നിലമ്പൂരിലെ വഴിക്കടവില്‍ വൈദ്യുതക്കെണി വെച്ചതില്‍ നിന്നും ഷോക്കേറ്റ് അനന്തു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും രണ്ടു സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദാരുണമായ സംഭവം തന്നെയാണ്. മനസക്ഷിയുള്ള ഏതൊരു മനുഷ്യനും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയും അവരെ സമാശ്വസിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഈ ദാരുണമായ സംഭവത്തെ രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കുകയും വോട്ടാക്കി മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഹീനമായ പരിപാടി കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നത്. ഈ മരണത്തെ സ്വഭാവികമായും ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള പ്രതിഷേധമാക്കിമാറ്റുവാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന കാര്യം ശരിയാണ്. ഒരു പരിധിവരെ ആ ശ്രമത്തെ നാം അംഗീകരിക്കുകയും ചെയ്യുക. എന്നാല്‍ യു ഡി എഫും കോണ്‍ഗ്രസും നിലമ്പൂരില്‍ ചെയ്തത് അതിനീചവും നിന്ദ്യവും മനുഷ്യത്വവിരുദ്ധവുമായിരുന്ന നീക്കങ്ങളായിരുന്നു. എന്നുമാത്രവുമല്ല ആ നീക്കങ്ങളില്‍ , അനന്തുവിന്റെ മരണത്തിലടക്കം ,...
Posts
Showing posts from June 1, 2025
- Get link
- X
- Other Apps
മരിച്ച ഒരാളെ മൂന്നുതവണ സംസ്കരിക്കുക ! കേള്‍ക്കുമ്പോള്‍ തന്നെ രസകരമായ ഒരു കാര്യമായി തോന്നുന്നില്ലേ ? താണു പത്മാനാഭനും വാസന്തി പത്മനാഭനും ചേര്‍ന്ന് എഴുതിയ ‘ ശാസ്ത്രത്തിന്റെ ഉദയം ’ The Dawn of Science’ എന്ന പുസ്തകത്തില്‍ വിശ്രുത ചിന്തകനായ റെനെ ഡെകാര്‍ത്തിന് മരണാനന്തരം ഇത്തരം ഒരനുഭവമുണ്ടായ കഥ പറയുന്നുണ്ട്. ഫ്രാന്‍സില്‍ ജനിച്ച ഡെകാര്‍തിന്റെ ജീവിതകാലം 1596 മുതല്‍ – 1650 വരെയാണ് അതായത് കേവലം അമ്പത്തിനാലു വര്‍ഷം മാത്രമേ അദ്ദേഹത്തിന് ആയുസ്സുണ്ടായിരുന്നുള്ളു. ആ പ്രായത്തിനിടയില്‍ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ചിന്തകന്‍ എന്ന ഖ്യാതി അദ്ദേഹത്തിന് സ്വന്തമായിരുന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് കണക്കാണ് സര്‍വ്വം എന്ന ദര്‍ശനം , ബുദ്ധന് ബോധോദയമുണ്ടായതുപോലെ , ഡെകാര്‍ത്തിന് വെളിപ്പെട്ടു കിട്ടുന്നത്. അന്നുമുതല്‍ മരിക്കുന്നതുവരെ അദ്ദേഹം കണക്കിന് പുറകേയായിരുന്നു. അദ്ദേഹത്തിന്റെ I think; therefore I am എന്ന വാചകം സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ച് പ്രചുരപ്രചാരം നേടിയതാണ് എന്നാ കാര്യം കൂടി അനുസ്മരിക്കുക. ...
