#ദിനസരികള്‍ 550




വയനാട്ടിലെ നിര്മ്മാണ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ഇതിനു മുമ്പും പൊതുസമൂഹം ചര്ച്ച ചെയ്തതാണ്.എന്നാല്പ്രത്യക്ഷമായോ പരോക്ഷമായോ മേഖലയില്പ്രവര്ത്തിക്കുന്നവരുടെ ആശങ്ക അകറ്റാനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നത് എത്ര നിരുത്തരവാദപരമായാണ് ബന്ധപ്പെട്ടവര് വിഷയത്തെ സമീപിക്കുന്നതെന്നതിന് ഉദാഹരണമാണ്.സിമന്റ് കമ്പി, പാറ, ചെങ്കല്ല് മുതലായ അടിസ്ഥാന സാമഗ്രികളുടെ വിലക്കയറ്റവും ലഭ്യതക്കുറവും എല്ലാ മേഖലയിലേയും നിര്മാണ പ്രവര്ത്തനങ്ങളെ ബാധിച്ചിരിക്കുന്നു.ഇപ്പോഴും ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിറുത്തിയാല്അസംഘടിതരായി തുടരുന്ന മേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാണ്.


ക്വോറികളുടെ പ്രവര്ത്തനം നിലച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടിയായതെന്ന വിലയിരുത്തലിന് പ്രത്യേകം പ്രാധാന്യമുണ്ട്. വയനാട് പാരിസ്ഥിതിക ലോല പ്രദേശമാണെന്നതിനെ മുന്നില്നിറുത്തി എല്ലാ വിധ ഖനന പ്രവര്ത്തനങ്ങളും അധികാരികള്നിറുത്തിവെച്ചിരിക്കുകയാണ്.ഇതു വയനാട്ടിലെ റോഡു നിര്മാണത്തെപ്പോലും പ്രതികൂലമായി ബാധിച്ചു.കഴിഞ്ഞ പ്രളയകാലത്ത് പരിപൂര്ണമായും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ പുനര്നിര്മാണജോലികള്ഏറ്റെടുക്കാന്കോണ്ട്രാക്ടര്മാര്തയ്യാറാകാത്ത സാഹചര്യമുണ്ട്.ഫലത്തില്നിര്മാണ മേഖലയില്വയനാടു നേരിടുന്ന പ്രതിസന്ധി കാര്ഷികമേഖലയിലുള്‌പ്പെടെ വന്തിരിച്ചടികളുണ്ടാക്കുമെന്ന കാര്യത്തില്സംശയമില്ല. നൂറ്റാണ്ടിനു മുമ്പേ വയനാട്ടിലേക്ക് കുടിയേറിവന്ന് കാട്ടുമൃഗങ്ങളോടും കോളറയോടും മലമ്പനിയോടുമൊക്കെ മല്ലിട്ട് അതിജീവിച്ചു് പതിയെപ്പതിയെ ജീവിതത്തിന്റെ താളം വീണ്ടെടുക്കുന്ന മനുഷ്യജീവിതങ്ങളെ പ്രതിസന്ധികള്നിരാശരാക്കും.


ഒരു മേഖലയും അനിയന്ത്രിതമായി തുറന്നുകിട്ടണമെന്ന് തൊഴിലാളികള്ആവശ്യപ്പെടുന്നില്ല.വയനാടിന്റെ പാരിസ്ഥിതികമായ പ്രാധാന്യത്തെക്കുറിച്ച് അവര്ക്കു ബോധ്യങ്ങളുണ്ട്. തണ്ണീര്ത്തടങ്ങളും വയലുകളും നികത്തപ്പെടുന്നതുമൂലമുണ്ടാകുന്ന കെടുതികളെക്കുറിച്ച് അവരെയാരും പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. റിസോര്ട്ടുകളും മറ്റും പടുത്തുയര്ത്തി മറിച്ചു വിറ്റു കൊള്ളലാഭമുണ്ടാക്കുന്ന വന്കിട മാഫിയ സംഘങ്ങളുടെ പ്രവര്ത്തനത്തെക്കുറിച്ചും അവര്ക്കറിയാം. ബഹുനിലകെട്ടിടങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും തിരിച്ചറിയാനുള്ള ശേഷി അവര്ക്കുണ്ട്.പ്രകൃതിയെ സംരക്ഷിക്കണമെന്നും അമിതവും അനിയന്ത്രിതവുമായ ചൂഷണത്തിലൂടെ നശിപ്പിക്കരുതെന്നുമുള്ള തിരിച്ചറിവും നിര്മാണ മേഖലയില്പ്രവര്ത്തിക്കുന്നവര്ക്കുണ്ട്.അതുകൊണ്ടുതന്നെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെ പാരിസ്ഥിതികാഘാതം പരമാവധി കുറച്ചുകൊണ്ടു പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കണം എന്ന അഭിപ്രായമാണ് അവര്ക്കുള്ളത്. അതു പരിഗണിക്കേണ്ടതുമാണ്. അന്ധമായ പ്രകൃതി സ്നേഹവും അന്ധമായ ചൂഷണവും അസംബന്ധമാണ്.അതുകൊണ്ട് ശാസ്ത്രീയമായ ഖനനങ്ങളും നിര്മാണങ്ങളും നടക്കേണ്ടതുണ്ട്.


