#ദിനസരികള്‍ 1244 - വാള്‍‍കൊണ്ടവന്റെ വരവുണ്ട്

 


            നിങ്ങളിതൊന്ന് വായിക്കണം എന്ന് ഇന്നുവരെ ഞാനാരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നാല്‍ അതിനു വിപരീതമായി ഇന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ദയവായി ഇതൊന്ന് വായിച്ചു നോക്കണം. ഇതൊരു കവിതയാണ്.എം ഗോവിന്ദനാണ് കവി. വാള്‍‍കൊണ്ടവന്റെ വരവുണ്ട് എന്നാണ് കവിതയുടെ പേര്. വായിച്ചിട്ട് കഴിയുമെങ്കില്‍ നിങ്ങളൊരു അഭിപ്രായം കൂടി പറയണം എന്നും എനിക്ക് താല്പര്യമുണ്ട്.

            വാളെടുത്തവന്‍ വാളാന്‍ നശിക്കും. ശരി

            വാളെടുക്കാതെ ചിരംജീവിയേതൊരാള്‍

            വാഴുന്നു വാനിലും ഭൂവിലും ചൊല്ലുക,

            വാതുവെയ്ക്കുന്നു ഞാന്‍ കാണട്ടെയൊന്നിനെ !

    എന്തിനല്ലെങ്കില്‍പ്പൂപ്പു പിടിച്ച വേ

ദാന്തം? തിരുത്തുക താളുകള്‍ വാളല്ല

വാക്കാണ് ക്രൂശില്‍ത്തറച്ചത് യേശുവെ,

ക്രൂശുചുമന്നവന്‍ ക്രൂശാല്‍ നശിച്ചു. നാം

ക്രൂശൊടിച്ചപ്പോതു കുപ്പയില്‍‍പ്പൊത്തിയോ?

വേദവിചാരിപ്പുകാരോട് ചോദിപ്പൂ :

വാദവൈരുദ്ധ്യമതിന്റേയും കാതലോ?

വാളിന്റെ തേവരവതാരമാവുന്ന

വേളയായ് കല്‍ക്കിക്കലക്കിത്തെളിക്കുവാന്‍

ഉടവാളുറയില്‍ നിന്നൂരി

ഉലകമെമ്പാടും കിടിലം കൂറി

ഉറഞ്ഞെത്തും കറുത്ത മിശിഹയ്ക്ക്

ഉടലുടഞ്ഞുതിരും കുരുതിയില്‍ നീരാട്ട്

നീരാടി നിവര്‍ന്ന് നിറം പകര്‍ന്ന്

നിലവിളിക്കില്‍ തീയും തിരിയുമുയര്‍ന്ന്

തലങ്ങും വെലങ്ങും തേങ്ങയേറ്

ആയിരം തുണ്ടായരക്കത്തലകൊണ്ട്

താലപ്പൊടി മുടിഞ്ഞ പില്പാട്

തെരുവില്‍ താര്‍‌ത്തേരിലേറി

നിറമാര്‍ന്ന തിരുത്തെണ്ടല്‍

മാളോരെ വരുവിന്‍‌ കലികാല

മാപെരും തമ്പുരാനെയെതിരേല്ക്കാന്‍

വരുവിനവനെ വാഴ്ത്താന്‍ വാഴ്ത്തി വാഴ്ത്തി

അവസാനത്തെ അത്താഴമൊരുക്കാന്‍

വാളെടുത്തോന്‍ കുരിശിലൊടുങ്ങവേ

വാള്‍‌കൊണ്ട വീരനെക്കൊണ്ടേ വിമോചനം.

   

           

           

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 13 , 8.15 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1