള സീറോ-മലബാർ കത്തോലിക്കാ പള്ളിയിലേക്കുള്ള നോമ്പുകാലത്തിന്റെ അവസാനത്തോടടുത്തുള്ള ഒരു വാർഷിക തീർത്ഥാടനമാണ് മലയാറ്റൂർ തീർത്ഥാടനം . അപ്പോസ്തലനായ തോമായുടെ ബഹുമാനാർത്ഥം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ തീർത്ഥാടനമാണിത് , അദ്ദേഹത്തിന്റെ പേരിലാണ് പള്ളി അറിയപ്പെടുന്നത്, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ അദ്ദേഹം തന്നെയാണ് ഇത് സ്ഥാപിച്ചത്. തീർത്ഥാടകർ മൂന്ന് കിലോമീറ്റർ മുകളിലേക്ക് നടന്ന് പള്ളിയിലേക്ക് പോകുന്നു " എന്നാണ് വിക്കിപ്പീഡിയ തീർത്ഥാടനത്തെകുറിച്ച് നല്കുന്ന ചെറുവിവരണം. ഞങ്ങൾ വെളുപ്പിന് മൂന്നുമണിക്കാണ് മലകയറാൻ തുടങ്ങിയത്. ഈസ്റ്ററിന് ശേഷമുള്ള പുതു ഞായറായതുകൊണ്ടാകണം , കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും വലിയ തിരക്...