#ദിനസരികള്‍ 1063 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - 6 - ഭാരതീയ സാഹിത്യ ദര്‍ശനം – 6
എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ. ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു വൈചക്ഷണ്യം കലാസു ച പ്രീതിംകരോതി കീര്‍ത്തിംച സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് , ധര്‍മ്മം അര്‍ത്ഥം കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളില്‍ വൈദഗ്ദ്യം കലാ നൈപുണ്യം കീര്‍ത്തി പ്രീതി അഥവാ ആനന്ദം എന്നിവയാണ് ഉത്തമസാഹിത്യത്തിന്റെ പ്രയോജനങ്ങളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാമഹന്റെ ഈ അഭിപ്രായം എതിരില്ലാതെ പൊതുവേ സ്വീകരിക്കപ്പെട്ടതായി കണക്കാക്കരുത്. നോക്കുക “ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള അറിവ് ഇതിഹാസപുരാണാദികളുടെ മുഖ്യപ്രയോദജനമാണ്. നാട്യത്തിന്റെ മുഖ്യപ്രയോജനവും അതുതന്നെ എന്നു ധരിച്ചുവെച്ച അരസികന്മാരും അല്പബുദ്ധികളുമായ സാധുക്കളെ നമസ്കരിക്കണമെന്ന് ധനഞ്ജയന്‍ പരിഹസിക്കുന്നുണ്ട...