Posts

Showing posts from October 14, 2018

#ദിനസരികള്‍ 555

രഹനാ ഫാത്തിമയെ മടക്കിയയച്ചതും അവരുടെ പശ്ചാത്തലവും സാമൂഹിക സാഹചര്യങ്ങളും പരിശോധിച്ചതും വിശാലമായ ജനാധിപത്യ പരിപ്രേക്ഷ്യങ്ങളെ മുന് ‍ നിറുത്തിയാണ് കേരളം വകവെച്ചു കൊടുത്തത്. എന്നാല് ‍ ആ ദുശീലത്തെ ഒരു ശീലമാക്കിയെടുക്കാനാണ് കേരള പോലീസ് ആലോചിക്കുന്നതെങ്കില് ‍ അധികാരത്തിന്റെ പിന് ‍ ബലത്തിന് ‍ നടക്കുന്ന ഈ അക്രമത്തെ അവസാനിപ്പിക്കുക എന്ന പ്രഥമപരിഗണനയിലേക്ക് അതേ ജനാധിപത്യവിശ്വാസികള് ‍ ക്ക് മാറിച്ചിന്തിക്കേണ്ടിവരും. അതുണ്ടാക്കുന്ന പ്രത്യാഘാതം , കേരളത്തിന്റെ സമകാലിക പരിതോവസ്ഥകള് ‍ ക്ക് ഭൂഷണമായിരിക്കുകയില്ല എന്ന് പോലീസ് അധികാരികള് ‍ ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. സ്വാമിദര് ‍ ശനത്തിന് എത്തുന്ന സ്ത്രീജനങ്ങളെ ഇത്തരത്തില് ‍ പോലീസ് പരിശോധിക്കുന്നതും ആര് ‍ ത്തവത്തിന്റെ പേരില് ‍ സവര് ‍ ണബ്രാഹ്മണപ്രഭൃതികളുടെ ശാസനമനുസരിച്ച് കിങ്കരന്മാര് ‍ പരിശോധിക്കുന്നതും തത്വത്തില് ‍ ഒന്നുതന്നെയാണ്. ഇതുമനസ്സിലാക്കിയാണ് ‍ പോലീസിന്റെ ഇത്തരം പരിശോധനകളെ പലരും തള്ളിപ്പറഞ്ഞത്. ആദ്യഘട്ടത്തില് ‍ ശ്ലാഘനീയവും തന്ത്രപരവുമായ നിലപാടു സ്വീകരിക്കുക വഴി അഭിനന്ദനങ്ങള് ‍ ഏറ്റു വാങ്ങിയ കേരള പോലീസ് പിന്നീട് ചാതുര്യമില്ലാത...

