#ദിനസരികള്‍ 554


മുപ്പത്തിമൂന്നാം വയസ്സില് ചുട്ടുകൊല്ലപ്പെട്ട വിപ്ലവകാരി ഓട്ടോ റെനെ കാസ്റ്റിലോയുടെ അരാഷ്ട്രീയ ബുദ്ധിജീവികള് എന്ന വിഖ്യാതമായ കവിത ഒന്നുകൂടി വായിക്കേണ്ട സന്ദര്ഭമാണ്.മണ്ണടിഞ്ഞ് മിണ്ടാട്ടം മുട്ടി ചത്തുമലച്ചിരിക്കുന്ന നമ്മുടെ ബൌദ്ധികപ്രതിനിധാനങ്ങളുടെ നട്ടെല്ലിനു കുത്തിക്കൊണ്ട് ആ കവിത ഉച്ചത്തില് ആലപിക്കേണ്ട സമയം. രാജ്യം കത്തിയെരിയുമ്പോള് , ജനത വഴികാണാതെ ഇരുളില് വീണു വലയുമ്പോള് നീയൊക്കെ ഇവിടെ എന്തുചെയ്യുകയായിരുന്നു എന്ന് ഇപ്പോള് ചോദിച്ചില്ലെങ്കില് ഇനി എന്നാണ് നാം നമ്മുടെ ബുദ്ധിജീവികളോട് ചോദിക്കുക? അരാഷ്ട്രീയക്കാരുടേയും വലതു - ജാതിവിഴുപ്പുകളുടേയും വായ്നാറ്റംകൊണ്ട് സഭാമണ്ഡലമാകെ വെറുങ്ങലിച്ചിരിക്കുമ്പോള് , ചരിത്രത്തിന്റെ നീതിബോധങ്ങള് വക്രീകരിച്ചും വളച്ചൊടിച്ചും വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള് ബുദ്ധിജീവികളേ എവിടെയായിരുന്നു നിങ്ങള് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. നിഷ്പക്ഷരായിരിക്കുവാന് നിങ്ങള്ക്കു കഴിയില്ല. നിഷ്പക്ഷത അലങ്കാരമായി എഴുന്നള്ളിക്കുകയാണെങ്കില് നിങ്ങള്, ജാതി ഭ്രാന്തിനോട് , അതിന്റെ വെറികളോട് , മാനവികേതരമായ കാഴ്ചപ്പാടുകളോട് ചേര്ന്നു നില്ക്കുന്നു എന്നുതന്നെയാണര്ത്ഥം

കാസ്റ്റില്ലോയുടെ കവിത താഴെ ചേര്ക്കുന്നു. കേരളത്തിലെ പ്രാദേശിക ഭാഷാഭേദങ്ങളെ മുന്നിറുത്തിക്കൊണ്ട് തിരുവനന്തപുരത്തിന്റെ രീതിയില് ഈ കവിത മലയാളീകരിച്ചത് നിഷാദ് കൈപ്പള്ളിയാണ്.വായിക്കുക.
------------------------------------------------------------------
APOLITICAL INTELLECTUALS
Otto Rene Castillo
------------------------------------------------------------------
എന്നെങ്കിലും ഒരുദിവസം ഈ തോന്നിവാസം യെഴുതണ പൊക്കത്തിലെ വെളിവുള്ള ഫുദ്ധിജീവികളെ എന്റെ നാട്ടുകാരു് വിചാരണക്ക് ഇരുത്തും കെട്ട.

പുള്ളാളു് ചാകുമ്പം യവമ്മാരു് എന്തരു തൊലിച്ചെന്നു അവരു മണ്ണെണ്ണ വെളക്കിന്റെ വെട്ടത്തില് കുത്തിയിരുത്തി ചോച്ചോളും.

അവന്റെയെക്ക കാല്സ്രായും തൊപ്പിയും, കഴുത്തിലെ കോണാനും, തിന്ന പഞ്ചനക്ഷത്ര ശാപ്പാടിനെ പറ്റിയൊന്നും ചോയിക്കൂല്ല മോനെ.

അവന്റെയക്ക മണ്ണുപറ്റാത്ത കുപ്പായത്തെപറ്റിയും പേനയുന്തിയ കൈത്തഴമ്പിനെ പറ്റിയും ഒരുത്തരും ചോയിക്കൂല്ല.

അവമ്മാരു് പണം കൊടുത്ത പഠിച്ച പൊക്കത്തിലെ പഠിപ്പിനെ പറ്റിയും,

സംസ്കൃത ശ്ലോകങ്ങളെ പറ്റിയും, അവയ്ങ് കുഴിച്ചെടുത്ത ചരിത്ര പൊത്തകത്തെ പറ്റിയും ചോയിക്കൂല്ല.

പേടിത്തൊണ്ടമ്മാരായ അവന്റെ ഊച്ചാളി കൂട്ടുകാരു് ചാകുമ്പം എഴുതിയ കൂതറ കവിതയെപ്പറ്റിയും ചോയിക്കൂല്ല.

അവന്റെ വെളിവുകെട്ട ഞ്യായങ്ങളെ പറ്റിയും ഒരു മോനും ചോയിക്കൂല്ല.

