Posts

Showing posts from June 21, 2020

#ദിനസരികള്‍ 1167 അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിത

            അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിത വായിക്കാത്തവരോ കേള്‍ക്കാത്തവരോ കേരളത്തിലുണ്ടാവില്ല എന്ന പ്രസ്താവന അത്ര ശരിയല്ലാത്തതുകൊണ്ട് ആ കവിത താഴെ പകര്‍ത്തുന്നു. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ , താൻ കള്ളനെന്നു വിളിച്ചില്ലേ ? തുണി മോഷ്ടിച്ചതു കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ-അവരുടെ നാണം കാക്കാനായിരുന്നല്ലോ. കോഴിയെ മോഷ്ടിച്ചെങ്കിലതേ , അത്‌ പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു പൊരിച്ചു തിന്നാനായിരുന്നല്ലോ. പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ പാലു കുടിക്കാനായിരുന്നല്ലോ. കോഴിയിറച്ചീം പശുവിൻ പാലും വൈദ്യൻ പോലും വിലക്കിയില്ലല്ലോ-എന്റെ വൈദ്യൻ പോലും വിലക്കിയില്ലല്ലോ. നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ കള്ളനാക്കും നിങ്ങടെ ചട്ടം മാറ്റുക മാറ്റുക ചട്ടങ്ങളെയവ മാറ്റും നിങ്ങളെയല്ലെങ്കിൽ.           കള്ളനെ മോഷ്ടാവെന്ന് വിളിച്ചു കൂടാത്തതാണ്. അതിനൊരു കാരണം കള്ളന്റെ പര്യായമായി മോഷ്ടാവിനെ ശ്രീകണ്ഠേശ്വരം അംഗീകരിച്ചിട്ടില്ലെന്നതാണ്. മോഷ്ടിക്കുന്നവന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ട

#ദിനസരികള്‍ 1166 ശൂദ്രര്‍ ആരായിരുന്നു ? - 2

( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ ) പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചാണ് പുരുഷസൂക്തം സംസാരിക്കുന്നത്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് പ്രപഞ്ചോല്പത്തി സിദ്ധാന്തമാണ്. ഒരല്പം ചിന്താശേഷിയുള്ള ഏതൊരു ജനതയും തനതായ ഒരു പ്രപഞ്ചോല്പത്തിസിദ്ധാന്തം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.പുരുഷ സൂക്തത്തോട് സാമ്യപ്പെടുത്താനാകുന്ന വിധത്തിലുള്ള ഒരു സിദ്ധാന്തം ഈജിപ്തുകാര്‍ക്കുണ്ടായിരുന്നു.അതനുസരിച്ച് പ്രപഞ്ചം ഉണ്ടാക്കിയത് ക്നുമ്മു ആണ്. ഒരു കുശവന്‍ തന്റെ ചക്രത്തിലുമുകളില്‍ വെച്ച് ഓരോന്നുമുണ്ടാക്കുന്നതുപോലെ അദ്ദേഹം ഓരോന്നിനും ആകൃതി നല്കി. “ അദ്ദേഹമാണ് എല്ലാം സൃഷ്ടിച്ചത്.എല്ലാത്തിരും രൂപം നല്കി. നിലവിലുള്ള എല്ലാം അങ്ങനെയുണ്ടായി. അദ്ദേഹം പിതാക്കന്മാര്‍ക്കും പിതാവാണ്. ആദ്യമാതാവും അദ്ദേഹം തന്നെ. അവന്‍ മനുഷ്യരെ പരുവപ്പെടുത്തി. ദൈവങ്ങളെ സൃഷ്ടിച്ചു.അവനായിരുന്നു ഒരേയൊരു പിതാവ്.അവന്‍ സ്വര്‍ഗ്ഗത്തിന്റേയും സ്രഷ്ടാവായിരുന്നു. ഈ ലോകത്തേയും അതിനു താഴെയുള്ള ലോകത്തേയും ജലത്തേയും മലകളേയുമൊക്കെ നിര്‍മ്മിച്ചത് അദ്ദേഹമാണ്. കിളികളേയും മത്സ്യങ്ങളേയും വന്യമൃഗങ്ങളേയും വളര്‍ത്തുമൃഗങ്ങളേയു

#ദിനസരികള്‍ 1165 ഹിന്ദുത്വയുടെ അഭാരതീയ ഹിമാലയങ്ങള്‍.

