Posts

Showing posts from August 24, 2025
Image
  പ്രവാചകന്റെ മുടി അര സെന്റിമീറ്റര്‍ വളര്‍ന്നിരിക്കുന്നുവെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവന നമുക്ക് , പൊതുസമൂഹത്തിന് , ഒരു ഒന്നാന്തരം തമാശയായിട്ടാണ് തോന്നിയത്. ഏഴാം നൂറ്റാണ്ടില്‍ മരിച്ചു പോയ അന്ത്യപ്രവചാകന്റെ ശരീരഭാഗമാണെന്ന വന്‍പ്രചാരണത്തോടെയാണ് കേരളത്തിലേക്ക് ഈ മുടി എത്തുന്നത്. ഇത്രയും നൂറ്റാണ്ടിനു ശേഷം കാന്തപുരത്തിന്റെ കൈകളിലെത്തിയ മുടി വീണ്ടും അരസെന്റിമീറ്റര്‍ വളര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ പ്രഖ്യാപനം ! വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സ്ഥാനവലുപ്പം കൊണ്ടും വന്ദ്യനായിരിക്കേണ്ട ഒരു വ്യക്തി അസംബന്ധത്തിന്റെ കുഴലൂത്തുകാരനായി മാറിയതില്‍ നാം ഖേദപ്പെട്ടിട്ട് കാര്യമില്ല, കാരണം എല്ലാം കച്ചവടമാണ് ! കച്ചവടത്തിന്റെ അടിസ്ഥാന തന്ത്രംതന്നെ ആളുകളെ അത്ഭുതപ്പെടുത്തുക എന്നതാണല്ലോ ! അതുകൊണ്ട് ഇനിയും ഇനിയും ഇത്തരത്തിലുള്ള അത്ഭുതപ്പെടുത്തലുകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം , മുസ്ലിം സമൂഹത്തില്‍ നിന്നുതന്നെ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്നതാണ്. കാന്തപുരത്തിന്റെ അനുയായികള്‍ തന്നെ മുഖവി...
  പി പി രാമചന്ദ്രന്റെ കവിതകള്‍- 2               പി പി രാമചന്ദ്രന്‍ ഭാവിയില്‍ നിന്നു കൊയ്യുകയും ഭൂതത്തില്‍ വെച്ച് വേവിക്കുകയും വര്‍ത്തമാനത്തില്‍ വിളമ്പുകയും ചെയ്യുന്ന ഒരു കവിയാണ്. വരാനിരിക്കുന്ന ഒരു ചകിതകാലത്തിന്റെ രാഷ്ട്രീയ സമസ്യകളെ ഭാവിയിലേക്ക് തുറക്കുന്ന കണ്ണുകള്‍‌കൊണ്ട് ആവാഹിച്ചെടുക്കുന്ന വിദ്യ ഇദ്ദേഹത്തിന് നന്നേ വശമാണ്. ആരാണ് കവി എന്ന ചോദ്യത്തിന് പൌരാണികര്‍ പറഞ്ഞ ഉത്തരം നാനൃഷി എന്നായിരുന്നു എന്നതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുക. വെടിത്തുള എന്ന കവിത വായിക്കുക. ഗാന്ധിയെന്ന മൃണ്മയശരീരം ഒരിക്കല്‍ ഒരു തീയുണ്ടയില്‍ തകര്‍ന്നടിഞ്ഞുവെങ്കിലും ഒരിടത്തും തറഞ്ഞുപോകാതെ ഗാന്ധിയെ ആവര്‍ത്തിച്ചു കൊന്നുകൊണ്ടിരിക്കുന്നതിന്റെ ചരിതം നമുക്കിവിടെ കണ്ടെത്താനാകും               പ്രാര്‍ത്ഥനാ പൂര്‍വ്വം                എഴുന്നേല്ക്കുന്നു             വീണ്ടും കാലം ...
  പി പി രാമചന്ദ്രന്റെ കവിതകള് ‍ ക്ക് എഴുതിയ കവിതയുടെ അര് ‍ ത്ഥശാസ്ത്രം എന്ന ആമുഖക്കുറിപ്പില് ‍ പ്രിയപ്പെട്ട ശ്രീ കെ സി നാരായണന് ‍ “ഏറ്റവുമധികം പലിശ കിട്ടുന്ന സ്ഥലത്ത് നിക്ഷേപിച്ച മുതല് ‍ പോലെയാണ് പി പി രാമചന്ദ്രന്റെ കവിതയിലെ വാക്ക് “ എന്നൊരു രസകരവും അര് ‍ ത്ഥവത്തുമായ പ്രയോഗം നടത്തുന്നുണ്ട്. താന് ‍ പ്രയോഗിക്കുന്ന വാക്കുകള് ‍ ക്ക് പലമടങ്ങ് പലിശ കിട്ടുന്നത് ഒരു കവിയെ സംബന്ധിച്ച് അസുലഭമായ സമ്മാനമാണ്. എടുക്കുമ്പോള് ‍ ഒന്നും തൊടുക്കുമ്പോള് ‍ നൂറും കൊള്ളുമ്പോള് ‍ ആയിരങ്ങളുമായി വാക്കിന്റെ മുനകള് ‍ മാറണം എന്ന് ആഗ്രഹിക്കാത്ത ഏതുകവിയുണ്ട് ? എന്നാല് ‍ വളരെക്കുറച്ചു പേര് ‍ ക്കു മാത്രമേ ആഗ്രഹത്തിനൊത്ത ശേഷി കൈവരിക്കാന് ‍ കഴിഞ്ഞിട്ടുള്ളു എന്നതാണ് വസ്തുത. പി പി രാമചന്ദ്രന്റെ കവിതയെക്കുറിച്ചാണെങ്കില് ‍ തികച്ചും ശരിയായ ഒരു നിരീക്ഷണമാണ് ഇതെന്ന് പറയാം. വീഴ്ച എന്നൊരു ചെറുകവിതയുണ്ട്. 1996 ല് ‍ എഴുതിയ ആ കവിത ഞാനിവിടെ പകര് ‍ ത്തുന്നു ഒരു മാവുവീഴുന്നു അന്തി ചായുന്ന പോല് ‍ ചുണയും പുളിയും തേനും ചിറകടിച്ചു മറഞ്ഞുപോയ് ഒരു രാവൊടുങ്ങുന്നു ഇലകള് ‍ ചിമ്മാതെ ഒരു തണലുണ്ടായിരുന്ന തെവിടെയെ ന്നിളവ...
