#ദിനസരികള്‍ 1274 എ എസിനെക്കുറിച്ച്
ചിത്രകാരന്‍ എ എസിന്റെ വരകളെ ഞാന്‍ പരിചയപ്പെടാന്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് മാതൃഭുമിയില്‍ മായാമുരളിക്കുവേണ്ടി മദനന്‍ വരച്ച ചില ചിത്രങ്ങളെ പിന്തുടര്‍ന്നാണ് ഞാന്‍ എ എസിലേക്ക് എത്തുന്നത്. യയാതിക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍ എന്നെ എ എസ് അതുല്യനായ ചിത്രകാരന്റെ ആജീവനാന്ത ആരാധകനാക്കി മാറ്റി. ഒരു പക്ഷേ രേഖാ ചിത്രങ്ങളില്‍ ഇത്രയധികം പരീക്ഷണം നടത്തിയ മറ്റൊരു ചിത്രകാരന്‍ അക്കാലത്തുണ്ടായിരുന്നില്ലെന്നു തന്നെപറയാം. കാലിഗ്രാഫിയിലും അദ്ദേഹം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം കൂടി നാം മറക്കാതിരിക്കുക. 1936 ല്‍ കാറല്‍മണ്ണയില്‍ അത്തിപ്പറ്റ ശിവരാമന്‍ നായര്‍ എന്ന എ എസ് നായര്‍ ജനിച്ചു.മദ്രാസിലെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ചിത്രകല പൂര്‍ത്തിയാക്കി. കുറച്ചു കാലങ്ങള്‍ ജയകേരളം പോലെയുള്ള മാസികകളില്‍ ജോലി നോക്കിയെങ്കിലും 1961 ല്‍ മാതൃഭൂമിയില്‍...