#ദിനസരികള്‍ 554

മുപ്പത്തിമൂന്നാം വയസ്സില് ‍ ചുട്ടുകൊല്ലപ്പെട്ട വിപ്ലവകാരി ഓട്ടോ റെനെ കാസ്റ്റിലോയുടെ അരാഷ്ട്രീയ ബുദ്ധിജീവികള് ‍ എന്ന വിഖ്യാതമായ കവിത ഒന്നുകൂടി വായിക്കേണ്ട സന്ദര് ‍ ഭമാണ്.മണ്ണടിഞ്ഞ് മിണ്ടാട്ടം മുട്ടി ചത്തുമലച്ചിരിക്കുന്ന നമ്മുടെ ബൌദ്ധികപ്രതിനിധാനങ്ങളുടെ നട്ടെല്ലിനു കുത്തിക്കൊണ്ട് ആ കവിത ഉച്ചത്തില് ‍ ആലപിക്കേണ്ട സമയം. രാജ്യം കത്തിയെരിയുമ്പോള് ‍ , ജനത വഴികാണാതെ ഇരുളില് ‍ വീണു വലയുമ്പോള് ‍ നീയൊക്കെ ഇവിടെ എന്തുചെയ്യുകയായിരുന്നു എന്ന് ഇപ്പോള് ‍ ചോദിച്ചില്ലെങ്കില് ‍ ഇനി എന്നാണ് നാം നമ്മുടെ ബുദ്ധിജീവികളോട് ചോദിക്കുക? അരാഷ്ട്രീയക്കാരുടേയും വലതു - ജാതിവിഴുപ്പുകളുടേയും വായ്നാറ്റംകൊണ്ട് സഭാമണ്ഡലമാകെ വെറുങ്ങലിച്ചിരിക്കുമ്പോള് ‍ , ചരിത്രത്തിന്റെ നീതിബോധങ്ങള് ‍ വക്രീകരിച്ചും വളച്ചൊടിച്ചും വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള് ‍ ബുദ്ധിജീവികളേ എവിടെയായിരുന്നു നിങ്ങള് ‍ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. നിഷ്പക്ഷരായിരിക്കുവാന് ‍ നിങ്ങള് ‍ ക്കു കഴിയില്ല. നിഷ്പക്ഷത അലങ്കാരമായി എഴുന്നള്ളിക്കുകയാണെങ്കില് ‍ നിങ്ങള് ‍ , ജാതി ഭ്രാന്തിനോട് , അതിന്റെ വെറികളോട് , മാനവികേതരമായ കാഴ്ചപ്പാടുകളോട്...

#ദിനസരികള്‍ 553

             ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചത് തെറ്റായിപ്പോയിയെന്ന കര്‍ണാടക ജലവിഭവ വകുപ്പു മന്ത്രി ഡി കെ ശിവകുമാറിന്റെ വിലാപത്തിന് സമകാലികമായി സവിശേഷമായ പ്രാധാന്യമുണ്ട്.കോണ്‍ഗ്രസുകാരനായ സിദ്ധരാമയ്യയുടെ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ് ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചത്. നിയമസഭ ഇലക്ഷന്‍ പടിവാതില്‍ക്കലെത്തി നിന്ന സന്ദര്‍ഭത്തില്‍ ലിംഗായത്തുകളിലെ ബി ജെ പി സ്വാധീനം കുറച്ചെടുക്കുക എന്ന ഉന്നംവെച്ചുകൊണ്ടാണ് ആ ജനവിഭാഗം കുറേക്കാലമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഈ ആവശ്യത്തെ അംഗീകരിച്ചത്.തികച്ചും രാഷ്ട്രീയമായ ഉദ്ദേശലക്ഷ്യങ്ങളോടെ മാത്രം നടത്തിയ ആ നീക്കം തെറ്റായിപ്പോയെന്നും താന്‍ കൂടി ഭാഗമായിരുന്ന മന്ത്രിസഭയുടെ ആ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പരസ്യമായി സമ്മതിച്ചു.രാഷ്ട്രീയനേതൃത്വവും സര്‍ക്കാറും മതവുമായി കൂട്ടുകൃഷി പാടില്ലെന്നും അത് സമൂഹത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിദ്ധരാമയ്യയുടെ തന്നെ നിലവിലെ മന്ത്രിസഭയില്‍ അംഗമായ , എ ഐ സി സി നേതൃത്വുവുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ഡി കെ ശിവകുമാറിന്റെ ഈ നിലപാട് കേരളത്തിലെ കോണ്...

