#ദിനസരികള്‍ 1244 - വാള്‍കൊണ്ടവന്റെ വരവുണ്ട്
നിങ്ങളിതൊന്ന് വായിക്കണം എന്ന് ഇന്നുവരെ ഞാനാരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നാല്‍ അതിനു വിപരീതമായി ഇന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ദയവായി ഇതൊന്ന് വായിച്ചു നോക്കണം. ഇതൊരു കവിതയാണ്.എം ഗോവിന്ദനാണ് കവി. വാള്‍കൊണ്ടവന്റെ വരവുണ്ട് എന്നാണ് കവിതയുടെ പേര്. വായിച്ചിട്ട് കഴിയുമെങ്കില്‍ നിങ്ങളൊരു അഭിപ്രായം കൂടി പറയണം എന്നും എനിക്ക് താല്പര്യമുണ്ട്. വാളെടുത്തവന്‍ വാളാന്‍ നശിക്കും. ശരി വാളെടുക്കാതെ ചിരംജീവിയേതൊരാള്‍ വാഴുന്നു വാനിലും ഭൂവിലും ചൊല്ലുക, വാതുവെയ്ക്കുന്നു ഞാന്‍ കാണട്ടെയൊന്നിനെ ! എന്തിനല്ലെങ്കില്‍പ്പൂപ്പു പിടിച്ച വേ ദാന്തം ? തിരുത്തുക താളുകള്‍ വാളല്ല വാക്കാണ് ക്രൂശില്‍ത്തറച്ചത് യേശുവെ, ക്രൂശുചു...