- Get link
- X
- Other Apps

പതുക്കെ , ആരും അറിയാതെ , ഒളിച്ചു കടത്താന്‍ ശ്രമിച്ചതാണ്. കൃഷിമന്ത്രി പി പ്രസാദ് പക്ഷേ കള്ളനെ കൈയ്യോടെ പിടികൂടി. ഇതിവിടെ നടപ്പില്ല എന്ന് തീര്‍ത്തു പറഞ്ഞു. കേരളത്തിന് അഭിമാന നിമിഷം ! പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് രാജ് ഭവനില്‍ വെച്ച് ഒരു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു. സ്വഭാവികമായും ഗവര്‍ണറാകുമല്ലോ ഉദ്ഘാടകന്‍ ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ അജണ്ട വളരെ കൃത്യമായി രാജ് ഭവനിലേക്ക് എത്തിച്ചു. വെട്ടലും തിരുത്തലും നടന്നു, മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കത്ത് സര്‍ക്കാറിലേക്ക് മടങ്ങി വന്നു. വകുപ്പ് അത് അംഗീകരിച്ചു. ഇത്തിരി കഴഞ്ഞില്ല പരിപാടിയില്‍ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് രാജ് ഭവന്റെ അറിയിപ്പ്. പരിപാടിയ്ക്ക് മുമ്പ് സംഘിക്കൊടിയും പിടിച്ചു നില്ക്കുന്ന ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വണങ്ങണമത്രേ ! ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി കൈ കൂപ്പി വണങ്ങിയിട്ട് വേണമത്രേ പരിപാടി ആരംഭിക്കാന്‍ ! പോയി പണി നോക്കാന്‍ പറഞ്ഞു കൃഷി മന്ത്രി ! ആ കൃഷിയ്ക്ക് പറ്റിയ ഇടം വേറെ നോക്കണമെന്ന സര്‍ക്കാറിന്റെ മറുപടിയോടൊപ്പം പരിപാടി റദ്ദാക്കിയിരിക്കുന്നു എന്ന വിവരവും രാജ് ഭവനിലേക്ക്...
- Get link
- X
- Other Apps
റാപ്പര്‍ വേടന്‍ , വി.സി.കെ നേതാവ് തിരുമാവളവന്‍ എം പിയോട് പറഞ്ഞത് വളരെ കേട്ടുവോ നിങ്ങള്‍ ? ഒരു പിതാവിനോട് പരാതി പറയുന്ന ഒരു മകനേയും മകനെ സ്നേഹപൂര്‍വ്വം ചേര്‍ത്തു പിടിക്കുന്ന ഒരു പിതാവിനേയും നിങ്ങള്‍ക്ക് അവിടെ കാണാം. ആര്‍ എസ് എസ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അവര്‍ അതുചെയ്യും , പക്ഷേ ഭയപ്പെടരുത്. ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട് എന്നായിരുന്നു തോല്‍ തിരുമാവളവന്റെ മറുപടി. മാത്രവുമല്ല , വേടന്‍ രണ്ടുമിനുട്ടു ദൈര്‍ഘ്യമുള്ള പാട്ടിലൂടെ ആവിഷ്കരിച്ചത് തങ്ങള്‍ മുപ്പത്തിയഞ്ചുകൊല്ലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയാണെന്നും ചിദംബരം എം പി കൂട്ടിച്ചേര്‍ത്തു. വീട്ടിലേക്ക് ക്ഷണിച്ച വേടനോട് തൃശ്ശൂര്‍ വരുമ്പോള്‍ തീര്‍ച്ചായായും വരാം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഒരു പ്രശ്നങ്ങളെക്കൊണ്ട് താദാത്മ്യപ്പെട്ടിരിക്കുന്ന രണ്ടു മനസ്സുകള്‍ തമ്മിലുള്ള തുറന്ന സംഭാഷണമായിരുന്നു അത് തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കച്ചി രൂപീകരിച്ചത് 1982 ആണ്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹവും കൂട്ടരും നടത്തി വരുന്ന ജാതിവിരുദ്ധ പോരാട്ടത്തെ സൂ...