#ദിനസരികള്‍ 552

             രണ്ടു കാര്യങ്ങളാണ് ശബരീശ സന്നിധിയിലും പരിസരപ്രദേശങ്ങളിലുമായി സംഘപരിവാരം അഴിച്ചുവിട്ട അക്രമങ്ങളില്‍ നിന്നും അനുബന്ധ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാനുള്ളത്. ഒന്ന്, പോലീസ് തങ്ങളുടെ ബുദ്ധിയുപയോഗിച്ചു പ്രവര്‍ത്തിക്കുവാന്‍‌ തുടങ്ങിയിരിക്കുന്നു.രണ്ട് സ്വന്തം അണികളെത്തന്നെ തള്ളിപ്പറയുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്തുകൊണ്ട് പ്രവര്‍ത്തകര്‍ക്കുതന്നെ തന്നെ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു അസംബന്ധമാണ് ബി ജെ പിയും സംഘപരിവാറുമെന്ന് വീണ്ടും   തെളിയിച്ചിരിക്കുന്നു.രണ്ടു നിര്‍ണയങ്ങളേയും ഒരല്പം വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.             സംഘപരിവാരം ആവര്‍ത്തിച്ചു പ്രചരിപ്പിച്ച ഒരു കാര്യം സുപ്രിംകോടതി വിധിക്കെതിരെ തങ്ങള്‍ ഗാന്ധിമാര്‍ഗത്തിലുള്ള സമരങ്ങളാണ് പിന്തുടരുക എന്നതായിരുന്നു.നാമജപങ്ങളും ഭജനപ്പാട്ടുകളും മറ്റുമായി അവര്‍ ചില മാതൃകകളെ സൃഷ്ടിച്ചു കാണിക്കുകയും ചെയ്തു.ഈ സന്ദര്‍ഭത്തില്‍ സമരത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാതെ പോലീസു ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ നടത്തി...

#ദിനസരികള്‍ 551

ചിത്രകാരനായ നന്ദന് ‍ പ്രളയകാല കേരളത്തെ സഹായിക്കുന്നതിനുവേണ്ടി ഏറ്റെടുത്ത പ്രൊജക്ടിനെ ഏറെ ആദരവോടെയും അഭിമാനത്തോടെയുമാണ് ഞാന് ‍ നോക്കിക്കണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1500 രൂപ അടച്ചു റസീറ്റ് അയച്ചുകൊടുത്താല് ‍ ഡിജിറ്റല് ‍ പോര് ‍ ട്രെയിറ്റു വരച്ചു നല്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.പ്രൊജക്ട് അവസാനിക്കുമ്പോള് ‍ മുപ്പത്തിരണ്ടാളുകളില് ‍ നിന്നായി 95,900 രൂപ കേരളത്തിനു നല്കാന് ‍ കഴിഞ്ഞുവെന്നത് തീര് ‍ ച്ചയായും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.കണക്കനുസരിച്ച് ആവശ്യപ്പെട്ടതിലും ഇരട്ടിയിലധികം തുക ഓരോ ചിത്രത്തിനും ലഭ്യമായിട്ടുണ്ട്. 1500 രൂപ എന്ന കണക്കനുസരിച്ചാണെങ്കില് ‍ 63 ആളുകള് ‍ തങ്ങളുടെ ചിത്രം വരക്കാന് ‍ ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് കാണാം.സെപ്തംബര് ‍ ഒന്ന്, രണ്ടു തീയതികളിലായി രണ്ടു ദിവസം പണമടയ്ക്കുന്നവരുടെ ചിത്രങ്ങളായിരുന്നു അദ്ദേഹം വരക്കാമെന്നേറ്റിരുന്നതെന്നതുകൂടി മനസ്സിലാക്കുമ്പോള് ‍ ഈ പ്രൊജക്ടിനോട് ആളുകള് ‍ ക്കു തോന്നിയ താല്പര്യം വ്യക്തമാകും. തന്റെ അധ്വാനശേഷിയെ കൈമുതലാക്കിക്കൊണ്ട് കേരളത്തിലെ മറ്റൊരു കലാകാരനും ഇത്തരത്തിലൊരു വെല്ലുവിളി...