സുകുമാര്‍ അഴീക്കോടിന്റെ തത്വമസി എന്ന പ്രസിദ്ധ ഗ്രന്ഥം അവസാനിക്കുന്നത് വിശ്വദൃഷ്ടിയില്‍ , നാളെയുടെ മുന്നില്‍ എന്നിങ്ങനെ രണ്ട് അധ്യായങ്ങള്‍ അടങ്ങിയ ഉപസംഹാരത്തോടുകൂടിയാണ്.ലോകം ഉപനിഷത്താദി വൈദിക ഗ്രന്ഥസമുച്ചയങ്ങളെ സമീപിച്ചിരിക്കുന്നതെങ്ങനെയാണ് എന്നാണ് വിശ്വൃഷ്ടിയില്‍ എന്ന ലേഖനം ചര്‍ച്ച ചെയ്യുന്നത്.ഇന്ത്യയില്‍ ആത്മവിദ്യയ്ക്കും വൈദിക സാഹിത്യത്തിനുമുള്ള പ്രാധാന്യത്തെ എടുത്തു പറഞ്ഞതിനു ശേഷം ലോകത്തിന്റെ ഇതരഭാഗങ്ങളിലുണ്ടാക്കിയ സ്വാധീനം വിശദമാക്കുന്നു. സര്‍ വില്യം ജോണ്‍സ്, മാക്സ് മ്യൂളര്‍ , പോള്‍ ഡോയ്സന്‍ , ഹ്യൂം , എമേഴ്സണ്‍ , യേറ്റ്സ് , തോറോ, റൊമയ്‍ന്‍ റൊളണ്ട് , ഐന്‍സ്റ്റീന്‍ തുടങ്ങി ഒട്ടേറെ ജിജ്ഞാസുക്കളെ ഭാരതീയ ചിന്തപദ്ധതി ആകര്‍ഷിച്ചിട്ടുണ്ട്. “ നല്ലൊരു പാശ്ചാത്യഗ്രന്ഥാലയത്തിലെ ഒരു ഷെല്‍ഫ് ഇന്ത്യയിലേയും അറേബ്യയിലേയും മുഴുവന്‍ സാഹിത്യത്തെക്കാള്‍ വിലപിടിച്ചതാണെന്ന ” മെക്കാളെ പ്രഭുവിന്റെ അടിച്ചിരുത്തല്‍ അസ്ഥാനത്താണെന്ന് ഭാരതത്തിന്റെ തത്വചിന്തകളെ അടുത്തറിയുവാന്‍ തുനിഞ്ഞിറങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഷോപ്പനോ വര്‍ എഴുതുന്നതു നോക്കുക –“ ഉപനിഷത്തുകളുടെ പഠനം പോലെ അത്ര പ്രയോജനകരവും ഉദാത്തവുമായ ഒ