  അസംബന്ധം എന്നല്ല ശുദ്ധ തെമ്മാടിത്തരം എന്നാണ് പറയേണ്ടത്. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഒരു “ അഹിന്ദു ” കാല്‍ കഴുകിയതിനെത്തുടര്‍ന്ന് ക്ഷേത്രത്തിനും കുളത്തിനും അശുദ്ധിയുണ്ടായത്രേ ! അതെത്തുടര്‍ന്ന് ആറുദിവസത്തെ പൂജാദികളും ശുദ്ധികലശവും നടത്തുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്രേ ! ഈ തീരുമാനത്തെ അസംബന്ധമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക ?   ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് ഒരിക്കലും അശുദ്ധമാകില്ലെന്ന് ഈ ആചാരമ്മന്യന്മാര്‍ എന്നാണ് മനസ്സിലാക്കുക ? ഇത്തരത്തിലുള്ള അധമചിന്തകളെ പേറുന്ന നികൃഷ്ടജന്മങ്ങളെ ഒരാചാരങ്ങളുടെ പേരിലും അരങ്ങുവാഴാന്‍ അനുവദിക്കാതിരിക്കുക എന്ന ഉത്തരവാദിത്തം നവോത്ഥാന കേരളത്തിനുണ്ട്.             ഭാരതം ലോകത്തിന് നല്കിയ ഏറ്റവും ശ്രദ്ധേയമായ തത്വചിന്താപദ്ധതി അദ്വൈതമാണെന്നുള്ള വീമ്പിളക്കല്‍ ഇന്ത്യക്കാരുടെ ഭാഗത്തുനിന്നും ധാരാളം കേട്ടിട്ടുണ്ട്. അദ്വൈതത്തെ ആവോളം പുകഴ്ത്തിയ മാക്സ് മുള്ളര്‍ , പോള്‍ ഡോയിസന്‍ , ഹ്യും തുടങ്ങിയ ലോകോത്തരചിന്തകന്മാര്‍ വിദേശങ്ങളിലുമുണ്ട്. കാപ്രയും ഹൈസന്‍ബര്‍ഗും ഓപ്പണ്‍‌ഹൈമറുമൊക്കെ ഇന്ത്യന്‍ ചിന്ത...
  ഇപ്പോള് ‍ എല്ലാം സ്പഷ്ടമാണ്, വ്യക്തമാണ്. രാഹുല് ‍ എന്ന സൈക്കോപ്പാത്തിന്റെ ഇരകളായ പെണ് ‍ കുട്ടികള് ‍ പൊറുതികെട്ട് അയാളൊരു പെരുത്ത ലൈംഗിക ചൂഷകനാണ് എന്ന സത്യം ലോകത്തോട് വ്യക്തമായി വിളിച്ചു പറഞ്ഞിരിക്കുന്നു. അവര് ‍ വെളിപ്പെടുത്തിയ തെളിവുകളില് ‍ നിന്നും തന്റെ ഇരകളോടുള്ള അയാളുടെ സമീപനം എത്ര ക്രൂരവും മനുഷ്യത്വരഹിതവുമാണ് എന്നും വ്യക്തമായിരിക്കുന്നു. എന്നെ നിങ്ങള് ‍ എന്നെങ്കിലും ഒരു മനുഷ്യനായെങ്കിലും പരിഗണിച്ചിട്ടുണ്ടോ എന്ന് ഇരയായ ഒരു പെണ് ‍ കുട്ടി ചോദിക്കുന്നത് ഹൃദയം നുറുങ്ങാതെ കേട്ടിരിക്കാനാവില്ല. ഗര് ‍ ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദര് ‍ ഭത്തില് ‍ നിന്നെ കൊന്നുകളയാന് ‍ എനിക്കു സെക്കന്റുകള് ‍ പോലും വേണ്ട എന്ന ഭീഷണി തന്റെ ഇരയ്ക്കുനേരെ നടത്തുവാന് ‍ മടികാണിക്കാത്തവന്റെ മാനസികാവസ്ഥ എന്തായിരിക്കും ? രാഷ്ട്രീയത്തിന്റെ കുപ്പായത്തിനകത്തേക്ക് കയറിയില്ലായിരുന്നുവെങ്കില് ‍ ഒരു പക്ഷേ ഗോവിന്ദച്ചാമിയെക്കാള് ‍ ക്രൂരനായ ഒരു കുറ്റവാളിയായി ഇയാള് ‍ മാറുമായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമ നിങ്ങള് ‍ ക്ക് ഓര് ‍ മ്മയില്ലേ ? കോശി കളിച്ച് അയ്യപ്പന്റെ കുപ്പായം ഊരിയപ്പോള് ‍ അതുവരെ അയ്യപ്പ...