Posts

Showing posts from December 8, 2019

#ദിനസരികള്‍ 971 1857 ന്റെ കഥ - 2

“A deadly pall hung over India , under which the classes were smothered and the masses breathed with difficulty. The Muslim and Hindu ruling princes were disarmed and isolated; the Muslim and Hindu families tribes and castes which had provide soldiers administrators and leaders were ostracized from offices of responsibility and condemned to serve as helots; the Muslim and Hindu learned classes were deprived of patronage and slowly squeezed out of there avocations” എന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രകാരനായ താരാചന്ദ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇങ്ങനെ നിഷേധിക്കപ്പെട്ടും അവഗണിക്കപ്പെട്ടും താന്താങ്ങളുടെ ഇടങ്ങളില്‍ നിന്നും നിഷ്കാസിതരാക്കപ്പെട്ടും പോയവര്‍ അടിമകള്‍ക്കു സമാനമായ സാഹചര്യത്തിലേക്ക് തള്ളിമാറ്റപ്പെട്ടു.അതായത് ഒരു വശത്ത് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ കൊടിയ രീതിയില്‍ ചൂഷണം ചെയ്തുകൊണ്ട് തടിച്ചു കൊഴുക്കുകയും മറുവശത്ത് അതുവരെ അധികാരത്തോടൊട്ടി നിന്നിരുന്ന ഉപരിവര്‍ഗ്ഗങ്ങളെ അസംതൃപ്തരാക്കി പിണക്കിയകറ്റുകയും ചെയ്തതോടെ അമര്‍ഷം അതിന്റെ പാരമ്യത്തിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ടായി.      

#ദിനസരികള്‍ 970 1857 ന്റെ കഥ

          “ സ്വന്തം മണ്ണ് കൈവശം വെയ്ക്കുന്നതില്‍ നിന്നും നാം അവരെ ചീന്തിമാറ്റിയെന്ന് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍.സ്വന്തമായി ഭൂമി കൈവശം വെയ്ക്കാനും ക്രയവിക്രയം ചെയ്യാനും അവകാശമുള്ള ഒരു രാഷ്ട്രത്തിന്റെ മണ്ണ് കണ്ടുകെട്ടുകയും ഓര്‍‌മ്മ വെച്ച നാള്‍മുതല്‍‌ തുച്ഛമായ നികുതിയില്‍ അവരുടേതായിരുന്ന ആ മണ്ണ് നമ്മളില്‍ നിന്നും പാട്ടത്തിന് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍.ഒടുക്കാന്‍‌ കഴിയുന്നതിന് അപ്പുറമുള്ള നികുതിഭാരത്തെക്കുറിച്ചും പണിയായുധങ്ങള്‍ പണയം വെക്കേണ്ടതിനെക്കുറിച്ചും അവര്‍ ഓര്‍‌മ്മിക്കുന്നു. വിത്തെടുത്ത് വില്ക്കേണ്ടിവന്നതിനെക്കുറിച്ച് അവരോര്‍മ്മിക്കുന്നു.അങ്ങിനെ ബ്രിട്ടീഷ് ഗവണ്‍‌‌മെന്റ് പിടിച്ചു പറിയ്ക്കുന്ന കുടിശികയൊടുക്കാന്‍ അവര്‍ കുത്തുപാളയെടുക്കുന്നു. കൃഷി അസാധ്യമായപ്പോള്‍ അത് കൈയ്യൊഴിയേണ്ടിവന്ന സാഹചര്യം അവര്‍ ഓര്‍ക്കുന്നു.കാരണം അവര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയുന്നില്ലല്ലോ.എന്നാലും കൃഷി ചെയ്യാത്ത ഭൂമിക്കും അവര്‍ നികുതി നല്കുവാന്‍ നിര്‍ന്ധിതരാകുന്ന കാര്യം അവര്‍ ഓര്‍ക്കുന്നു. സുഹൃത്തുക്കളില്‍ നിന്നും പണം കടംവാങ്ങാന്‍ കഴിയാതെ വരുമ്

