#ദിനസരികള്‍ 241
ഗ്രേറ്റര്‍ നോയിഡയിലെ രാംവീര്‍ തന്‍വാറിന് 2016 ല്‍ വിവരാവകാശപ്രകരം ലഭിച്ച ഒരു കണക്കു പറയട്ടെ. കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രീ നരേന്ദ്രമോഡി തന്റെ നാലാംകിട സര്‍ക്കാറിനെ ജനങ്ങളുടെ മനസ്സില്‍ ഒന്നാംകിടയാക്കി മാറ്റുന്നതിന് വേണ്ടി നല്കിയ പരസ്യത്തിനായി ചിലവഴിച്ചിരിക്കുന്നത് , 3755 കോടി രൂപയാണ്. മലിനീകരണ നിയന്ത്രണത്തിന് വേണ്ടി ഈ സര്‍ക്കാര്‍ അതേ കാലയളവില്‍ ചെലവഴിച്ചിരിക്കുന്ന തുക വെറും 56.8 കോടി രൂപമാത്രമാണെന്നു കൂടി മനസ്സിലാക്കിയാലേ ഇല്ലാത്ത നേട്ടങ്ങളുടെ പരസ്യത്തിനു വേണ്ടി ചെലവാക്കിയ ഈ തുകയുടെ വലുപ്പം മനസ്സിലാകുകയുള്ളു. ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ , റേഡിയോ , എസ് എം എസ് , ഡിജിറ്റല്‍ സിനിമ മുതലായ ഇലക്ട്രോണിക് മീഡിയകളിലെ പ്രചാരണങ്ങള്‍ക്കുവേണ്ടി 1656 കോടി രൂപയാണ് മോഡിയുടെ സര്‍ക്കാര്‍ ചിലവഴിച്ചത്. എല്ലാ മാസവും മോദി നടത്തുന്ന മന്‍ കി ബാത്തിന്റെ പ്രചാരണത്തിനു വേണ്ടി ചെലവഴിച്ചത് 8.5 കോടി രൂപയാണ്. ഹിന്ദുവിലെ ഈ വാര്‍ത്തയുടെ പ്രതികരണമായി ഒരാള്‍ എഴുതിയത് , “ എന്തു ചെയ്യാം നാം അദ്ദേഹത്തെ തിരഞ്ഞെടുത്തുപോയി. ആഡംബരത്തോട് ഇത്രയധികം ഭ്രമം കാണിക്കുന്ന മറ്റൊരിന്ത്യന്‍ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല.എന്തെങ്കില...