#ദിനസരികള്‍ 1164 കഥ പറയുന്ന കാസ്ട്രോ – 3

Image
കാസ്ട്രോ താന്‍ ജനിച്ച വീടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുടര്‍ന്നു “ തടികൊണ്ട് ഉണ്ടാക്കിയ ഒരു വീടായിരുന്നു അത്.കടുപ്പമുള്ള ഒരു തരം മരമായിരുന്നു അതിനുപയോഗിച്ചത് ( Caguarin ). ആ മരത്തടികളുടെ മുകളറ്റത്ത് വീടിന്റെ അടിത്തറ ഉറപ്പിക്കുന്നു. വീട് കൃത്യമായ ചതുരാകൃതിയിലായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ.പില്ക്കാലത്ത് അതിനോട് ഒരു കൂട്ടിച്ചേര്‍ക്കല്‍ നടക്കുകയുണ്ടായി. ഓഫീസെന്ന നിലയ്ക്ക് ഒരു മുറിയാണ് കൂടുതലായി സൃഷ്ടിക്കപ്പെട്ടത്.പിന്നീട് വീണ്ടും ഒരു കുളിമുറിയും സാമാനങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു മുറിയും ഭക്ഷണം കഴിക്കാനുള്ള ഒന്നും ഒരടുക്കളയും കൂട്ടിച്ചേര്‍ക്കപ്പെട്ടു.ഏറ്റവും ആദ്യമുണ്ടായിരുന്നതിനുമുകളില്‍ മറ്റൊരു നില കൂടി പണിയപ്പെട്ടു. ആ രണ്ടാംനിലയാകട്ടെ താരതമ്യേന ചെറുതായിരുന്നു. ആഗസ്ത് 13 1926 ന് രാത്രി രണ്ടു മണിക്ക് ഞാന്‍ അവിടെയാണ് ജനിച്ചത് എന്നാണ് കഥ.ആ ചുറ്റുപാടുകളില്‍ കിളികള്‍ക്കും മരങ്ങള്‍ക്കും കരിമ്പുപാടങ്ങള്‍ക്കുമിടയിലാണ് ഞാന്‍ എന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് . അച്ഛന്‍ എഞ്ചെല്‍ കാസ്ട്രോയാകട്ടെ അത്യുത്സാഹിയായിരുന്നു.കാര്യങ്ങളില്‍ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള അദ്ദേഹം തീരുമാനങ്ങളില്‍ നിന്ന് പി

#ദിനസരികള്‍ 1163 ശൂദ്രര്‍ ആരായിരുന്നു ? - 1

( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras എന്ന കൃതിയിലൂടെ ) എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്തോ - ആര്യന്‍ സമൂഹത്തിലെ നാലാമത്തെ വര്‍ണമായിരുന്നു ശൂദ്രര്‍.എന്നാല്‍ എന്നാല്‍ ശുദ്രര്‍ ആരാണെന്നും അവര്‍ എങ്ങനെയാണ് നാലാം വര്‍ണമായതെന്നും അന്വേഷിക്കുവാന്‍ കുറച്ചുപേര്‍ മാത്രമേ ശ്രദ്ധവെച്ചുള്ളു.   അത്തരത്തിലുള്ള ഒരന്വേഷണത്തിന് പ്രാധാന്യമുണ്ട്. ശൂദ്രര്‍ നാലാം സ്ഥാനത്തേക്ക് എത്തിയത് ഏതെങ്കിലും പരിണാമത്തിലൂടെയോ ഇനി അഥവാ ഏതെങ്കിലും വിപ്ലവത്തിലൂടെയോ മറ്റോ ആണോ എന്ന ചോദ്യത്തിന്റെ ഉത്തരം അറിയേണ്ടതുതന്നെയാണ്. അതറിയണമെങ്കില്‍ നാം ചാതുര്‍വര്‍ണ്യം എന്ന വ്യവസ്ഥയില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ട്. ചാതുര്‍വര്‍ണ്യത്തെക്കുറിച്ചുള്ള പഠനം നാം ആരംഭിക്കേണ്ടതാകട്ടെ ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ തൊണ്ണൂറാമത്തെ സൂക്തവും അതിവിഖ്യാതവുമായ പുരുഷസൂക്തത്തില്‍ നിന്നുമാണ്.           എന്താണ് ഈ സൂക്തം പറയുന്നത് ? പറയുന്നു :- 1.        പുരുഷന് ആയിരം തലകളുണ്ട്. അതുപോലെ തന്നെ ആയിരം കണ്ണുകളും ആയിരം പാദങ്ങളുമുണ്ട്.അവന്‍ ഭൂമിയെ പൊതിഞ്ഞും അതിന്റെ അതിരുകളെ അതിലംഘിച്ചും വിരാജിക്കുന്നു. 2.        ഇക്കാണായതെല്ലാം പുരുഷനാണ്. എന്ന

#ദിനസരികള്‍ 1162 പ്രധാനമന്ത്രി വായിച്ചറിയുവാന്‍ രാമചന്ദ്ര ഗുഹ എഴുതുന്നു .