#ദിനസരികള്‍ 969 ബഹുമാനപ്പെട്ട കോടതി ജനതയെ കേള്‍ക്കണം

            The Indian Constitution - Corner Stone of a Nation എന്ന പുസ്തകമെഴുതിയ ഗ്രാന്‍വിലെ ഓസ്റ്റിന്‍ എന്തൊരു ആവേശത്തോടെയാണ് ഇന്ത്യയുടെ നിയമ സംവിധാനത്തെക്കുറിച്ച് എഴുതുന്നത് എന്നറിയുമോ ? ഇത്രയും സുതാര്യവും നിഷ്പക്ഷവുമായ ഒരു വ്യവസ്ഥയെ ആവിഷ്കരിച്ചു നടപ്പാക്കിയെടുത്തതില്‍ നമ്മുടെ ഭരണഘടനാ വിധാതാക്കളെ അദ്ദേഹം ആവോളം അനുമോദിക്കുന്നുമുണ്ട്. ഭരണഘടനയും അതുറപ്പു നല്കുന്ന മൌലികാവകാശങ്ങളുടേയും സംരക്ഷകന്‍ എന്ന നിലയില്‍ ജനാധിപത്യത്തിന്റെ നിലനില്പിനും സുഗമമായ നടത്തിപ്പിനും കോടതിയുടെ നീതിയുക്തമായ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അതോടൊപ്പംതന്നെ പാര്‍ല‌‍മെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ക്കു മുകളില്‍ ജുഡീഷ്യല്‍ റിവ്യു എന്നൊരു പരമപ്രധാനമായ അധികാരം കൂടി നമ്മുടെ സുപ്രിംകോടതിയ്ക്കുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് അനുകൂലമായ വിധത്തിലാണോ പ്രസ്തുത നിയമമെന്നും മൌലികാവകാശങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ അവയില്‍ ഉള്‍‌ച്ചേര്‍ന്നിട്ടുണ്ടോയെന്നും ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണ്. അങ്ങനെയുണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിയമത്തെ അസാധുവാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ഇന്ത്യന്‍ 

#ദിനസരികള്‍ 968 കേരളമേ , നാം തല താഴ്ത്തുക

            നവോത്ഥാന കേരളമെന്നാണ് വെയ്പ്പ്. രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയായി ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയിട്ടുമുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ആരംഭിച്ചതുമാണ്. മാറു മറയ്ക്കണമെന്നായിരുന്നു ആവശ്യം. അതൊരു വലിയ മുന്നേറ്റമായി. താഴ്ന്ന ജാതിയില്‍ ജനിച്ചു പോയി എന്നതുകൊണ്ട് നഗ്നത മറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു ജനതതി അവസാനം വിജയിച്ചു. ഇഷ്ടമുള്ളത് ധരിക്കാമെന്നും ഇഷ്ടമുള്ളത് കഴിക്കാമെന്നുമായി.അങ്ങനെ തുടങ്ങിയ പാരമ്പര്യമാണ്. ജാതിയുടെ നെറികേടിനെതിരെ ഉച്ചനീചത്വങ്ങള്‍‌‍ക്കെതിരെ മനുഷ്യനാണ് വലുത് മറ്റെല്ലാം തന്നെ രണ്ടാമത് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളില്‍ ഒരു പുതിയ വെളിച്ചം പകര്‍ന്ന നാടാണ്.           നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടു           പുല്ലല്ല സാധുപ്പുലയന്‍           ശങ്ക വേണ്ടൊന്നായി പുലര്‍ന്നാല്‍ അതും           പൊങ്കതിര്‍ പൂണും ചെടിതാന്‍ - എന്നായിരുന്നു ഈ നാട് പാടിയിരുന്നത്.           ജാതികളില്‍   മാത്രമല്ല മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിലും ഈ നാട് മാതൃകയായിരുന്നു.മുസ്ലിം – കൃസ്ത്യന്‍ പള്ളികളില്‍ നിന്ന

