രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തട്ടെ ! സ്വാതന്ത്ര്യ സമര ഗാനങ്ങള് എന്നാണ് പുസ്തകത്തിന്റെ പേര് ! പുതുപ്പള്ളി രാഘവന് സമാഹരിച്ച് പ്രഭാത് ബുക്ക് ഹൌസ് പുറത്തിറക്കിയ ഈ പുസ്തകം 1925 മുതലുള്ള വിപ്ലവ ഗാനങ്ങളുടെ അഥവാ കവിതകളുടെ ശേഖരമാണ്. നമ്മുടെ നാട് പിന്നിട്ടു പോന്ന കാലത്തെക്കുറിച്ച് അറിയുവാന് താല്പര്യമുള്ളവര്ക്ക് ഈ പാട്ടുകളിലൂടെ ഒന്ന് കടന്നു പോയാല് മതി നമ്മുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കുവാന് . ജനതയുടെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയ ഓരോ ചരിത്രമുഹൂര്ത്തങ്ങളേയും കഴിയാവുന്ന സമയങ്ങളിലൊക്കെ അവര് പാട്ടുകൊണ്ടും ആട്ടം കൊണ്ടും നേരിട്ടു. കല , വിപദിജീവിതം നയിക്കുന്നവര്ക്ക് പ്രതിരോധമായി മാറിയ അക്കാലത്ത് ഉയര്ന്നു വന്ന പാട്ടുകള്ക്കും ബ്രെഹ്ത് പറയുന്നതുപോലെ ഇരുള്ക്കാലത്തിന്റെ ഘടനയും സ്വഭാവമുണ്ടായിരുന്നു. ഈ പാട്ടുകള് വ്യക്തിഗതമായ പ്രതിസന്ധികളല്ല അവതരിപ്പിക്കപ്പെട്ടിരുന്നത് , മറിച്ച് ഒരു നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില് വിഘാതമായി നില്ക്കുന്ന വിപത്തുകള്‌ക്കെതിരെ മനുഷ്യരുടെ മഹാശക്തിയെ ഒന്നിപ്പിച്ചു നിറുത്തുക എന്ന ചരിത്രപരമായ ദൌത്യമാണ് ഏറ്റെടുത്തിട്ടുള്ളത്. വിജയമെങ്കില് വിജയവും മരണമെങ്കില് മരണവും വരിക്കാന് തയ്യാറായി പോരാട്ടവീഥികളിലേക്ക് കടന്നുവരണം എന്നാണ് ഈ കവിതകളുടെ ഗാനങ്ങളുടെ കാതല് !

ഞങ്ങളെപ്പൊക്കുക കൂരിരുട്ടിന് കോട്ട
യെങ്ങും ചവിട്ടി നിരത്തുവാനും
തങ്ങളില്‌ക്കൈകോര്ത്തു മോക്ഷസുഖാബ്ദിയില്
മുങ്ങിക്കുളിച്ചു പുളയ്ക്കുവാനും - എന്ന് സാമൂഹ്യ സാഹചര്യങ്ങള് കുമാരനാശാനെക്കൊണ്ടുപോലും പാടിപ്പിച്ച കാലമാണ്. പോരാ പോരാ നാളില് നാളില് ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള് എന്ന വള്ളത്തോളിന്റെ വരികള് ഒരു വട്ടമെങ്കിലും പാടിപ്പോകാത്ത മലയാളിയുണ്ടോ ? കാരണം അവരുടെ കവിത , അടിച്ചമര്ത്തപ്പെട്ട ഒരു ജനതയെ ഒന്നായിട്ടാണ് അഭിമുഖീകരിച്ചത്. അതുകൊണ്ടുതന്നെ ഈ ഭാഷാ കേരളത്തിലെ എവിടേയുമുള്ള ഏതൊരുവനും ആ കവിതള് അവന്റെ കൂടി ആത്മാവിഷ്കാരമായി തോന്നി. ചില കവിതകള് നോക്കുക
ഉണരുവിന് ! എണീക്കുവിന് ! അണി നിരന്നു കൊള്ളുവിന്
രണത്തിനുള്ള കാഹളം ശ്രവിച്ചിടിന് മനോഹരം
സ്വതന്ത്രമായി സ്വതന്ത്രമായി സ്വതന്ത്രമായി ഭാരതം
സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമസ്തവും
വഞ്ചിനാട്ടില് മാത്രമിങ്ങു വഞ്ചനം തഴയ്ക്കയോ ?
നെഞ്ചലിവെഴാത്ത ദുഷ്പ്രഭുക്കള് താന് ഭരിക്കയോ ?
സഞ്ചയിച്ച പുണ്യപൂരമാകയും തുലയ്ക്കയോ ?
വഞ്ചനയ്ക്ക് തീരുമാനമിന്നുതന്നെ നല്കണം – എന്ന ആവശ്യത്തിന് അന്ന് ഏറെ പ്രസക്തിയുണ്ടായിരുന്നു.
സി വി കുഞ്ഞുരാമന് എഴുതിയ കേരളഗാനത്തിലെ വേദന പക്ഷേ തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തെ അനുസ്മരിപ്പിക്കുന്നു :-
ചിന്തിക്ക കേരള സോദരരേ നിങ്ങള്
എന്തിന്നു ഭൂമിയുഴുതിടുന്നു
എന്തിന്നു മുണ്ട് നെയ്തിടുന്നു നിങ്ങളെ
സന്തതം മര്ദ്ദിക്കും മാനുഷ്യര്ക്കായ്
തൊട്ടില് മുതല്ക്കു ചുടലവരെ നിങ്ങള്
കഷ്ടപ്പെട്ടെന്തിനു പോറ്റിടുന്നു
ദുഷ്ടപ്പരിഷയെ , നിങ്ങടെ രക്തം നീ
രട്ടകള്‌പോലെ കുടിക്കുവോരെ ? എന്ന ചോദ്യം മണ്ണില് പണിയെടുക്കുന്നവനെ ചൂഴ്ന്നു തിന്ന് ജീവിക്കുന്നവര്ക്ക് എതിരെയുള്ള പടപ്പാട്ടാണ്.
ടി സുബ്രഹ്മണ്യന് തിരുമുമ്പിന്റെ ഏറെ പ്രസിദ്ധമായ
“പൊങ്ങുക പൊങ്ങുക വാനിലേക്കാശു നീ
മംഗള രക്തപതാകേ മേന്മേല്
മര്ദ്ധിത ലക്ഷത്തെ കോള്മയിര് കൊള്ളിക്കും
മഞ്ജുള ചെമ്പനീര് പൂന്തോട്ടമേ “ എന്ന ഗാനവും ,
തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തലനരയ്ക്കാത്തതല്ലെന് യുവത്വവും
പിറവി തൊട്ടു നാളെത്രയെന്നെണ്ണുമ
പ്പതിവുകൊണ്ടല്ലളപ്പതെന് യൌവ്വനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്
തല കുനിക്കാത്ത ശീലമെന് യൌവ്വനം എന്ന ഗാനവും ഈ സമാഹാരത്തിലുണ്ട്.
എം പി അപ്പന് , എസ് കെ ദാസ് , എസ് കെ പൊറ്റക്കാട് , പി ഭാസ്കരന് തുടങ്ങി പ്രമുഖരായ എഴുത്തുകാരുടെ കവിതള് ഉള്‌പ്പെടുത്തിയിട്ടുള്ള ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള് നാം ചരിത്രത്തിലൂടെതന്നെയാണ് സഞ്ചരിക്കുന്നത്.
|| ദിനസരികള് - 61 -2025 ജൂണ് 3 , മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