- Get link
- X
- Other Apps
ബഹുമാന്യനായ ശ്രീ രമേശ് ചെന്നിത്തല , അങ്ങ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നയാളെക്കുറിച്ച് കേട്ടിട്ടുണ്ടോ ? സാധ്യത വളരെ കുറവായതുകൊണ്ട് ഹാജിയെക്കുറിച്ച് വളരെ ചുരുങ്ങിയ രീതിയില്‍ ഒന്ന് പരിചയപ്പെടുത്താം. അദ്ദേഹം മലബാറില്‍ നിന്നുള്ള ഉജ്ജ്വലനായ ഖിലാഫത്ത് പ്രവര്‍ത്തകനും ബ്രിട്ടീഷ് പട്ടാളത്തെ മുള്‍മുനയില്‍ നിറുത്തിയ സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരെ പോരാടുന്നതിന് വേണ്ടി ലക്ഷത്തോടടുത്ത അംഗബലമുള്ള ഒരു സായുധ സേനയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രിട്ടീഷുകാരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നവരെ ജാതിയും മതവും പരിഗണിക്കാതെ അദ്ദേഹം കര്‍ശനമായി ശിക്ഷിച്ചിരുന്നു. കീഴടങ്ങിയാല്‍ മക്കയിലേക്ക് പോകാന്‍ അനുവദിക്കാം എന്ന് പറഞ്ഞ ബ്രിട്ടീഷുകാരോട് , മക്ക എനിക്ക് പുണ്യഭുമി തന്നെയാണ്, എന്നാല്‍ ഞാന്‍ പിറന്നത് ഈ മണ്ണിലാണ്. ഈ മണ്ണില്‍ മരിച്ചു വീഴണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നു മറുപടി പറഞ്ഞ വാരിയന്‍ കുന്നനോളം തലപ്പൊക്കമുള്ള ഒരു നേതാവും അക്കാലത്ത് മലബാര്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഹാജിയാരുടെ പോരാട്ടവീര്യം കൊണ്ട് പൊറുതി മുട്ടിയ ബ്രിട്ടീഷുകാര്‍ പല വഴ...
- Get link
- X
- Other Apps
രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തട്ടെ ! സ്വാതന്ത്ര്യ സമര ഗാനങ്ങള് എന്നാണ് പുസ്തകത്തിന്റെ പേര് ! പുതുപ്പള്ളി രാഘവന് സമാഹരിച്ച് പ്രഭാത് ബുക്ക് ഹൌസ് പുറത്തിറക്കിയ ഈ പുസ്തകം 1925 മുതലുള്ള വിപ്ലവ ഗാനങ്ങളുടെ അഥവാ കവിതകളുടെ ശേഖരമാണ്. നമ്മുടെ നാട് പിന്നിട്ടു പോന്ന കാലത്തെക്കുറിച്ച് അറിയുവാന് താല്പര്യമുള്ളവര് ക്ക് ഈ പാട്ടുകളിലൂടെ ഒന്ന് കടന്നു പോയാല് മതി നമ്മുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കുവാന് . ജനതയുടെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയ ഓരോ ചരിത്രമുഹൂര് ത്തങ്ങളേയും കഴിയാവുന്ന സമയങ്ങളിലൊക്കെ അവര് പാട്ടുകൊണ്ടും ആട്ടം കൊണ്ടും നേരിട്ടു. കല , വിപദിജീവിതം നയിക്കുന്നവര് ക്ക് പ്രതിരോധമായി മാറിയ അക്കാലത്ത് ഉയര് ന്നു വന്ന പാട്ടുകള് ക്കും ബ്രെഹ്ത് പറയുന്നതുപോലെ ഇരുള് ക്കാലത്തിന്റെ ഘടനയും സ്വഭാവമുണ്ടായിരുന്നു. ഈ പാട്ടുകള് വ്യക്തിഗതമായ പ്രതിസന്ധികളല്ല അവതരിപ്പിക്കപ്പെട്ടിരുന്നത് , മറിച്ച് ഒരു നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില് വിഘാതമായി നില്ക്കുന്ന വിപത്തുകള് ക്കെതിരെ മനുഷ്യരുടെ മഹാശക്തിയെ ഒന്നിപ്പിച്ചു നിറുത്തുക എന്ന ചരിത്രപരമായ ദൌത്യമാണ് ഏറ്റെടുത്...