#ദിനസരികള്‍ 550

മൃഗക്ഷേമരാഷ്ട്രത്തിന്റെ പ്രജാപതിയ്ക് , അങ്ങയുടെ സഹോദരങ്ങളായ പശുമഹിഷവൃഷഭാദികളുടെ അഖിലേന്ത്യാസഭ ബോധിപ്പിക്കുന്നത് , പുണ്യശ്രീ മഹാത്മന്‍ , നമ്മുടെ സഭ തീരുമാനിച്ച പ്രകാരം തന്നെയാണ് താങ്കള്‍ മുന്നോട്ടുപോകുന്നത് എന്നതില്‍ സഭ ആദ്യമായി അങ്ങയെ അഭിനന്ദിക്കുകയും അതിരറ്റ ആനന്ദം അങ്ങയെ അറിയിക്കുകയും ചെയ്യട്ടെ ! നമ്മുടെ സഭ ഉണ്ടായ കാലം മുതല്‍ ഭാരതം നിരവധി ശ്രേഷ്ഠരായ പശുസന്തതികളെ കണ്ടിട്ടുണ്ടെങ്കിലും ശ്രേഷ്ഠശ്രീ താങ്കള്‍തന്നെയാണെന്നാണ് ക്ലിന്നാക്ഷികളായ ഗോമാതാക്കളുടെ അഭിപ്രായം.അങ്ങയുടെ പ്രജാപതിവാഴ്ചകൊണ്ട് ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പശുക്ഷേമത്തെ മറ്റെന്തിനെക്കാളുമുപരിയായികണ്ടു നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ ഇനി മറ്റാരു വന്നാലും ഒരു നൂറ്റാണ്ടുകൊണ്ടുപോലും നടപ്പില്‍ വരുത്താന്‍ കഴിയാത്തതാണെന്ന് അങ്ങയുടെ വിനീതാരാധകന്മാരായ പശുവംശത്തിന് ഈ ചുരുങ്ങിയ കാലയളവില്‍ത്തന്നെ മനസ്സിലായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മഹാസഭയുടെ സന്തോഷവും അഭിനന്ദനവും   ആനന്ദാശ്രുക്കളോടെ അങ്ങയെ അറിയിച്ചുകൊള്ളുവാന്‍ അധ്യക്ഷനെന്ന നിലയ്ക്ക് അത്യാഹ്ലാദമുണ്ട്.           ...

#ദിനസരികള്‍ 550

വയനാട്ടിലെ നിര് ‍ മ്മാണ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ഇതിനു മുമ്പും പൊതുസമൂഹം ചര് ‍ ച്ച ചെയ്തതാണ്.എന്നാല് ‍ പ്രത്യക്ഷമായോ പരോക്ഷമായോ ആ മേഖലയില് ‍ പ്രവര് ‍ ത്തിക്കുന്നവരുടെ ആശങ്ക അകറ്റാനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നത് എത്ര നിരുത്തരവാദപരമായാണ് ബന്ധപ്പെട്ടവര് ‍ ഈ വിഷയത്തെ സമീപിക്കുന്നതെന്നതിന് ഉദാഹരണമാണ്.സിമന്റ് കമ്പി , പാറ , ചെങ്കല്ല് മുതലായ അടിസ്ഥാന സാമഗ്രികളുടെ വിലക്കയറ്റവും ലഭ്യതക്കുറവും എല്ലാ മേഖലയിലേയും നിര് ‍ മാണ പ്രവര് ‍ ത്തനങ്ങളെ ബാധിച്ചിരിക്കുന്നു.ഇപ്പോഴും ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിറുത്തിയാല് ‍ അസംഘടിതരായി തുടരുന്ന ഈ മേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാണ്. ക്വോറികളുടെ പ്രവര് ‍ ത്തനം നിലച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടിയായതെന്ന വിലയിരുത്തലിന് പ്രത്യേകം പ്രാധാന്യമുണ്ട്. വയനാട് പാരിസ്ഥിതിക ലോല പ്രദേശമാണെന്നതിനെ മുന്നില് ‍ നിറുത്തി എല്ലാ വിധ ഖനന പ്രവര് ‍ ത്തനങ്ങളും അധികാരികള് ‍ നിറുത്തിവെച്ചിരിക്കുകയാണ്.ഇതു വയനാട്ടിലെ റോഡു നിര് ‍ മാണത്തെപ്പോലും പ്രതികൂലമായി ബാധിച്...