#ദിനസരികള്‍ 967 ധനുഷ്‌കോടി മുതല്‍ സഹാറ വരെ

            യാത്രാവിവരണങ്ങള്‍ വായിക്കുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത്തരം പുസ്തകങ്ങളുടെ ഒരു കൊള്ളാവുന്ന ശേഖരം എനിക്കുണ്ട്. എസ് കെ പൊറ്റക്കാടുമുതല്‍ സക്കറിയയും രവീന്ദ്രനും ഇങ്ങേയറ്റം സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഒരു നീണ്ട നിര എഴുത്തുകാരുടെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അതിലുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ വളരെക്കുറച്ചു മാത്രം വായിക്കാറുള്ളതും യാത്രാവിവരണം തന്നെയാണ് എന്നതാണ് ഈ കഥയിലെ രസകരമായ ഒരു വസ്തുത. എന്നിരുന്നാലും ദീര്‍ഘമായി കെട്ടിയിടപ്പെട്ട ദിവസങ്ങളുടെ അവസാനം കൊള്ളാവുന്ന ഏതെങ്കിലുമൊരു യാത്രാവിവരണത്തിലേക്ക് ഞാന്‍ കൂപ്പുകുത്തുകയും രസകരമായ ഒരു യാത്രയുടെ പ്രതീതിയുമായി മുങ്ങിയുണരുകയും ചെയ്യുന്നു. ദീര്‍ഘദീര്‍ഘമായ ഒരു യാത്ര കഴിഞ്ഞെത്തുന്ന അനുഭൂതി അങ്ങനെ നമുക്ക് ലഭിക്കുന്നു. നല്ലൊരു പുസ്തകം നല്ലൊരു യാത്രാ അനുഭവം തന്നെ നമുക്ക് നല്കുമെന്ന് സ്വാനുഭവത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തട്ടെ.           അങ്ങനെ ഇടയ്ക്കിടയ്ക്ക് ഞാന്‍ ചെന്നു കയറുന്ന രസകരമായ ഒരിടമാണ് സജി വര്‍ഗ്ഗീസ് എഡിറ്റു ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ച ധനുഷ്‌കോടി മുതല്‍ സഹാറ വരെ എന്ന പുസ്തകം. ഇതില്‍ മലയാളത്തില

#ദിനസരികള്‍ 966 മതഭാരതം

          രാജ്യത്തെ നിലനിറുത്തുന്ന അടിസ്ഥാന ആശയങ്ങളെ കശക്കിയെറിയാനുള്ള സംഘപരിവാരത്തിന്റെ നീക്കം ത്വരിതപ്പെടുത്തുന്നതാണ് ഇന്നലെ ലോക സഭയില് ‍  പാസായ പൌരത്വ ബില്ലെന്ന് നിസ്സംശയം പറയാം . ഇസ്ലാം മതത്തില് ‍ വിശ്വസിക്കുന്നവരെ മാത്രം മാറ്റി നിറുത്തി ശേഷിക്കുന്ന മതവിഭാഗത്തില് ‍  പെട്ടവര് ‍‌ ക്കെല്ലാം ഇന്ത്യയില് ‍  പൌരത്വം അനുവദിക്കുന്നതിനു വേണ്ടിയാണ് 1955 ലെ പൌരത്വ ബില് ‍  ഭേദഗതി ചെയ്തത് . ഇതനുസരിച്ച് 2014 ഡിസംബര് ‍ 31 ന് മുമ്പ് ഇന്ത്യയില് ‍  എത്തിയ സിഖ് ഹിന്ദുക്കള് ‍ ക്കു പുറമേ ബുദ്ധ , ജൈന , പാഴ്സി , കൃസ്ത്യന് ‍ മത വിശ്വാസികള് ‍ ക്കും ഇനി ഇന്ത്യയില് ‍  പൌരത്വം നേടാവുന്നതാണ് . പട്ടികയില് ‍ നിന്നും പുറത്തായത് മുസ്ലിംങ്ങള് ‍  മാത്രമാണ് . നാളെ , ബുധനാഴ്ച , ഈ ഭേദഗതി രാജ്യസഭയും കൂടി പാസ്സാക്കുന്നതോടെ നിയമമാകും . ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് രാജ്യസഭ ബി ജെ പിയെ സംബന്ധിച്ച് വലിയൊരു കടമ്പയേയല്ലെന്ന് മനസ്സിലാക്കുക .           ഭാരതം ഒരു മതനിരപേക്ഷ രാജ്യമാണ് എന്ന വിശേഷണമാണ് ഇതോടെ അവസാനിക്കുന്നത് . ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് പൌര

