#ദിനസരികള്‍ 1195 - ഹഗ്ഗിയ സോഫിയ - ഏറ്റെടുക്കലുകള്‍ക്കപ്പുറം
ഇസ്താംബൂളിലെ ഹഗ്ഗിയ സോഫിയ മുസ്ലിംമതവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തു. ഇന്നലെ നടന്ന പ്രാര്‍ത്ഥനയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുകയും തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗന്‍ നേരിട്ട് നേതൃത്വം നല്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബൈസാന്റിയന്‍ കാലഘട്ടത്തോളം നീണ്ടു നില്ക്കുന്ന സുദീര്‍ഘമായ ഒരു ചരിത്രമാണ് ഈ ക്രൈസ്തവ ആരാധനാലയത്തിനുള്ളത്. പൌരസ്ത്യ റോമാസാമ്രാജ്യം അതിന്റെ പാരമ്യതയില്‍ എത്തി നിന്നിരുന്ന കാലത്താണ് ദേവാലയം പണികഴിപ്പിക്കപ്പെടുന്നത്. പിന്നീട് പലതവണ ദേവാലയത്തിനു നേരെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും 550 ല്‍ കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിപ്പണിത ദേവാലയമാണ് ഇന്നുള്ളത്. പില്ക്കാലത്ത് പ്രസ്തുത ക്രൈസ്തവ ദേവാലയം മുല്സിം പള്ളിയാക്കി മാറ്റപ്പെട്ടു. ദീര്‍ഘകാലം ആ സ്ഥിതിവിശേഷം തുടര്‍ന്നെങ്കിലും അത്താത്തുര്‍ക്ക് എന്നറിയപ്പെടുന്ന കമാല്‍ പാഷയുടെ ഭരണകാലത്ത് , കൃത്യമായി പറഞ്ഞാല്‍ 1935 ല്‍, ആ ദേവാലയം ഒരു മ്യൂസിയമാക്കി മ...