            കൊവിഡ് 19യെക്കുറിച്ച് രാജ്യത്തെ ഏറ്റവും മികച്ച വിദഗ്ദര്‍ നയിച്ച ഒരു ഓണ്‍‌ലൈന്‍ ക്ലാസില്‍ പങ്കെടുത്ത അനുഭവം ജൂണ്‍ രണ്ടാം വാരത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ എഴുതുന്നുണ്ട്. വര്‍ഷങ്ങളായുള്ള അനുഭവപരിചയത്തിന്റെ കരുത്തുള്ള ആറുപേരടങ്ങുന്ന അധ്യാപകരുടെ പാനലാണ് ക്ലാസുകള്‍ നയിച്ചത്. അതുകൊണ്ടുതന്നെ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപുര്‍വ്വം കുറിച്ചെടുത്ത ഗുഹ , ഈ പ്രതിസന്ധികാലത്തെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിന് കൊറോണയെന്ന മാരക വൈറസിനെ നേരിടുമ്പോള്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ചുമാണ് ‘ കേന്ദ്രസര്‍ക്കാര്‍ കേള്‍‌ക്കേണ്ടത് ’ എന്ന കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്. ഏറെ പ്രസക്തമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടവ തന്നെയാണ്.           കൊവിഡിനെ മുന്‍‌നിറുത്തി രാജ്യത്ത് ലോക്‍ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത് ഏറെ തിടുക്കത്തിലാണ്. കേവലം നാലുദിവസം മാത്രമാണ് ജനങ്ങള്‍ക്ക് അടച്ചു പൂട്ടലിനു മുന്നേ അനുവദിക്കപ്പെട്ടത്. രോഗവ്യാപനം തടയുന്നതിന് ഒരു പരിധിവരെ ആ തീരുമാനം സഹായിച്ചിട്ടുണ്ടെങ്കിലും ലോക്‍ഡൌണ്‍ സൃ

#ദിനസരികള്‍ 1161 ചില ഭരണഘടനാചിന്തകള്‍

            അഡ്വക്കേറ്റ് കാളീശ്വരം രാജ് എഴുതിയ ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ പാഠഭേദങ്ങള്‍ എന്ന സമാഹാരത്തില്‍ ഭരണഘടനയുടെ ഭാവി ; ഇന്ത്യയുടേയും എന്നൊരു ലേഖനമുണ്ട്. “ നമ്മുടേത് വിചിത്രകാലമാണ്.ഗാന്ധിജിയുടെ ഘാതകരെപ്പോലും മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന , ദേശീയതയെപ്പോലും സാധാരണക്കാര്‍‌ക്കെതിരെ പ്രയോഗിക്കുന്ന ഹിറ്റ്ലറെത്തന്നെ അനുകൂലിച്ച അതിദേശീയവാദികള്‍ക്ക് ജനകോടികള്‍ പിന്തുണ നല്കാന്‍ തീരുമാനിച്ച ഇക്കാലത്താണ് ഇന്ത്യ ഇപ്പോള്‍ എത്തിനില്ക്കുന്നത്. ”   ഈ കാലഘട്ടത്തില്‍ ജനാധിപത്യത്തിന്റേയും നമ്മുടെ ഭരണഘടനയുടേയും ഭാവിയെന്ത് എന്ന പ്രസക്തമായ ചോദ്യത്തെയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്.           ഇന്നത്തയെത്ര ഹിംസാത്മകമായിരുന്നില്ലെങ്കിലും സമാനമായ ഒരു സാഹചര്യത്തെ നാം അടിയന്തിരാവസ്ഥ എന്ന പേരില്‍ നേരിട്ടിരുന്നു. അന്ന് ഭരണഘടന റദ്ദാക്കപ്പെടുകയും കേവലം ഒരു വ്യക്തി രാജ്യത്തിന്റെ എല്ലാ മൂല്യങ്ങള്‍ക്കുമുപരിയായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ ജനാധിപത്യം അവിടെ അവസാനിക്കുകയാണെന്നുപോലും ചിന്തിച്ചവരുണ്ട്. എന്നാല്‍ നാം അക്കാലത്തെ അതിജീവിച്ചു , മൂല്യങ്ങളെ തിരിച്ചു പിടിച്