അന്നു പയലുകളു് അവന്റട്ട ചോയിക്കും.
കവിതയും സാഗിത്യവും, പൊക്കത്തില പഠിപ്പും ഇല്ലാത്ത പാവം പയലുകളു് ചോയിക്കും.
പഴഞ്ഞിയും പയറും തിന്നണ സാദാരണക്കാരു് അവന്റട്ട ചോയിക്കും.
അവന്റെ കക്കൂസും, മുറ്റവും, പെണ്ടാട്ടീട അടിപ്പാവടയും കഴുകണ പയലുകള് അവന്റട്ട ചോയിക്കും.

"നമ്മട നാടു കത്തിയപ്പം എന്തരടെ മൈരെ നീ ഉണ്ടാക്കിയതു്?"
"പയലുകളു പട്ടിണി കെടന്നു് നശിച്ചപ്പം എന്തരെടെ നീ യെഴുതിയതു്?"

എന്റെ നാട്ടില പൊക്കത്തിലെ വെളിവുള്ള ഫുദ്ദിജീവികളെ, അന്നു നീയൊന്നും ഒരു മൈരും പറയൂല്ല കെട്ട.
അന്നു് നിന്റയെക്ക മിണ്ടാട്ടം, നാറിയ ചാള കരുവാടു് പോലെ കാറ്റില് ആടും തന്ന.
അന്നു് നിന്റെ കുറ്റബോദം നിന്റെ മനസിനെ ചോറു വേവിക്കണപോലെ വേവിക്കും.
അന്നു് നീ വാ പൊളിക്കാത നാണവും മാനവും കെട്ടവനായി മിണ്ടാത തലകുനിക്കും
സെബിന് ജേക്കബ്
ഒരു ദോസം
എന്റെ നാട്ടിലെ പാവപ്പെട്ടവര്
എരണംകെട്ട ബുജികളോട് ചോയ്ക്കും

ഞങ്ങടെ രാജ്യം
ചക്രശാസം വലിച്ചപ്പം
എന്തൊലത്തുവാരുന്നെന്ന്

അവരുടെ അലക്കിത്തേച്ച ഉടുപ്പും
കാലുകവച്ചൊള്ള നടപ്പും
ഏമ്പക്കംവിട്ടേച്ചൊള്ള ഞൊളപ്പും
ഒരുത്തനും വകവയ്ക്കത്തില്ല
ഒടുക്കത്തെ തത്വഷാസ്ത്രോം കൊമ്പത്തെ പടുത്തോം
ആവതില്ലാത്തോന്റെ മുതുകത്ത് (1)
പഞ്ചായത്തുകൂടിയ മഹത്തോം ചെലവാകത്തില്ല

അവരോടാരും
സണ്ടേസ്കൂളീ പടിച്ചതെന്നാന്ന് ചോയ്ക്കത്തില്ല
കൂട്ടത്തിലൊള്ള പേടിച്ചുതൂറി
മോളിലോട്ട് കെട്ടിയെടുത്തപ്പം
അവന്റെയൊക്കെ മൊകത്തുകണ്ട വെളര്ച്ച
കാര്യമാക്കുവേല

മുട്ടന് നൊണ ഒലത്തീട്ടൊള്ള
പതംപറച്ചില്
വെലവെക്കത്തില്ല.

അന്ന് വരും, പാവങ്ങള്
വെറും പാവങ്ങള്

ഈ വരത്തന്മാരുടെ
പാട്ടിലും പ്രാര്ത്തനേലും
ഓര്ക്കത്തുംകൂടി ഇല്ലാരുന്നവര്
പക്ഷെ ദെവസോം അവര്ക്ക്
കഞ്ഞീം പുഴുക്കും ഉണ്ടാക്കിക്കൊടുത്തവര്
അവരുടെ അണ്ണാക്കിലോട്ട്
മൊട്ട പുഴുങ്ങി തള്ളിക്കൊടുത്തവര്
അവരുടെ വണ്ടീംകാളേം വലിച്ചവര്
അവരുടെ പട്ടിത്തീട്ടം പെറുക്കീം
കാട്ടുചെടി വെട്ടീം
പണിയെടുത്തവര്
അവര് വന്നിട്ട് ചോയ്ക്കും

പാവങ്ങള് സഹിച്ചപ്പം
നിങ്ങളെന്തൊലത്തുവാരുന്നെന്ന്
ഞങ്ങടെ തൊലീം മിനുസോം പോയപ്പം...
ഞങ്ങക്ക് മുറിഞ്ഞപ്പം...

എന്റെ നാട്ടിലെ എരണംകെട്ട ബുജികളെ
നിങ്ങക്ക് മറുപടിപറയാനൊക്കത്തില്ല

മിഴുങ്ങസ്യാന്നു നിക്കും
മിണ്ടാമ്പറ്റാതെ

നിങ്ങടെ വിധി
നിങ്ങടെ മേലും പതിയും

നാണങ്കെട്ടുചൂളും
എരപ്പകള് (2)

***************************

1. നെടുമ്പൊറത്ത് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. പലയിടത്തു താമസിച്ചതിനാല് എപ്പോഴോ നാവില്ക്കയറിയ പ്രയോഗമാണതു്. കോട്ടയത്തു് മുതുകത്തു് എന്ന പ്രയോഗമാണു് സാധാരണം. അതുകൊണ്ടു് തിരുത്തി.

2. എമ്പോക്കികള് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. മുകളില്പറഞ്ഞ അതേ കാരണത്താല് ഇതും തിരുത്തി.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1