- Get link
- X
- Other Apps
വെറുതെയിരിക്കുന്ന ചില നേരങ്ങളില് ജോണ് കയറിവരും. ആ നേരങ്ങളില് മള് ബെറി ബുക്സ് പുറത്തിറക്കിയ “ ജോണ് എബ്രഹാം” എന്ന ഓര് മ്മപ്പുസ്തകം ഞാനെന്റെ പുസ്തകക്കൂമ്പാരങ്ങള് ക്കിടയില് നിന്നും പരതിയെടുക്കും. അതില് ജോണിനെ അനുഭവിച്ച ഒട്ടുമിക്ക സമകാലികരുടേയും കുറിപ്പുകളുണ്ട്. ജോണിന്റെ തന്നെ എഴുത്തും ജോണുമായുള്ള അഭിമുഖങ്ങളും ജോണിനെക്കുറിച്ചുള്ള അനുസ്മരണങ്ങളും പഠനങ്ങളും കവിതകളുമെല്ലാമായി ആ പുസ്തകം എനിക്ക് അസാമാന്യമായ വായനാനുഭവം നല്കുന്ന ഒന്നാണ്. അവയിലെ വിഭവങ്ങളെല്ലാംതന്നെ പലതവണയായി ഞാന് രുചിച്ചു നോക്കിയിട്ടുള്ളവയാണെങ്കിലും ചിലതിലൂടെയെല്ലാം വീണ്ടും കടന്നുപോകും. പ്രതിഭ കൊണ്ട് സ്വയം മുറിവേല്പിച്ച ഒരു ആ അസാമാന്യനായ മനുഷ്യനെ ഞാന് വീണ്ടും അനുഭവിക്കും ! എം വി ദേവന് വരച്ചിടുന്ന ഒരു വാങ്മയ ചിത്രമുണ്ട്. ഭൂമിയിലേക്ക് നിപതിക്കുന്ന ഒരു നിഴല് രൂപം എന്ന കുറിപ്പു നോക്കുക “ സ്നഹമയിയായ അമ്മയുടെ മാറിലേക്ക് തളര് ന്നു വീഴുന്ന ഒരു കുഞ്ഞിനെപ്പോലെ ജോണ് വീണു. ആ വീഴ്ച മരണത്തിന്റെ ഇരുള് ക്കയത്തിലേക്കുള്ള മുതലക്കൂപ്പാകുമെന്ന് ആരറിഞ്ഞു ? കോഴിക്കോട് പണി തീരാത്ത ഒരു കെട്ടിടത്തി...
- Get link
- X
- Other Apps
ഈ കുറിപ്പ് ഉന്നയിക്കുന്ന വിഷയം വിശാലമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുവേണം വായിക്കാന്‍ എന്ന് ആദ്യമേ തന്നെ സൂചിപ്പിക്കട്ടെ ! ഒരു തരത്തിലും ഏതെങ്കിലും ക്രിമിനലുകളെ വെള്ളപൂശാനോ മറ്റേതെങ്കിലും തരത്തില്‍ ന്യായീകരിക്കാനോ ഇവിടെ ഉദ്ദേശമില്ല. എന്നാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത് എന്നൊരു നിര്‍ബന്ധമുണ്ട് , അത്രമാത്രം . ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സഖാവ് എം എ ബേബി ദിലീപിന്റെ ഒരു സിനിമയെക്കുറിച്ച് പറഞ്ഞതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നല്ലോ ! എം എ ബേബി ആ സിനിമ കണ്ടതിനുശേഷം അതു നല്കുന്ന സന്ദേശം നല്ലതാണ് എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ അത്രമതിയായിരുന്നു അദ്ദേഹം വിവാദത്തില്‍ പെടാന്‍. വിവാദത്തിന്റെ ഫലമായി താന്‍ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായി. എന്തായാലും ഒരു തരത്തിലും ദിലീപിന്റെ സിനിമകള്‍ പോലും കാണുകയോ അതിനുവേണ്ടി സംസാരിക്കുകയോ ചെയ്യരുത് എന്ന് പലരും പറയുന്നതും കേള്‍ക്കുകയുണ്ടായി. ഞാന്‍ അന്നുമുതലേ അക്കാര്യത്തില്‍ സംശയാലുവായിരുന്നു...