#ദിനസരികള്‍ 965 “ഖണ്ഡനമാണ് വിമര്‍ശനം “

ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ ‘ വിശ്വസാഹിത്യ പഠനങ്ങള്‍ ’ മൂന്നു ഭാഗങ്ങളായി സാമാന്യം , ഭാരതീയം , പാശ്ചാത്യം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സാമാന്യം എന്ന ഭാഗത്ത് സാഹിത്യാദി കലകളെക്കുറിച്ച് പൊതുവേയും ഭാരതീയത്തില്‍ നമ്മുടെ പൈതൃകഭാഷാസമ്പത്തുകളേയും പാശ്ചാത്യമെന്ന ഭാഗത്തില്‍ അരിസ്റ്റോട്ടിലും ടോള്‍സ്റ്റോയിയും വോള്‍ട്ടയറും ബൈബിളിലെ പുതിയ നിയമവും ചര്‍ച്ച ചെയ്യപ്പെടുന്നു. ഖണ്ഡനമാണ് വിമര്‍ശനം , ഭാവന എന്ന വിസ്മയം , നോവലിന്റെ ഉദയവികാസങ്ങള്‍ , കവിതയുടെ മൂലഘടകങ്ങള്‍ തുടങ്ങിയ ഏറെ പ്രസിദ്ധമായ ലേഖനങ്ങളാണ് സാമാന്യം എന്ന ഭാഗത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. സാഹിത്യത്തിന്റെ അടിസ്ഥാന ശിലകളെക്കുറിച്ചും അത് മനുഷ്യസമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നുമുള്ള പൊതുമായ അവബോധം സൃഷ്ടിച്ചെടുക്കാന്‍ ഈ ലേഖനങ്ങള്‍ പര്യാപ്തമാണ്. “ ആഴത്തിലും പരപ്പിലുമുള്ള സത്യാന്വേഷണമാണ് ഈ ലേഖനങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയുക. അതോടൊപ്പം വിജ്ഞാനത്തിന്റേയും സഹൃദയത്വത്തിന്റേയും അത്യപൂര്‍വ്വമായ സമ്മേളനവും. ഭാരതീയ തത്ത്വചിന്തയും അതിനെ ആസ്വദിച്ചു വളര്‍ന്ന ഭാരതീയ കാവ്യമീമാംസയും അഴീക്കോടിന്റെ സാഹിത്യാവബോധത്തിലും

#ദിനസരികള്‍ 964

എത്രയോ തരം വേവലാതികളിലാണ് നമ്മുടെ വൃദ്ധമാതാപിതാക്കള് ‍ ജീവിച്ചു പോകുന്നതെന്ന് അടുത്തറിയാനുളള്ള അവസരമായിരുന്നു സാമൂഹ്യ സുരക്ഷാ പെന് ‍ ഷന് ‍ ലഭിക്കുന്നതിനു വേണ്ടി മസ്റ്ററിംഗ് നിര് ‍ ബന്ധമാക്കിയതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് ലഭിച്ചത് . മസ്റ്ററിംഗ് നിര് ‍ ബന്ധമാക്കിയെങ്കിലും അത് പൂര് ‍ ത്തിയാക്കുവാന് ‍ ആവശ്യത്തിന് സമയം ( ഏകദേശം ഒരു മാസത്തോളം ) അനുവദിച്ചിരുന്നു . എന്നുമാത്രവുമല്ല , തീരെ വയ്യാത്ത ആളുകളുടെ വീടുകളിലേക്ക് എത്തി മസ്റ്ററിംഗ് ചെയ്യുവാനുള്ള സംവിധാനവും പ്രാദേശിക ഭരണകൂടങ്ങള് ‍ വഴി ഒരുക്കിയിരുന്നു . അത്തരക്കാര് ‍ തങ്ങളുടെ വാര് ‍ ഡു കൌണ് ‍ സിലമാർ മുഖേനയോ പഞ്ചായത്ത് മെമ്പര് ‍ മാര് ‍ മുഖേനയോ ഒരു അപേക്ഷ സമര് ‍ പ്പിച്ചാല് ‍ മാത്രം മതിയായിരുന്നു . എന്നാല് ‍ അതൊന്നും തന്നെ കണക്കിലെടുക്കാതെ ഒന്നെഴുന്നേറ്റു നില്ക്കുവാന് ‍ ജീവനുള്ളവരൊക്കെയും മസ്റ്ററിംഗ് നടക്കുന്ന കേന്ദ്രങ്ങളിലേക്ക് എത്തിയെന്നതാണ് വാസ്തവം . നാലോ അഞ്ചോ ദിവസത്തിനുള്ളില് ‍ ഓരോ പഞ്ചായത്തിലേയും തൊണ്ണൂറു ശതമാനം ആളുകളും പൂര് ‍ ത്തിയാക്കി എന്നു പറഞ്ഞാല് ‍ ഓരോ