അതുപോലെ പൊതുവേ തൊഴില്കുറഞ്ഞുവരുമ്പോള്ഇതര സംസ്ഥാന തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ഏജന്റുമാര്മുഖേന കൊണ്ടുവന്ന് പണിയെടുപ്പിക്കുന്ന രീതി വ്യാപകമായ പ്രതിഷേധം വിളിച്ചു വരുത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികള്വരുന്നതിനെയോ ഇവിടെ പണിയെടുക്കുന്നതിനെയോ അല്ല എതിര്ക്കുന്നത് , മറിച്ച് അവരെ ചൂഷണം ചെയ്യുന്നതിനെയാണ് എന്ന കാര്യം അടിവരയിട്ടു പറയുന്നു.കുറഞ്ഞ കൂലിക്കു ജോലി ചെയ്യുന്നത് കേരളം ഇതുവരെ ഇടപെടലുകളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങളുടെ ലംഘനം കൂടിയാണ്.അതുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പരിതോവസ്ഥകളെ ഇല്ലാതാക്കാനാവശ്യമായ നടപടികള്ഉണ്ടാകണം.ഇപ്പോള്ത്തന്നെ പ്രദേശികമായ ചെറിയ തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സംഘട്ടനങ്ങളും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. അതിനിയും വര്ദ്ധിവരുമെന്ന കാര്യത്തില്സംശയമില്ല.


വിവിധ തരം ഡിപ്പാര്ട്ടു മെന്റുകള്പ്രത്യേകിച്ചും പോലിസു പോലെയുള്ളവ നിര്മ്മാണ സാമഗ്രികള്കൊണ്ടുവരുന്ന വാഹനങ്ങളില്നിന്ന് വലിയ തുക ബലമായി കൈപ്പറ്റുന്നതായി ശക്തമായ ആരോപണമുണ്ട്.ആര്ടി , വിവിധ ടാക്സു വകുപ്പുകള്‍ , ജിയോളജി മുതലായ ഡിപ്പാര്ട്ടുമെന്റുകളെക്കുറിച്ചും ഇതേ ആരോപണമുണ്ട്. വെട്ടുകല്ലു കയറ്റി വരുന്ന ലോറികളെ ലക്ഷ്യമിട്ടുകൊണ്ട് കാത്തിരിക്കുന്ന പോലീസുകാരുടെ ഒരു സംഘം തന്നെയുണ്ട്.ഒരു വണ്ടിയില്നിന്നും അഞ്ഞൂറും ആയിരവുമൊക്കെ ഈടാക്കുമ്പോള് തുക കൂടി വിലയായി സാധനത്തിന്റെ പുറത്തേക്ക് തള്ളപ്പെടുന്നു.തുക കൊടുത്തില്ലെങ്കില്അനാവശ്യമായി ചാര്ജു ചെയ്തുകൊണ്ട് വാഹനത്തെ പിടിച്ചിടുന്നതടക്കമുള്ള നടപടികളിലേക്ക് ഉദ്യോഗസ്ഥര്കടക്കുന്നു. ഫലത്തില്കൈക്കൂലിയും വിലവര്ദ്ധനവിനു കാരണമാകുന്നു. കാര്യക്ഷമമായ ഇടപെടല് തലത്തിലും ഉണ്ടാകണം.


നിര്മാണ മേഖലയുടെ വീണ്ടെടുപ്പ് വയനാടിന്റെ സര്വതോമുഖമായ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.ഈ രംഗത്തെ ആശങ്കപ്പെടുത്തുന്ന മരവിപ്പ് മാറ്റിയെടുക്കാന്സര്ക്കാറും ഇതര സ്ഥാപനങ്ങളും അടിയന്തിരമായി ഇടപെടണമെന്ന ആവശ്യത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇനിയും അധികാരികള് ആവശ്യത്തിനെതിരെ മുഖം തിരിച്ചുകൂട.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1