#ദിനസരികള് 506- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയാറാം ദിവസം.
|| കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുവും – കാതിയാളം അബൂബക്കര്‍ || ശ്രീനാരായണനും വാഗ്ഭടാനന്ദനും തമ്മില്‍ 1914 മെയ് മാസം ആലുവയിലെ അദ്വൈതാശ്രമത്തില്‍ കൂടിക്കാഴ്ച നടന്നു. പ്രസ്തുത സമയത്ത് ഗുരുവും വാഗ്ഭടാനന്ദനുമായി താഴെ ചേര്‍ക്കുന്ന സംഭാഷണം നടന്നു. വാഗ്ഭടാനന്ദന്‍ സ്വാമി അദ്വൈതിയാണല്ലോ അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കണമെന്ന് കുറച്ചു കാലമായി ആഗ്രഹിക്കുന്നത്.അതിനുള്ള ഭാഗ്യം ഇപ്പോഴാണ് ഉണ്ടായത്. ഗുരു അതെ നാം അദ്വൈതി തന്നെ ഗുരുക്കളും അദ്വൈതിയല്ലേ ? അപ്പോള്‍ നാം ഒന്നാണ്. വാഗ്ഭടാനന്ദന്‍ - അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ട നടത്തുകയും ചെയ്യുന്നുണ്ടല്ലോ.അദ്വൈതവും അതും തമ്മിലെങ്ങനെ പൊരുത്തപ്പെടും ? ഗുരു – ജനങ്ങള്‍ സ്വൈരം തരണ്ടേ ? അവര്‍ക്കു ക്ഷേത്രം വേണം.പിന്നെ കുറേ ശുചിത്വമെങ്കിലുമുണ്ടാകുമല്ലോ എന്ന് നാമും വിചാരിച്ചു. വാഗ്ഭടാനന്ദന്‍ - അങ്ങ് ഒരാചാര്യനാണ്.അങ്ങയുടെ സിദ്ധാന്തത്തിന്നു ജനങ്ങളെ വഴക്കിയെടുക്കേണ്ടതല്ലേ ? ഗുരു – നാം ആദ്യ കാലത്ത് അവരെ വിളിച്ചു.വിളി കേട്ട് ആരും വന്നില്ല. വാഗ്ഭടാനന്...