#ദിനസരികള്‍ 551


ചിത്രകാരനായ നന്ദന് പ്രളയകാല കേരളത്തെ സഹായിക്കുന്നതിനുവേണ്ടി ഏറ്റെടുത്ത പ്രൊജക്ടിനെ ഏറെ ആദരവോടെയും അഭിമാനത്തോടെയുമാണ് ഞാന് നോക്കിക്കണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1500 രൂപ അടച്ചു റസീറ്റ് അയച്ചുകൊടുത്താല് ഡിജിറ്റല് പോര്ട്രെയിറ്റു വരച്ചു നല്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.പ്രൊജക്ട് അവസാനിക്കുമ്പോള് മുപ്പത്തിരണ്ടാളുകളില് നിന്നായി 95,900 രൂപ കേരളത്തിനു നല്കാന് കഴിഞ്ഞുവെന്നത് തീര്ച്ചയായും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.കണക്കനുസരിച്ച് ആവശ്യപ്പെട്ടതിലും ഇരട്ടിയിലധികം തുക ഓരോ ചിത്രത്തിനും ലഭ്യമായിട്ടുണ്ട്. 1500 രൂപ എന്ന കണക്കനുസരിച്ചാണെങ്കില് 63 ആളുകള് തങ്ങളുടെ ചിത്രം വരക്കാന് ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് കാണാം.സെപ്തംബര് ഒന്ന്, രണ്ടു തീയതികളിലായി രണ്ടു ദിവസം പണമടയ്ക്കുന്നവരുടെ ചിത്രങ്ങളായിരുന്നു അദ്ദേഹം വരക്കാമെന്നേറ്റിരുന്നതെന്നതുകൂടി മനസ്സിലാക്കുമ്പോള് ഈ പ്രൊജക്ടിനോട് ആളുകള്ക്കു തോന്നിയ താല്പര്യം വ്യക്തമാകും.

തന്റെ അധ്വാനശേഷിയെ കൈമുതലാക്കിക്കൊണ്ട് കേരളത്തിലെ മറ്റൊരു കലാകാരനും ഇത്തരത്തിലൊരു വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല.സാര്ത്ഥകമായ ആ സപര്യയെ കേരളത്തിന്റെ പൊതുമനസ്സു സ്വാഗതം ചെയ്തുവെങ്കിലും തന്നെ നിരുത്സാഹപ്പെടുത്താനും ചില കീടങ്ങള് ശ്രമിക്കാതിരുന്നില്ല എന്ന വസ്തുത അദ്ദേഹം തുറന്നു പറയുന്നുണ്ട് – “ സുഹൃദ് വലയത്തിലെ(ഓൺ /ഓഫ് ലൈൻ ) ചിലരെങ്കിലും ഇത്തരമൊരു അദ്ധ്വാനത്തെ ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ട് , പ്രോത്സാഹനത്തിന് മടി കാണിച്ചിട്ടുണ്ട് , പലപ്പോഴും വരച്ച ചിത്രങ്ങളും, ഇതിനെക്കുറിച്ച് വന്ന വാർത്തകളും മറ്റും കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്. ' മണ്ടത്തരമാണ് ചെയ്യുന്നത്' 'സർക്കാരിന് കാശുണ്ടാക്കി കൊടുക്കാൻ വട്ടുണ്ടോ?' എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അതൊക്കെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു കാതുകളടച്ചു വീണ്ടും വരയിലെക്ക് തന്നെ ഊളിയിട്ടു പോയി ചിത്രങ്ങൾ കൂടുതൽ മിഴിവാക്കാൻ ശ്രമിച്ചു പകരം വീട്ടിയിട്ടുണ്ട്. പല ദിവസങ്ങളിലും ഭക്ഷണവും ഉറക്കവും അതിന്റെ സമയത്തെ മാറ്റി വെച്ചിട്ടുണ്ട്. എന്തായാലും പല പരിമിതികൾക്കും പ്രശ്നങ്ങൾക്കും ഇടയിൽ നിന്നും എനിക്ക് വന്ന മുപ്പത്തി രണ്ടു പേരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനും ഒപ്പം അതിജീവിക്കുന്ന എന്റെ നാടിനെ എന്നാലാവുന്ന വിധം കൈത്താങ്ങായി നിൽക്കാനും സാധിച്ചതിൽ വളരെ വളര സന്തോഷമുണ്ട് , ആത്മ സംതൃപ്തിയുണ്ട് . “ ഒരു നാട് പ്രളയത്തിന്റെ കെടുതികളില് വീണുകിടന്നുകൊണ്ട് സഹായത്തിനായി മുറവിളി കൂട്ടുമ്പോള് അതിനെതിരെ മുഖം തിരിച്ചു നിന്നവര് സഹായിക്കാന് തയ്യാറായവരെപ്പോലും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുവെന്നതിനെക്കാള് വലിയ അശ്ലീലം മറ്റെന്തുണ്ട് ? അത്തരം അല്പന്മാര്ക്കു മുന്നില് തങ്ങളുടെ ഇച്ഛാശക്തിയെ പണയം വെക്കാനില്ലെന്ന മറുപടിയോടൊപ്പമാണ് കേരളത്തിലെ ചിന്തിക്കുന്ന ഭൂരിപക്ഷമെന്നത് ആശാവഹവും ആശ്വാസരകരവുമാണ്.



എന്നാല്‌പ്പോലും നമ്മുടെ ഓണ്‌ലൈന് രംഗം ഇത്തരമൊരു സമൂഹത്തിന്റെ പരിച്ഛേദമാണെന്നു വിശ്വസിക്കുക വയ്യ. പ്രതിലോമകരമായ ഭാവനകളുടേയും ധാരണകളുടേയും ഒരു കൂത്തരങ്ങാണ് ഇവിടമെന്ന കാര്യം നിരാശ ജനിപ്പിക്കുന്നതാണങ്കിലും നന്ദനപ്പോലെയുള്ളവരുടെ ഇടപെടലുകള് തെളിനാളമാകുന്നുവെന്നത് പ്രതീക്ഷയാകുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം